മേഘങ്ങൾക്കൊപ്പം കൂടുകൂട്ടി രാപ്പാർക്കാം

ജോർജിയയിലെ മേഘങ്ങളെ തലോടിയുള്ള മലനിരകളാണ് ഗോമിസ് മിത്ത. ഈ മലനിരകളുടെ ഏറ്റവും വലിയ പ്രേത്യേകത എന്നാൽ മേഘങ്ങളുടെ കൂടെ നിൽക്കുന്ന അതേ അനുഭൂതി നൽകുന്നു. മാത്രവുമല്ല മേൽഘങ്ങളുടെ മുകളിൽ കൂടുകൂട്ടി രാപ്പാർക്കുകയും ചെയ്യാം. ഏറ്റവും മനോഹരമായ സൂര്യാസ്തമയം കാണാൻ ജോർജിയക്കാർ പറയുന്നത് ഗോമിസ്മിത്തയിലേക്ക് വരൂ എന്നാണ്. മാത്രവുമല്ല കോവിഡ് കാലത്തും ഈ പർവ്വതം കയറുന്നതിൽ കുറവൊന്നുമില്ല.

വളരെ ഉയരത്തിൽ നിന്ന് തന്നെ സൂര്യാസ്തമയം കാണാൻ തന്നെ വല്ലാത്തൊരു അനുഭൂതിയാണ്. പാഴായെ ജീവിതത്തിലേക്ക് തിരിച്ചുവരാൻ എത്രത്തോളം പ്രതീക്ഷ ഉണ്ടെന്നു പറഞ്ഞാൽ ജോർജിയക്കാർ ചൂണ്ടിക്കാണിക്കുന്നത് ഗോമസ് മിത്ത മലനിരകളാണ്. എന്നിട്ട് പറയും ഈ ഉയരത്തിന്റെ അത്ര പ്രതീക്ഷയുണ്ട്. പ്രതീക്ഷയുടെ പർവതം കയറുന്ന തിരക്കിലാണ് ജോർജിയക്കാർ. വേനൽക്കാലത്തു മാത്രമാണ് ഗോമി പർവതനിരകൾ സഞ്ചാരികളെ മാടിവിളിക്കുന്നത്.

കോവിഡ് കാലത്ത് നഷ്ടപെട്ട സഞ്ചാരികൾ തിരികയെത്താൻ ജോർജിയ മുന്നോട്ട് വെക്കുന്ന മുഖങ്ങളിൽ ഒന്ന് ഗോമി പർവതനിരകളാണ്. സാഹസിക മലകയറ്റവും അത്പോലെ സാഹസിക ഡ്രൈവിംഗ് ഇഷ്ടപ്പെടുന്നവർ ഗോമി പർവതനിരകളുടെ മുകളിലെത്തും അവിടെ കൂട് കെട്ടി രാപ്പാർക്കും. മേഘങ്ങളുടെ മുകളിൽ സന്തോഷത്തിന്റെ കുടിൽ കെട്ടി ആഘോഷിക്കും. ഗോമി പർവതനിരകളിൽ പെട്ടന്ന് മാറിമറിയുന്ന കാലാവസ്ഥ കാണാൻ ഏറെ ചന്തമാണ്‌.

നിന്ന നിൽപ്പിൽ തന്നെ വെയിൽ മാറി മേഘപുതപ്പണിയും. ഏറ്റവും മനോഹരമായ സൂര്യാസ്തമയം കാണാൻ ഗോമി പർവതത്തിന്റെ മുകളിൽ വരാൻ ജോർജിയക്കാർ പറയും. കടല് പോലെ നീണ്ടുകിടക്കുന്ന മേഘങ്ങളുടെ അങ്ങേത്തലക്ക് സൂര്യൻ ഉദിക്കുന്നത് കാണാൻ ഏറെ കൗതുകമുണർത്തുന്ന കാഴ്ചയാണ്. രാത്രികാലങ്ങളിൽ നക്ഷത്രങ്ങൾക് കൂട്ടിരിക്കാം. അതുപ്പോലെ എത്ര ഉറക്കെ ശബ്‌ദം ഉയർത്തിയാലും തിരിച്ചു കാതുകളിലേക്ക് എത്തും.

Leave a Reply