കോഴിക്കോടിന്റെ തിരക്കേറിയ നഗരത്തിൽ നിന്ന് നാല്പത്തിയെട്ടു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ വിനോദസഞ്ചാര കേന്ദ്രമാണ് കക്കാടംപൊയിൽ. രണ്ടായിരത്തിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കക്കാടംപൊയിൽ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായാണ് അറിയപ്പെടുന്നത്. പ്രകൃതിയുടെ ക്യാൻവാസിൽ വെള്ളച്ചാട്ടങ്ങളും ആഴമേറിയ ഗർത്തങ്ങളും മനോഹരായ താഴ്വരകളും കക്കാടംപൊയിലിൽ വരച്ചിട്ടിരിക്കുകയാണ്.
ഇടതൂർന്ന മരങ്ങളുടെ ഇടയിലൂടെ ഇളം തണുത്ത കാറ്റിൽ തഴുകി തലോടിയുള്ള നടത്തം സഞ്ചാരികളെ കക്കാടംപൊയിലിലേക്കുള്ള ആകർഷണ വലയത്തിന്റെ ശക്തി പ്രാപിക്കുകയാണ്. മാത്രവുമല്ല മഴകാലങ്ങളിലാണ് കക്കാടംപൊയിൽ അതീവ സുന്ദരിയായി ഒരുങ്ങി നിൽക്കുന്നത്. അതിനാൽ മഴകാലങ്ങളിലാണ് ഈ പ്രകൃതിയുടെ സുന്ദരിയെ കാണാനായി സഞ്ചാരികൾ എത്തിച്ചേരുന്നത്. മഴക്കാലമല്ലെങ്കിലും കക്കാടംപൊയിൽ ഗ്രാമം തണുത്ത അന്തരീക്ഷത്തിലാണ്.
വേനൽക്കാലം മാർച്ച് മുതൽ മെയ് വരെയും അത്പോലെ മൺസൂൺ ജൂൺ മുതൽ നവംബർ അവസാനം വരെയും നീണ്ടുനിൽക്കുന്നതായി കാണാം. എന്നാലും മുപ്പത് ഡിഗ്രി ചൂടിന് മുകളിൽ കക്കാടംപൊയിൽ അനുഭവിച്ചിട്ടില്ല. കോഴിക്കോട് ജില്ലയുടെ പുറത്ത് നിന്ന് വരുന്ന സഞ്ചാരികൾക്കായി ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനും എയർപോർട്ടും കോഴിക്കോട് തന്നെ. എന്നാൽ ഭാഗത്തു നിന്നും വരുന്നവർക്ക് കേവലം ഇരുപത്തിനാലു കിലോമീറ്റർ മാത്രമാണ്.
കോഴിക്കോട് നഗരത്തിൽ നിന്നു കെ എസ് ആർ ടി സി ബസുകളും അത്പോലെ നിലമ്പൂർ, തിരുവമ്പാടി നഗരത്തിൽ നിന്നും കക്കാടംപൊയിലിലേക്ക് ബസ്സുകൾ ലഭ്യമാണ്. അത്പോലെ ക്കകടംപൊയിലിൽ സഞ്ചാരികൾക്ക് വിരുന്നൊരുക്കാനും തലചായ്ക്കാനുമായി മനോഹരായ പ്രകൃതിയെ അഭിമുഖീകരിച്ചുള്ള റിസോർട്ടുകളും ലഭ്യമാണ്. അതിനാൽ പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും സഞ്ചാരികളാൽ മുഖരിതമാണ് കക്കാടംപൊയിൽ എന്ന ഗ്രാമത്തിൽ.
കക്കാടംപൊയിലിൻറെ മനോഹരമായ ദൃശ്യങ്ങളും വിശേഷങ്ങളും ആസ്വദിക്കാൻ താഴെയുള്ള വീഡിയോ കാണുക
