കേരളത്തിൽ മാത്രമല്ല മനോഹരമായ കാടും കാട്ടരുവികളും ഉള്ളത്. കെട്ടിടസമുച്ചയങ്ങളുടെയും മരുഭൂമിയുടെയും നാടായ ദുബായ് നഗരത്തിലാണ് ഈ മനോഹരമായ കാട്ടരുവികളുള്ളത്. എന്നാൽ ഒരു മാറ്റമുണ്ട് കേരളത്തിൽ കാണുന്ന കാട്ടരുവികൾ പ്രകൃതിയുടെ വികൃതികളാണെകിൽ ദുബായിലെ കാട്ടരുവികൾ മനുഷ്യരുടെ വികൃതിയിൽ നിർമിചെടുത്ത മനോഹരമായ കാട്ടരുവിയാണ് ദുബായിലെ സഞ്ചാരികളെ കാത്തിരിക്കുന്നത്.
ദുബൈയിലെ അൽ ബറാരി ഫാം എന്നറിയപ്പെടുന്ന പച്ചപ്പിനാൽ പണിതുയർത്തിയ ഒരു പ്രദേശത്താണ് മനോഹരായ കാടും അരുവിയും നിർമ്മിച്ചെടുത്തത്. ഫാമിന്റെ ഉൾഭാഗത്തൂടെയുള്ള വഴി തന്നെ ഇടതൂർന്ന മരങ്ങളാലും ചെറുപക്ഷികളുടെ വിഹാരകേന്ദ്രം കൂടിയാണ്. സഞ്ചാരികളിൽ അതിശയിപ്പിക്കുന്ന രൂപത്തിലാണ് ഈ ഹരിതസ്വർഗം അൽ ബാറാരിയിൽ നിർമിച്ചിരിക്കുന്നത്. പ്രധാനമായും സഞ്ചാരികൾക്കായി റെസ്റ്റോറെന്റ് ഭക്ഷണമാണ് ലാഭ്യമാകുന്നത്.
രാവിലെ ഏഴു മണി മുതൽ രാത്രി പത്തര വരെയാണ് അൽ ബറാരി സഞ്ചാരികൾക്ക് വേണ്ടി തുറന്നു നൽകിയിരിക്കുന്നത്. കേരളത്തിലെ വനങ്ങളിലും കാവുകളിലും പ്രവേശിക്കുന്ന അനുഭൂതിയാണ് അൽ ബാറാരിയുടെ ചില പ്രവേശന കാവാടകങ്ങൾ തോന്നിപ്പിക്കുന്നത്. അത്രയധികം മനോഹരമായാണ് നിർമിച്ചിരിക്കുന്നത്. അരുവികളുടെ ശബ്ദങ്ങൾ ആസ്വദിച്ചു കൊണ്ട് ഭക്ഷണങ്ങൾ നുണയാനും അത്പോലെ വൃക്ഷങ്ങളുടെ തണലിൽ ഇരുന്നു വിശ്രമിക്കാനുമുള്ള അവസരമാണ് കാണാൻ സാധിക്കുന്നത്.
അൽ ബറാരി ഫാം ആൻഡ് റെസ്റ്റോറെന്റ് സഞ്ചാരികൾക്ക് നൽകുന്ന അനുഭൂതികളും കാഴ്ചകളും ആസ്വദിക്കാൻ താഴെയുള്ള വീഡിയോ കാണുക.
