വീട് പണയം വെച്ച് വാൻ ലൈഫ് യാത്ര

വാൻ ലൈഫ് എന്ന് കേട്ടിട്ടുണ്ടോ. ഉറക്കവും ഉണർച്ചയും മുതൽ എല്ലാ സൗകര്യങ്ങളോടുകൂടെയുള്ള വാൻ പോലുള്ള വാഹനത്തിലെ താമസമാണ്. ഗൾഫ് നാടുകളിൽ ഏറെ പ്രസിദ്ധി നേടുകയും എന്നാൽ നമ്മുടെ കൊച്ചു കേരളത്തിൽ കാണാൻ സാധിക്കാത്തതുമായ ഒന്നാണ് വാൻ ലൈഫ്. ഇന്ത്യയിൽ തന്നെ ഏക വാൻലൈഫ് ജീവിതം നയിക്കുന്നവരാണ്. കുറഞ്ഞ നാളുകളിലാണ് ചെയ്തവർ ഉണ്ടെങ്കിലും മൂന്ന് വർഷം ഒരു വാനിൽ താമസിക്കുന്ന കേരളക്കാർ ഏറെ കൗതുകം നിരക്കുന്നതാണ്.

ആദ്യം ഒരു വാഹനം യാത്രയുടെ മദ്ധ്യേ നഷ്ടപ്പെടുകയും പിന്നീട വേറെ വാൻ മേടിക്കുകയും ചെയ്ത സാഹചര്യം ഉണ്ടാവുകയും ചെയ്തു. പ്രേത്യേകിച്ചു കോവിഡ് കാലമായാലും ആരെയും ആശ്രയിക്കാതെയാണ് രണ്ടു സഞ്ചാരികളുടെ യാത്ര. കണ്ണൂർ സ്വദേശികളായ എബിനും ലിബിനുമാണ് ഈ മൂന്ന് വർഷത്തെ ഉദ്യമത്തിനായി തുടക്കം കുറിക്കുകയും തുടർന്ന് കൊണ്ടിരിക്കുകയും ചെയ്യുന്നത്.

സോളാർ , ഫ്രിഡ്ജ് ഗ്യാസ് ഫാൻ , കിടക്കാനുള്ള സൗകര്യം അടുക്കളയിൽ ആവിശ്യമായ വസ്തുക്കൾ ഉൾകൊള്ളുന്ന വനാണ് ഈ രണ്ടു സഹോദരന്മാർ ഉപയോഗിക്കുന്നത്. പാചകം ചെയ്യാനായി ഒഴിഞ്ഞ സ്ഥലങ്ങളിൽ വണ്ടി ഒതുക്കുകയും തുടർന്ന് പാചകം ചെയ്യാനുള്ള വസ്തുക്കൾ വണ്ടിയിൽ നിന്ന് പുറത്തുവെച്ചു അവിടെ പാകം ചെയ്യലാണ് പതിവ്. മാത്രവുമല്ല കോവിഡ് കാരണം ലോക്കഡോൺ ആയതിനാൽ ഇപ്പോൾ ലോക്കഡൗണില്ലാത്ത കർനാടക മുഴുവൻ ഭാഗവും ചുറ്റാനാണ് ഉദ്ദേശം.

എന്നാൽ യാത്രക്ക് വേണ്ടി പോകാനായി പണം ഉണ്ടാക്കിയതാണ് ഏറ്റവും കൗതുകം നിറച്ചത്. സ്വന്തം വീടിന്റെ ആധാരം പണയം വെച്ചാണ് യാത്രക്കുള്ള പണം സമ്പാദിച്ചത്. എന്നാൽ യാത്ര തുടങ്ങിയതിനു ശേഷം യൂട്യൂബിൽ സ്ഥിരമായി വീഡിയോ ഇടുകയും തുടർന്ന് അതിൽ നിന്ന് ലഭിക്കുന്ന വരുമാനം മുഖേനയാണ് യാത്ര മുന്നോട്ട് പോകുന്നത്. ഏറ്റവും വലിയ പ്രത്യേകത എന്നാൽ നാളെ എങ്ങോട്ട് പോകും എന്നുള്ളത് ആർക്കും പറയാനും കഴിയില്ല. പ്രേത്യേകമായ പ്ലാനിംഗ് ഇല്ല.

Leave a Reply