കടലിന്റെ അടിയിൽ മൂന്നു വഴികൾ ഒരുമിക്കുന്ന ആദ്യത്തെ ജംഗ്‌ഷൻ

കടലിനിടിയിലൂടെയുള്ള വാഹനത്തിലെ സഞ്ചാരം ആഗ്രഹിച്ചിട്ടുണ്ടോ? കടലിനടിയിൽ വാഹനങ്ങൾക്ക് സഞ്ചരിക്കാവുന്ന രൂപത്തിൽ ടണലും ലോകത്തിൽ തന്നെ ആദ്യമായി കടലിനടിയിൽ  ആദ്യത്തെ ജംഗ്‌ഷനും നിർമിച്ചിരിക്കുകയാണ്. മൂന്നു വഴികൾ ഒരുമിക്കുന്ന ജങ്ക്ഷനും റൗണ്ട്ബൗട്ടും സഞ്ചാരികളെ അതിശയപ്പെടുത്തുകയാണ്. അറ്റ്ലാന്റിക് സമുദ്രത്തിലെ സ്‌ട്രെയ്‌മോയ് ദീപിനെയും, ഐസ്‌റ്റുറോയ് ദീപിനെയും ഒന്നിപ്പിക്കുന്ന രൂപത്തിലാണ് 11 കിലോമീറ്റർ ദൂരമുള്ള ടണൽ വിഭാവന ചെയ്തിരിക്കുന്നത്.

ഈ ടണലിലെ ഏറ്റവും താഴ്ന്ന സ്ഥലം സമുദ്രനിരപ്പിൽ ഏകദേശം 613 അടി താഴ്ചയിലൂടെയാണ്. ലോകത്തിലെ ആദ്യത്തെ അണ്ടർ വാട്ടർ ജങ്ക്ഷൻ എന്നാണ് ഇതിനെ അറിയപ്പെടുന്നത്. മുൻകാലങ്ങളിൽ മണിക്കൂറുകൾ യാത്ര ചെയ്ത എത്തേണ്ട സ്ഥലങ്ങളിൽ ഇപ്പോൾ ഈ ടണൽ വഴി നിമിഷ നേരം കൊണ്ട് തന്നെ എത്തിച്ചേരാൻ സാധിക്കും. 189 മീറ്റർ താഴ്ചയിലൂടെ രൂപകൽപന ചെയ്തിരിക്കുന്ന ടണൽ ഏറെ മനോഹരമാകുന്നത് ജെല്ലി ഫിഷിന്റെ രൂപഘടനയിൽ നിർമിച്ചിരിക്കുന്ന റൌണ്ട് എബൌട്ട് ആണ്.

ടോൾ നൽകിയാണ് എറോയ് ടണലിലൂടെ യാത്ര ചെയ്യാൻ സാധിക്കുകയുളൂ എന്നാൽ പ്രദേശവാസികൾക് മതിയായ ഇളവുകളും നൽകിയിട്ടുണ്ട്. റൗണ്ട് എബൗട്ടിൽ പ്രസിദ്ധ കലാകാരന്റെ ട്രടൂർ പാറ്റേഴ്സന്റെ ലൈറ്റ് ഷോ ആസ്വദിക്കാൻ സാധിക്കുന്നതാണ്. രാജ്യാന്തര വിനോദസഞ്ചാരങ്ങളിൽ ഏറെ ശ്രദ്ധ പിടിച്ച പറ്റിയ ഇടം കൂടിയാണ് ഫറോദ്വീപുകൾ. നിരവധി വെള്ളച്ചാട്ടങ്ങളുടെ കേന്ദ്രം കൂടിയാണ് ഫറോ ദ്വീപ്. നിരവധി സഞ്ചാരികളുടെ അവധിക്കാല വസതി കൂടിയാണ് ഈ ദ്വീപ്.

മൂന്ന് വർഷത്തിലധികമാണ് ഈ ടണലിന്റെ പൂർത്തീകരണത്തിന് വേണ്ടി എടുത്ത കാലാവധി. ഏകദേശം 65 മില്യൺ ഡോളറാണ് ഈ പദ്ധതിക്ക് വേണ്ടി ഗവൺമെന്റ് നീക്കിവെച്ചത് മാത്രവുമല്ല തുക മതിയാവാത്തതിനാൽ വായ്പ എടുത്താണ് ഈ തണൽ പൂർത്തീകരിച്ചത്. വായ്പ തിരിച്ചടക്കാനാണ് നിലവിൽ ടോൾ സംവിധാനം സംവിധാനിച്ചിരിക്കുന്നത്. കേവലം ടണൽ മാത്രമല്ല ആകർഷണമായ നിർമ്മിതിയാണ് ടണലിന്റെ ഭംഗി വിളിച്ചോതുന്നത്.

Leave a Reply