നിഗൂഢത നിറഞ്ഞ കൈലാസ വിശേഷങ്ങൾ

ചൈനയിലെ ടിബറ്റിൽ നീണ്ടു കിടക്കുന്ന ഹിമാലയ പർവതത്തിന്റെ ഭാഗമാണ് കൈലാസ പർവതം. ഏഷ്യയിലെ നീളം കൂടിയ നദികളായ സത്ലറ്റ്സ്, ബ്രഹ്മപുത്ര, കർണാലി തുടങ്ങിയ നദികളുടെ ഉത്ഭവ സ്ഥാനത്തിന്റെ അടുത്താണ് കൈലാസ പർവ്വതം സ്ഥിതി ചെയ്യുന്നത്. ബുദ്ധമതക്കാരുടെയും ഹിന്ദു മതക്കാരുടെയും ജൈനമതക്കാരുടെയും പുണ്യ സ്ഥലമാണ് കൈലാസ പർവതം. ഹിന്ദു മതത്തിൽ കൈലാസ പർവതം ശിവന്റെ വാസസ്ഥലമായി കരുതപ്പെടുന്നു.

കൈലാസ പർവതത്തിന്റെ അടുത്ത് മനസസരോവറും രക്ഷതൻ തടാകവും സ്ഥിതി ചെയ്യുന്നു. ഡൽഹിയിൽ നിന്ന് 865 കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 6690 മീറ്റർ ഉയരത്തിലാണ് കൈലാസ പർവതം സത്ത് ചെയ്യുന്നത്. കൈലാസത്തിനേക്കാൾ ഉയരമുള്ള എവറസ്റ്റ് പോലും കീഴടക്കിയ മനുഷ്യർക്ക് ഇതുവരെയും എത്തിപ്പെടാൻ സാധിക്കാത്ത സ്ഥലമാണ് കൈലാസ പർവതത്തിന്റെ ഉയരങ്ങൾ. 1926 ൽ ഹഖ് റീക്ലെറ്റ് കൈലാസത്തിന്റെ വടക്കുഭാഗം പഠിക്കുകയുണ്ടായി.

പർവതത്തിന്റെ ഏകദേശം വടക്ക് ഭാഗം 6000 അടി കയറുക ദുഷ്കരമാണെന്നു കണ്ടെത്തുകയും ചെയ്തു. പിന്നീട് 1936 ൽ ഹെർബെറ്റ്‌ ടീച്ചി കൈലാസ പർവതം കയറാൻ ശ്രമം നടത്തി. പാഖേ എല്ലാവരിൽ നിന്നും കിട്ടിയ മറുപടി സർവസംഘപരിത്യാഗികളായ സന്യാസികൾക്ക് മാത്രമേ കൈലാസ പർവതം കീഴടക്കാൻ സാധിക്കുകയുള്ളു എന്നായിരുന്നു. എന്നാൽ 1980 ൽ ചൈന ഗവെർന്മെന്റ് റിങ് ഹോൾഡ് മെസ്‌നർ എന്ന പർവതാരോഹന് അനുവാദം നൽകിയിരുന്നു.

അനുവാദം ലഭിച്ചെങ്കിലും തന്റെ കൈലാസ കൊടുമുടിയെ കീഴടക്കൽ പരാജയമായി. തുടർന്ന് 2001 ൽ ഒരു സ്പാനിഷ് സംഘത്തിന് അനുവാദം നൽകിയെങ്കിലും പിന്നീട് ചൈന ഗവെർന്മെന്റ് പർവ്വതാരോഹണം നിർത്തലാക്കുകയാണ് ചെയ്തത്. മനുഷ്യന്മാർക്ക് എത്തിപ്പെടാൻ സാധിക്കാത്ത അപൂർവമായ സ്ഥലങ്ങളിൽ എണ്ണപ്പെടുകയാണ് കൈലാസ പർവതം. കൈലാസം ഇപ്പോഴും ജനമനസ്സുകളിൽ ഭീതിയും നിഗൂഢതയും നിറഞ്ഞു നിൽക്കുകയാണ്.

കൈലാസത്തിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുവാൻ താഴെയുള്ള വീഡിയോ കാണുക.

Leave a Reply