മേഘാലയിലെ ജീവനുള്ള പാലം ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിട്ടുണ്ടോ. അതിനുമുമ്പ് കണ്ടിരിക്കേണ്ട ഏറ്റവും അടുത്തുള്ള സഞ്ചാരകേന്ദ്രമാണ് സെവെൻ സിസ്റ്റേഴ്സ് എന്ന നാമത്തിൽ അറിയപ്പെടുന്ന വെള്ളച്ചാട്ടം. ഒരുപക്ഷെ ഏഴു ഭാഗത്തൂടെയുള്ള വെള്ളച്ചാട്ടം ആയതിനാലായിരിക്കാം സെവൻ സിസ്റ്റേഴ്സ് എന്ന് പേര് വരാൻ കാരണം.ഏകദേശം ആയിരത്തിമുപ്പത്തിമൂന്നു അടി ഉയരത്തിൽ നിന്നാണ് വെള്ളത്തിന്റെ താഴേക്കുള്ള യാത്ര. കുന്നിൻമുകളിൽ നിന്നുള്ള പച്ചപ്പിനെ തലോടിയുള്ള വെള്ളച്ചാട്ടം ആവിർണനീയമാണ്.

ഏകദേശം 230 അടിയോളം വീതിയാണ് ഈ വെള്ളച്ചാട്ടത്തിനുള്ളത്. ഇന്ത്യയിൽ തന്നെ ഉയരം കൂടിയ വെള്ളച്ചാട്ടത്തിൽ നാലാമത്തെതാണ് സെവൻ സിസ്റ്റേഴ്സ് വെള്ളച്ചാട്ടം. മഴയുള്ളപ്പോൾ മാത്രമാണ് ഇവിടെ വെള്ളച്ചാട്ടം ഉണ്ടെന്നു അറിയുകയുള്ളൂ. അല്ലാത്തപ്പോൾ ഇവിടെ വെള്ളച്ചാട്ടമുള്ളതിന്റെ അടയാളംപോലും കാണിക്കില്ല. മൺസൂൺ കാലത്താണ് വെള്ളച്ചാട്ടത്തിന്റെ തനിമ കൂടുതൽ തൊട്ടറിയാൻ സാധിക്കുകയുള്ളു. ഇതിന്റെ കാഴ്ചകൾ സഞ്ചാരികൾ കാണേണ്ട കാഴ്ച തന്നെയാണ്.

മേഖലയിലെ ഒരുപാട് ഇടങ്ങളിൽ ജീവനുള്ള ബ്രിഡ്ജ് കാണാൻ സാധിക്കും. ജീവനുള്ള വേരുകൾ കൊണ്ട് നിർമിച്ച പാലങ്ങൾ സഞ്ചാരികൾക്ക് എന്നും കൗതുകം നിറഞ്ഞതായിരിക്കും. അതിൽ ഏറ്റവും പ്രശസ്തമായ വേരുകൊണ്ടുള്ള പാലമാണ് റിറ്റിമൻ ലിവിങ് റൂട്ട് ബ്രിഡ്ജ്. ചിറാപുഞ്ചിയിൽ നിന്ന് 12 km അകലെയുള്ള ടൈഡ്ന ഗ്രാമത്തിൽ നിന്നാണ് റെറ്റിമൻ റൂട്ട് ബ്രിഡ്ജിലേക്കുള്ള വഴി. പോകുന്ന വഴിയിൽ തന്നെ പാറക്കെട്ടുകളുടെ ഇടയിലൂടെയുള്ള ചെറുറോഡുകളിലൂടെയുള്ള യാത്ര ഏറെ കൗതുകം നിറഞ്ഞതാണ്.

ചെറിയ രൂപത്തിലുള്ള കടകളും പഴമയെ തോന്നിപ്പിക്കുന്ന വിധം നിർമിച്ചതായി കാണാൻസാധിക്കും. കടകളിൽ നിന്ന് ഊന്നുവടികളും കുറഞ്ഞ വിലക്ക് ലഭിക്കുന്നതാണ്. മൂന്ന് കിലോമീറ്റർ കുത്തനെകിടക്കുന്ന 3000ത്തോളം സ്റ്റെപ്പുകളുമുണ്ട് ലിവിങ് റൂട്ട് ബ്രിഡ്ജിൽ എത്തിച്ചേരാൻ. സ്റ്റെപ്പ് ഇറങ്ങി കുറച് കഴിയുമ്പോൾ തന്നെ ചെറിയ രൂപത്തിലുള്ള വില്പനകൾ കാണാൻ സാധിക്കും. അത്പോലെ പോകുന്ന വഴിയിൽ തന്നെ വിശ്രമിക്കാനുള്ള ബെഞ്ചുകളും തയ്യാറാക്കിവെച്ചിട്ടുണ്ട്.

ഇറങ്ങുമ്പോൾ തന്നെ കയറുന്നതിനെ കുറിച്ച് ആലോചിച്ചാൽ യാത്രയുടെ പാകുതിയിൽ തന്നെ ട്രെക്കിങ്ങ് അവസാനിപ്പിക്കാൻ സാധ്യതയുണ്ട്. പോകുന്ന വഴിയിൽ തന്നെ ക്ഷീണം മാറ്റാനുള്ള ഇരിപ്പിടങ്ങളും അത്പോലെ ദാഹം ശമിപ്പിക്കാനുള്ള കുടിവെള്ളത്തിന്റെയും ഡ്രിങ്ക്സിന്റെയും കടകളുമുണ്ട്. ഇറങ്ങിചെല്ലുബോൾ തന്നെ മനോഹരമായ അതിലുപരി ഏറെ വൃത്തിയുള്ള ഗ്രാമം കാണാൻ സാധിക്കും. പ്രവേശനത്തുകയായി പത്തുരൂപയും ക്യാമറ പോലുള്ളതിനു 100 രൂപ എന്നിങ്ങനെയാണ് ചിലവ് വരുന്നത്.
റബ്ബർ മരത്തിന്റെ വേരുകളെ കൂട്ടി ഇണക്കിയാണ് ഈ ജീവനുള്ള പാലത്തെ നിർമ്മിക്കുന്നത്. ഒരുപാട് കാലങ്ങൾ എടുത്താണ് ഒരുപാലം നിർമിക്കുന്നത് ഏകദേശം 15 വര്ഷം എടുക്കുമെന്നും പറയപ്പെടാറുണ്ട്.
ചില കാട്ടുവള്ളികൾ ഉപയോഗിച്ച് ഒരു ഭാഗത്തു നിന്ന് അടുത്ത ഭാഗത്തേക്ക് പടർത്തിയെടുക്കുകയാണ്. നിർമിച്ചു കഴിഞ്ഞാലും തുടർന്നും എപ്പോഴും സംരക്ഷണത്തിനായി മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. മാത്രവുമല്ല വേരുകൾ വളരുന്തോറും പാലത്തിനു ദൃഢത കിട്ടുന്നുണ്ട്.
