ചൈനയിലെ മലയുടെ അടിഭാഗത്ത് നിന്നുള്ള ശബ്ദം!

ചൈനയുടെ തെക്ക്പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന മനോഹരമായ പ്രവിശ്യയാണ് കീചോവ്‌(Guizhou). ഗുയാങ് എന്ന് പറയുന്ന പ്രദേശമാണ് കീച്ചോവിന്റെ തലസ്ഥാനവും. ചൈനയുടെ പ്രവിശ്യകളിൽ പത്തൊൻപതാം സ്ഥാനമാണ് കീചോവിനുള്ളത്. ചൈനയിലെ തന്നെ ഏറെ പ്രകൃതിയിലും അത്പോലെ ജനസംഖ്യയാലും ഏറെ വ്യത്യസ്തത പുലർത്തുന്ന ഒരു പ്രവിശ്യയാണ്. മലനിരകളാലും പച്ചപ്പിനാലും സമൃദ്ധമാണ് കിച്ചോവ് പർവ്വതങ്ങൾ.

കുറച്ചു ദിവസങ്ങൾക്ക് മുമ്പായി ഏറ്റവുമധികം സംസാരവിഷയമായത് കീചൊവ് എന്ന മലനിരയെകുറിച്ചാണ്. പത്തുദിവസത്തിലധികമായി പർവതത്തിന്റെ അടിയിൽ നിന്ന് ഒരു നിലവിളി പോലുള്ള ശബ്‌ദം കേൾക്കയുണ്ടായി. ഇതിന്റെ വീഡിയോ വൈറൽ ആയതിന്റെ ഭാഗമായി ഈ കൗതുക കാഴ്ച കാണുവാനായി ധാരാളം സഞ്ചാരികളും നാട്ടുകാരുമായി എത്തിച്ചേരാൻ തുടങ്ങി. പലരും കുപ്രചരണങ്ങളും ഉണ്ടാക്കാൻ തുടങ്ങി. മറ്റുചിലർ മതത്തിനോടുള്ള വിശ്വാസ സംബന്ധിയായും വായിക്കപ്പെട്ടു.

കുറച്ചു നാളുകളായി മലകളുടെ എല്ലാ ഭാഗങ്ങളും ഓടി നടന്നു പരിശോധിക്കുന്ന നാട്ടുകാരെ കാണാമായിരുന്നു. തുടർന്ന് ബെയ്‌ജിങ്ങിൽ നിന്ന് ശബ്ദഗവേഷകർ വരുകയും തുടർന്നു അന്വേഷങ്ങൾ നടക്കുകയും ചെയ്തു. കുറച്ചു ദിവസത്തേക് മലകളുടെ മുകൾ ഭാഗം ജനങ്ങൾകൊണ്ട് നിറഞ്ഞുകിടക്കുകയായിരുന്നു. അവസാനം ഗവേഷകരുടെ അന്വേഷണങ്ങൾക് തീരുമാനമാവുകയും ചെയ്തു. അതൊരു കാടപ്പക്ഷി പോലെയിരിക്കുന്ന പക്ഷിയുടെ കരച്ചിലായിരുന്നു മലകളിൽ പ്രതിധ്വനിച്ചത്.

പക്ഷി വളരെ ചെറുതാണെങ്കിലും ശബ്‌ദം വളരെ വലുതാണ്. ഏകദേശം നൂറ് മീറ്ററോ അതിലധികമോ ഇതിന്റെ ശബ്‌ദം കേൾക്കാം. ബ്രീഡിങ് നടക്കുമ്പോഴാണ് ഈ പക്ഷി ശബ്‌ദം പുറപ്പെടുവിക്കുന്നത്. ആറോ ഏഴോ മിനുട്ടിൽ രണ്ടുപ്രാവിശ്യമാണ് ഈ പക്ഷി ശബ്‌ദമുണ്ടാക്കുന്നത്. കുറച്ചുകാലങ്ങൾക്ക് മുമ്പും ഇതുപോലുള്ള ശബ്‌ദം ഇവിടുത്തുകാർക്ക് പരിചയമാണ്. പക്ഷെ അതിന്റെ നിചസ്ഥിതി അറിയില്ലായിരുന്നു. എന്നാൽ ഇത് കൂടുതൽ ആളുകളിൽ എത്തിച്ചേരാൻ കാരണം ശബ്തമാറ്റങ്ങൾ നടത്തിയ വീഡിയോ ആയതിനാലാണ് ഈ പ്രദേശത്തേക്ക് ആളുകൾ എത്തിച്ചേരാൻ കാരണം.

മാത്രവുമല്ല പർവ്വതങ്ങളിൽ ഉണ്ടാകുന്ന പ്രതിധ്വനി അഥവാ എക്കോ എന്നത് സർവസാധാരണമാണ്. എന്നാൽ താപനില കൂടുതലാണെങ്കിൽ പ്രതിധ്വനിയും കൂടുതലായിരിക്കും. ഈ പക്ഷിയുടെ ശബ്‌ദം മലനിരകളിൽ തട്ടി പ്രതിധ്വനിയായി വളരെ വലിയ ശബ്‌ദമായതിനാലാണ് ജനങ്ങൾ കൂടുതൽ ആകാംഷഭരിതരായത്. അതിനാൽ നിങ്ങൾക്ക് ലഭിക്കുന്ന ഫേക്ക് വീഡിയോകൾ പരിശോധിച്ച് വേണം ഷെയർ ചെയ്യേണ്ടത്. ഇത്തരം പ്രദേശങ്ങളുടെ പ്രകൃതി ഭംഗിയും അവർണ്ണനീയമാണ്.

Leave a Reply