ലോകത്തെ ഏറ്റവും വലിയ വന്മതിലാണ് ചൈന വന്മതിൽ എന്നാൽ ലോകത്തെ രണ്ടാമത്തെ വന്മതിൽ നമ്മുടെ സ്വന്തം ഇന്ത്യയിലെ രാജസ്ഥാനിലാണ്. കുംഭൽഗഡ് കോട്ട എന്ന് കേട്ടാൽ സഞ്ചാരികളുടെ ഇടയിൽ ഏറെ സുപരിചിതമാണ്. രാജസ്ഥാനിലെ രാജസം ജില്ലയിലെ ആരവില്ലി കുന്നുകളുടെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന കോട്ടയാണ് യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയ സ്ഥലം കൂടിയാണ് കുംഭൽഗഡ് കോട്ട.
പതിനഞ്ചാം നൂറ്റാണ്ടിലെ രാജസ്ഥാനിലെ മേവാൻ പ്രവിശ്യയിലെ ഭരണാധികാരിയായ റാണ കുംഭഹരൻ സിംഗാണ് കുംഭൽഗഡ് കോട്ട പണികഴിപ്പിച്ചത്. മേവാർ ചക്രവർത്തിയായിരുന്ന മഹാറാണാ പ്രതാപിന്റെ ജന്മസ്ഥലം കൂടിയാണ് കുംഭൽഗഡ്. പത്തൊൻപതാം നൂറ്റാണ്ട് വരെ അതിന്റെ എല്ലാ പ്രതാപത്തോടു കൂടെയും നിലനിന്നു. മുപ്പത്തിയെട്ട് കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന കുംഭൽഗഡ് കോട്ടയിലെ മതിൽ ചൈനയുടെ വന്മതിൽ കഴിഞ്ഞാൽ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ വന്മതിലാണ് കുംഭൽഗഡ് കോട്ടയിലെ മതിൽ.
വൈകുന്നേരം കുംഭൽഗഡ് കോട്ട പൊതുജനങ്ങൾക്ക് സന്ദർശനാർത്ഥം തുറന്നുകൊടുക്കുന്നു. ചിറ്റോർഗഡ് കോട്ട കഴിഞ്ഞാൽ മേവാറിലെ പ്രധാനപ്പെട്ട കോട്ടയാണ്. ഉദയ്പൂരിന്റെ വടക്ക്പടിഞ്ഞാറായി റോഡ് മാർഗം 82 കിലോമീറ്റർ സഞ്ചരിച്ചാൽ കുംഭൽഗഡ് കോട്ടയിൽ എത്തിച്ചേരാം. 2013ൽ കംബോഡിയയുടെ തലസ്ഥാനമായ നോമ്പെന്നിൽ നടന്ന യൂനികോയുടെ ലോകപൈതൃക കമ്മിറ്റിയിലെ 37 ആം സമ്മേളനത്തിൽ രാജസ്ഥാനിലെ അഞ്ചുകോട്ടകൾക്കൊപ്പമാണ് കുംഭൽഗഡ് കോട്ടയും തെരഞ്ഞെടുത്തത്.
രജപുത്ര ഭരണാധികാരിയായ കുംഭയുടെ ഭരണകാലത്താണ് കുംഭൽഗഡ് കോട്ട പണികഴിപ്പിച്ചത്. പണികഴിപ്പിക്കുന്ന കാലത്തെ വാസ്തുശില്പത്തിൽ ഏറെ പ്രസിദ്ധി നേടിയ മദൻ എന്ന ആളാണ് ഇന്ന് കാണുന്ന രൂപത്തിൽ കോട്ടയെ വികസിപ്പിച്ചത്. യുദ്ധം പോലെയുള്ള അപകടസമയങ്ങളിൽ മേവാൻ ഭരണാധികാരികൾ ഒളിത്താവളമായി കുംഭൽഗഡ് കോട്ടയാണ് തെരഞ്ഞെടുത്തത്. പലയുദ്ധങ്ങളുടെയും ചെറുത്തു നിൽപ്പിനായി ഈ കോട്ട ഉപയോഗിച്ചിട്ടുണ്ട്.
