കണ്ണൂർ ജില്ലയിലെ കുടിയാന്മലയിലാണ് ആ മനോഹരമായ കാഴ്ച സഞ്ചാരികലെ കാത്തിരിക്കുന്നത്. ഏഴരകുണ്ട് വെള്ളച്ചാട്ടം എന്നും സഞ്ചാരികളുടെ ഒരു മോഹമാണ്. ഏഴരകുണ്ട് വെള്ളച്ചാട്ടത്തിന്റെ ഏറ്റവും വലിയ പ്രേത്യേകത എന്നാൽ വെള്ളചാട്ടം കണ്ടു കൊണ്ട് അതിന്റെ ഓരത്തൂടെ ട്രെക്ക് ചെയ്ത പോകാൻ സാധിക്കും. മഴക്കാലമാകുമ്പോൾ ശ്രദ്ധിക്കണം ട്രെക്കിങ്ങ് കൂടുതലും പാറക്കെട്ടുകളുടെ മുകളിലൂടെ ആയതിനാൽ തെറ്റൽ ഉണ്ടാകാൻ സാധ്യത ഉണ്ട്.

ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തിന്റെ ഉച്ചിയിൽ എത്താൻ രണ്ടുമാർഗ്ഗമാണുള്ളത്. വെള്ളച്ചാട്ടത്തിന്റെ ബേസിൽ നിന്ന് മുകളിലേക്ക് ട്രെക്ക് ചെയ്യാനും സാധിക്കും അല്ലെങ്കിൽ വാഹനത്തിൽ മുകളിലേക്ക് എത്തിച്ചേരാനും സാധിക്കും. ടൂ വീലറും ഫോർ വീലർ വാഹനങ്ങളും അധികം സാഹസികം ഇല്ലാതെ തന്നെ മുകളിൽ എത്തിച്ചേരാൻ സാധിക്കും. വെള്ളച്ചാട്ടത്തിന്റെ ഒഴുക്കും അത്പോലെ ആഴവും കൂടുതൽ ആയതിനാൽ ഏഴരകുണ്ട് വെള്ളച്ചാട്ടത്തിന്റെ മുകൾ ഭാഗത്തു കുളിക്കാൻ ഇറങ്ങാൻ കഴിയില്ല.

എന്നാൽ ഏഴരകുണ്ട് ബേസിൽ ഇറങ്ങാൻ സാധിക്കും. ഏഴരകുണ്ട് ബേസിൽ നിന്ന് മുകളിലേക്കു ട്രെക്ക് ചെയ്ത പോകുന്നതാണ് കൂടുതൽ ആസ്വാദ്യകരമായത്. 100 രൂപയാണ് ടിക്കറ്റ് നിരക്ക്. വെള്ളച്ചാട്ടത്തിലേക്കുള്ള ഭഗത്ത് ഇറങ്ങണമെങ്കിൽ ടിക്കറ്റ് കൗണ്ടറിൽ നിന്ന് നൽകുന്ന ഹെൽമെറ്റ് ധരിച്ചുവേണം ഇറങ്ങേണ്ടത്. മനോഹരമായ കാഴ്ചയാണ് ഏഴരകുണ്ട് വെള്ളച്ചാട്ടം സഞ്ചാരികൾക്ക് നൽകുന്നത്. തട്ട് തട്ടായുള്ള വെള്ളച്ചാട്ടവും വെള്ളം പതിക്കുന്നതിന്റെ ശബ്ദതവും വെള്ളം പതിക്കുമ്പോൾ ഉണ്ടാകുന്ന ധൂളികളും സഞ്ചാരികളെ കൂടുതൽ ആനന്ദത്തിലാക്കുന്നു.

വെള്ളത്തിനോട് ചേർന്നുള്ള പാറക്കെട്ടുകളിൽ ഇറങ്ങാതിരിക്കാനുള്ള കമ്പിയും കെട്ടിയിട്ടുണ്ട്. കൂടുതൽ സുരക്ഷക്ക് വേണ്ടി സഞ്ചാരികളുടെ കൂടെ എപ്പോഴും അവിടുത്തെ ഗൈഡും കൂടെയുണ്ടാകും. ഏറെ കൗതുകം നിറഞ്ഞത് വെള്ളത്തിന്റെ മുകളിലൂടെയുള്ള തൂക്കുപാലമാണ്. പാലത്തിന്റെ മുകളിലൂടെ മുളകൊണ്ട് ചെറിയ തണൽ വിരിച്ചിട്ടുണ്ട്. പോകുന്ന വഴിയിൽ ചില ഭാഗത്ത് വെള്ളത്തിന്റെ മുകളിലൂടെ ചെറിയ തടി കൊണ്ടുള്ള പാലവും സഞ്ചാരികൾക്ക് വേണ്ടി ഒരുക്കിവെച്ചിട്ടുണ്ട്.

ബേസ്ക്യാമ്പിലുള്ള വെള്ളം തന്നെ രണ്ടാൾ താഴ്ചയുണ്ട്. മാത്രവുമല്ല നല്ല ഒഴുക്കുമുണ്ട്. എന്നാലും സേഫ്റ്റിക്ക് വേണ്ടി ജാക്കറ്റും ഹെൽമെറ്റും വെച്ചാൽ മാത്രമേ വെള്ളത്തിൽ ഇറങ്ങാൻ സാധിക്കുകയുള്ളു. ഒരുപാട് സുരക്ഷാമാനദണ്ഢങ്ങൾ ഉള്ളതിനാൽ കൂടുതൽ വിശ്വാസ്യതയോടെ പോകാനുള്ള ഇടം കൂടിയാണ് ഏഴരക്കുണ്ട് വെള്ളച്ചാട്ടം. എന്നാലും നീന്താൻ അറിയാവുന്നവർ മാത്രം വെള്ളത്തിൽ ഇറങ്ങുക. പുകവലി കള്ളുകുടിയൊന്നും ഏഴരകുണ്ട് വെള്ളച്ചാട്ടത്തിൽ അനുവദിക്കില്ല. പ്ലാസ്റ്റിക് പോലുള്ള വസ്തുക്കൾ ഉപേക്ഷിക്കാതിരിക്കുക.
