വാലന്റൈൻസ് ദിവസം ഏതൊരു പ്രണയിനികളും കാത്തിരിക്കുന്ന ദിവസമാണ്. തന്റെ പ്രിയ കാമുകനോടൊപ്പം അല്ലെങ്കിൽ കാമുകിയോടൊപ്പം ചിലവഴിക്കാൻ പറ്റിയ വളരെ ശാന്തമായ പച്ചപ്പ് നിറഞ്ഞ സ്ഥലങ്ങളെ കുറിച്ച് പരിചയപെടാം.
വാഗമൺ
പച്ചപ്പ് നിറഞ്ഞ മൊട്ടകുന്നുകളാലും പൈൻമരങ്ങളാലും വിസ്‌മൃതിപൂണ്ട ഒരു പ്രദേശമാണ് വാഗമൺ.ഏതൊരു ബൈക്ക് റൈഡേഴ്‌സ് ഓടിക്കാൻ ഇഷ്ടപെടുന്ന മനോഹരമായ എസ് വളവുകളുള്ള റോഡുകളാണ് വാഗ്മണിലേക്കുള്ളത്.മൊട്ടകുന്നുകളുടെ ഉച്ചിയിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ മനോഹരമായ വാഗമൺ ടൌൺ ഭാഗത്തായി മനോഹരമായ തടാകം കാണാൻ സാധിക്കും.പുഷ്പങ്ങൾ പൂത്തുലഞ്ഞു നിൽക്കുന്ന മനോഹരമായ മലയിടുക്കിലൂടെ തടാകം ഒഴുകുന്നതായി കാണാം.
കൂർഗ്
ഓറഞ്ചിൻറെയും കാപ്പിയുടെയും ഗന്ധം അടിച്ചുവീശുന്ന തട്ടുകളായി കൃഷികളാൽ മനോഹാരിത കൈവരിച്ച ഹൈറെയ്ഞ്ചാണ് കൂർഗ്. കർണാടകയിലെ മനോഹരമായ പല സഞ്ചാരകേന്ദ്രങ്ങളും കൂർഗിനോടു തൊട്ടുരുമ്മി കിടക്കുന്നുണ്ട്. തണുപ്പും കോടയും നിറഞ്ഞ നട്ടുച്ചക്കും ഇളം തണുപ്പ് അടിച്ചു വീശുന്ന ചുരുക്കം സ്ഥലങ്ങളിൽ പെട്ട ഒന്നാണ് കൂർഗ്. കേവലം വാക്കുകൾ കൊണ്ട് വിവരിക്കുന്നതിനേക്കാൾ ഏറെ അനുഭവിച്ചറിയാനുള്ള പച്ചപ്പ് കേന്ദ്രമാണ് കൂർഗ്.
മൂന്നാർ
മൂന്നാറിൽ സന്ദർശിക്കാൻ അതിശയിപ്പിക്കുന്ന സ്ഥലങ്ങൾ തിരയുമ്പോൾ എക്കോ പോയിന്റിൽ പോകാൻ മറക്കരുത്. ഹിൽസ്റ്റേഷനിൽ നിന്ന് പതിനഞ്ചു കിലോമീറ്റർ അകലെയാണ് എക്കോ പോയിന്റ സ്ഥിതി ചെയ്യുന്നത്. മൂന്നാറിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ അറിയപ്പെടുന്ന ഇടമാണ് എക്കോ പോയിന്റ. ആകർഷകമായ സൗന്ദര്യത്തിനു പുറമെ സന്ദർശകർക്ക് എക്കോ രൂപീകരണത്തിന്റെ സ്വാഭാവിക പ്രതിഭാസവും ആസ്വദിക്കാം.
കൊടൈക്കനാൽ
ബോട്ട് ക്ലബ്, ഹൗസ് ബോട്ട്,(റോയിംഗ് ബോട്ടുകൾ, പെഡലിംഗ് ബോട്ടുകൾ, ഒരു പൊതു കടത്തുവള്ളം എന്നിവ) പ്രവർത്തനക്ഷമമായിത്തീർന്നു. ടൂറിസത്തിന് സൗന്ദര്യാത്മകമായ പ്രാധാന്യമുണ്ട് കൊടൈക്കനാലിൽ. വേനൽക്കാലത്ത് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന സവിശേഷതയാണ് ബോട്ട് മത്സരവും ഫ്ലവർ ഷോകളും. കൊടൈക്കനാൽ പട്ടണത്തിലേക്കും അവിടെ നിന്ന് റെയിൽവേയിൽ നിന്ന് 18 കിലോമീറ്റർ അകലെയുള്ള കാൽനടയാത്രയിലൂടെ തടാകത്തിലേക്കും പ്രവേശിക്കാൻ ചെന്നൈയിൽ നിന്ന് തിരുനെൽവേലിയിലേക്ക് ഒരു റെയിൽവേ പാത 1875 ൽ ഇവിടെ നിർമിക്കപ്പെട്ടിട്ടുണ്ട്.
