ദുബായിലെ പ്രണയ തടാകം

പ്രണയിനികളുടെ തടാകം എന്ന് കേട്ടിട്ടുണ്ടോ. ദുബായിലെ മരുഭൂമിയുടെ നടുവിലാണ് പ്രണയകൃതിയിലുള്ള പ്രണയിനികൾക്ക് വേണ്ടിയുള്ള തടാകം. ലവ് ലേക് എന്നാണ് ലോകമെമ്പാടും അറിയപ്പെടുന്നത്. ദുബായിൽ നിന്ന് മുപ്പത്തിയഞ്ചു കിലോമീറ്റർ കഴിഞ്ഞു അൽ എയ്ൻ റോഡിൽ നിന്ന് അൽഖുദ്ര എന്ന എക്സിറ്റ് ലഭിക്കും. ഒട്ടക സവാരി അത്പോലെ ഒട്ടകത്തിനെ വിൽക്കൽ വാങ്ങൽ എന്നതിൽ പ്രസിദ്ധമാണ് അൽഖുദ്ര. എന്നാലും ചുറ്റിനും നോക്കുമ്പോൾ പരന്നു കിടക്കുന്ന മരുഭൂമികളാണ്.

ലവ് ലേക് എത്തുന്നതിനു മുൻപ് മനോഹരമായ ഓഫ് റോഡും സഞ്ചാരികൾക്ക് വേണ്ടി സമ്മാനിക്കുന്നുണ്ട്. പോകുന്ന വഴിയിൽ തന്നെ ഒട്ടകങ്ങൾ വഴിയായി നടന്നു പോകുന്നത് കാണാൻ ഏറെ കൗതുകമുണർത്തുന്നതാണ്. എന്നാലും ഒട്ടകങ്ങളുടെ കാലുകളിൽ ശ്രദ്ധിച്ചാൽ മനസ്സിലാകും കാലുകൾ പരസപരം കിട്ടിക്കാണും കാരണം ഒട്ടകം വേഗത്തിൽ ഓടാതിരിക്കാനാണ്. ഓഫ് റോഡ് പോകുന്ന വണ്ടിയാണെങ്കിൽ മരുഭൂമിയിലൂടെ ഓഫ് റോഡ് പോകാൻ സാധിക്കും.

ലവ് ലേക്കിന്റെ ഭാഗത്തേക്ക് പ്രവേശിക്കുമ്പോൾ തന്നെ ലവ് രൂപത്തിലാണ് അവിടുത്തെ നിർമിതികൾ മുഴുവനും. മരുഭൂമിയിൽ അല്പം പച്ചപ്പ് തോന്നിക്കുന്ന ഇടം കൂടിയാണ് ലവ് ലേക്. അധിക നിർമിതികളും തടി കൊണ്ടാണ്. രണ്ടു ഹൃദങ്ങൾ കൊളുത്തികിടക്കുന്ന രൂപത്തിലാണ് ലവ് ലേക്കിന്റെ നിർമാണം. ഡ്രോൺ പോലുള്ള ആകാശദൃശ്യം നൽകുന്ന വസ്തുക്കൾ കൊണ്ട്പോയാൽ മനോഹരമായ കാഴ്ച ഒപ്പിയെടുക്കാൻ സാധിക്കും.

ലവ് ലേക്കിന്റെ നടപ്പാതയിലൂടെ നടന്നാൽ തന്നെ തടാകത്തിന്റെ വിസ്തൃതിയും ആകൃതിയും മനസ്സിലാക്കാൻ സാധിക്കും. അവധി ദിനങ്ങളിൽ കുടുംബമാണ് അല്ലെങ്കിൽ കാമുകീകാമുകന്മാർക്ക് സല്ലപിച്ചിരിക്കാനുള്ള മനോഹരമായ ഇടം കൂടിയാണ് ലവ് ലേക്. മാത്രവുമല്ല തടാകത്തിന്റെ ഓരത്തിരുന്നു ഭക്ഷണം പാകം ചെയ്യാനും സാധിക്കും. എന്നാലും അധികം സ്‌മോക്കിങ് പോലുള്ള ബുദ്ധിമുട്ടാക്കുന്നവ അനുവദിക്കില്ല. ലവ് ലേക് സഞ്ചാരികളെ കൂടുതൽ ആകർഷിപ്പിക്കുന്ന ഇടം എന്നതിൽ സംശയമില്ല.

Leave a Reply