വയനാട് ജില്ലയിലെ കല്പറ്റയിൽ നിന്ന് 20 കിലോമീറ്റർ അകലെ മനോഹരമായ ഹിൽ സ്റ്റേഷനാണ് കുറുമ്പാല കോട്ട. മാനന്തവാടി വഴി പോകുന്ന സഞ്ചാരികൾക്ക് സുഖമമായ വഴി സമ്മാനിക്കുന്നുണ്ട്. മാത്രവുമല്ല വായനാടിന്റെ ഹൃദയഭാഗത്താണ് കുറുമ്പാലക്കോട്ട സ്ഥിതി ചെയ്യുന്നത്. ട്രെക്കിങ്ങ് ആഗ്രഹിക്കുന്നവർക്ക് കൂടുതൽ ആസ്വദിക്കാൻ പറ്റിയ ഇടം കൂടിയാണ് കുറുമ്പാലക്കോട്ട. കൂടുതലും സൂര്യോദയം കാണാനാണ് സഞ്ചാരികളുടെ ഒഴുക്ക്.

രാത്രി കാലങ്ങളിൽ ടെന്റ് കെട്ടുകയും അത്പോലെ ഗ്രിൽ പോലുള്ളത് ചുടാനുള്ള സംവിധാനങ്ങൾ കൊണ്ട് പോയാൽ രാത്രി സമയങ്ങളിൽ കൂടുതൽ മനോഹരമാക്കാൻ സാധിക്കും. വായനാടിലെ വൈത്തിരി താലൂക്കിലെ കൊട്ടത്തറ പഞ്ചായത്തിലാണ് ട്രെക്കിങ്ങ് രാജകുമാരൻ അധിവസിക്കുന്നത്. മാത്രവുമല്ല കുറഞ്ഞ വിലകളിൽ ടെന്റുകൾ വാടകയ്ക്ക് ലഭിക്കുന്നതാണ്. കുറുമ്പാലയെ സഞ്ചാരികൾ കൂടുതൽ ഇഷ്ടപെടാനുള്ള കാരണം മഞ്ഞു മൂടിക്കിടക്കുന്ന പകൽ സമയത്തെ കാഴ്ചയാണ്.
ട്രെക്കിങ്ങ് ഉപയോഗിക്കുന്ന വണ്ടി ഉപയോഗിച്ചും മുകളിലേക്ക് കയറാൻ സാധിക്കും. നടന്നു കയറാൻ ഉദ്ദേശിക്കുന്നവർക്ക് മനോഹരമായ ട്രെക്കിങ്ങ് അനുഭവം നൽകുകയും കുറുമ്പാലക്കോട്ട നൽകുകയും ചെയ്യും. മലമുകളിൽ തന്നെ ചെറിയ ഇരുണ്ട വെളിച്ചത്തിൽ പകൽ സമയത് തുറന്നിരിക്കുന്ന കടകളും കാണാൻ സാധിക്കും. മലകളുടെ ഉച്ചിയിൽ നിന്ന് നോക്കുമ്പോൾ തന്നെ അടുത്തുള്ള മറ്റുമലകളിൽ ചെറിയ മിന്നാമിന്നി വെളിച്ചങ്ങൾ കാണാൻ സാധിക്കും. അവിടെയെല്ലാം സഞ്ചാരികൾ ഉണ്ടെന്നുള്ള സൂചന കൂടിയാണ്.

നടന്നു കൊണ്ട് മലമുകളിലേക്ക് കടും മേടും പാറക്കെട്ടുകളും താണ്ടി ട്രെക്കിങ്ങ് നടത്തിയാൽ കൂടുതൽ ടെന്റ് കെട്ടാനുള്ള സ്പോട്ടുകളും അത്പോലെ ആളൊഴിഞ്ഞ സ്ഥലങ്ങളും കാണാൻ സാധിക്കും. പലപ്പോഴും പകൽ സമയത്താണെങ്കിലും കൂടുതൽ ആളുകൾ സൂര്യോദയം കാണാൻ എത്തിച്ചേരുന്നുണ്ട്. ചില സമയങ്ങളിൽ ടെന്റ് കെട്ടാൻ അനുവദിക്കില്ല. കൂടുതലും പ്രകൃതിയെ ചൂഷണം ചെയ്യുന്നതിനാലാണ് ഇങ്ങെനെയുള്ള നിരോധന വരുന്നത്.
