സഹ്യാമലനിരകളിൽ ഒളിഞ്ഞു കിടക്കുന്ന രത്നം

അഞ്ചു കിലോമീറ്റർ ദൂരം ട്രെക്കിങ്ങ് ചെയ്ത് എത്തിച്ചേരുന്ന ഇടതൂർന്ന വനങ്ങളിൽ വിശ്രമിക്കുന്ന മനോഹരായ കോട്ടയാണ് കവലെദുർഗ്ഗ. വിരുപാക്ഷ, വിജയവിത്തല, വീരഭദ്ര, മല്ലാര, ഭുവനേശ്വരി എന്നിങ്ങനെ നിരവധി ആരാധനാലയങ്ങളുള്ള കോട്ട കൂടിയാണ് അതിലുപരി പ്രകൃതി വിഭവങ്ങളാലും ചരിത്രങ്ങളും അടക്കി ഭരിക്കുന്ന കോട്ട കൂടിയാണ്. അത്പോലെ വൈകുന്നേരങ്ങളിൽ അറബിക്കടലിലെ സൂര്യാസ്തമയം കാണാനായി സഞ്ചാരികൾ എത്തിച്ചേരാറുണ്ട്.

പഴയെ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങളും വെങ്കടപ്പ നായക നിർമ്മിച്ച പള്ളിയും കോട്ടയിൽ ശേഷിപ്പുകളായി നിലനിൽക്കുന്നു. പാറകൾ കൊണ്ട് കെട്ടപ്പെട്ട മൂന്നു ചെറിയ കൊട്ടകളായി വേർതിരിച്ചിരിക്കുന്നതായി കാണാം. പതിനാറാം നൂറ്റാണ്ടിലെ കർണാടകയിലെ പ്രധാന രാജവും സാമ്രാജ്യങ്ങളുമുള്ള കേലാടി നായകരുടെ ശക്തികേന്ദ്രങ്ങൾ തന്നെയായിരുന്നു കവലെദുർഗ്ഗ കോട്ട. അത്പോലെ കവലെദുർഗ്ഗ കോട്ടയുടെ മുകളിലേക്ക് നടന്നു കയറൽ സഞ്ചാരികൾക്ക് പുതിയൊരു അനുഭവം സമ്മാനിക്കുമെന്നത് ഉറപ്പാണ്.

അടുത്തുള്ള സഹ്യാധ്രി മലനിരകളിൽ ട്രെക്കിങ്ങ് ചെയ്യലും കവലെദുർഗ്ഗ കോട്ടഉയിൽ വരുന്ന സഞ്ചാരികൾക്ക് ഒരു വിനോദമാണ്. മാത്രവുമല്ല അന്തരീക്ഷം തെളിമയോടെ നിൽക്കുമ്പോൾ അനന്തമായി നീണ്ടുകിടക്കുന്ന സഹ്യാധ്രി മലനിരകളുടെ കാഴ്ച വളരെ കൗതുകമുണർത്തുന്നതാണ്. കവലെദുർഗ്ഗ കോട്ട പൂർണമായും ആസ്വദിക്കാൻ ഏകദേശം രണ്ടു മൂന്ന് മണിക്കൂർ ചിലവഴിച്ചാൽ മതിയാകും. വൈകുന്നേരം അഞ്ചു മണിക്ക് കവലെദുർഗ്ഗ കോട്ട അടക്കുകയും ചെയ്യും.

തീർത്ഥഹള്ളി പട്ടണത്തിൽ നിന്ന് 18 കിലോമീറ്റർ അകലെയാണ് കവലെദുർഗ്ഗ കോട്ട സ്ഥിതി ചെയ്യുന്നത്. മംഗളൂരുവിൽ നിന്ന് 133 കിലോമീറ്റർ, ബെംഗളൂരുവിൽ നിന്ന് 365 കിലോമീറ്റർ എന്നിങ്ങനെയാണ് ദൂരം കാണാക്കപ്പെടുന്നത്. ട്രെയിനിൽ പോകാൻ ഉദ്ദേശിക്കുന്നവർ 72 കിലോമീറ്റർ അകലെയുള്ള കവലെദുർഗ്ഗ കോട്ടയോട് അടുത്തുള്ള ട്രെയിൻ സ്റ്റേഷനാണ് ശിവമോഗ. ഹുബ്ലി, മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളം, കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം, ഗോവ അന്താരാഷ്ട്ര വിമാനത്താവളം എന്നിവയാണ് ശിവമോഗയുടെ അടുത്തുള്ള വിമാനത്താവളങ്ങൾ.

കവലെദുർഗ്ഗ കോട്ടയുടെ മനോഹരായ ദൃശ്യങ്ങൾ ആസ്വദിക്കാൻ താഴെയുള്ള വീഡിയോ കാണുക

Leave a Reply