ഭയാനകമായ ഒരു കാലഘട്ടത്തിലൂടെയാണ് ലോകജനത മുന്നോട്ട് പോകുന്നത്. മാത്രയുമല്ല ഓരോ ദിനങ്ങൾ കഴിയുമ്പോഴും പുതിയ അവസ്ഥകൾ പുതിയ രീതികൾ ജീവിതത്തിൽ ചേർത്തി കൊണ്ടിരിക്കുകയാണ്. നിലവിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് വാക്സിൻ പാസ്പോർട്ട്. ഇപ്പോൾ വാക്സിൻ ലഭിക്കുന്ന അവസരത്തിൽ ജനങ്ങൾ ഏറെ ജാഗ്രത പുലർത്തേണ്ട സമയം കൂടിയാണ്. മാത്രവുമല്ല യാത്രയുടെ സുരക്ഷക്ക് ഏറെ അനിവാര്യമാണ് വാക്സിൻ പാസ്പോർട്ട്.
അന്താരാഷ്ട്ര യാത്രകളിൽ വാക്സിൻ പാസ്പോർട്ട് എന്ന പേരിൽ അറിയപ്പെടുന്ന ടിക്കറ്റ് വൈറസിൽ നിന്ന് സുരക്ഷിതരാണെന്ന് ഉറപ്പിക്കുകയും അത്പോലെ യാത്ര കൂടുതൽ സുഗമമായിരിക്കും. അത്പോലെ വാക്സിൻ വരുന്നതോടെ പഴേജീവിതത്തിലേക്കുള്ള കാൽവെപ്പും കൂടിയാണ്. കുറച്ചുനാളുകളായി യാത്രചെയ്യാൻ സാധിക്കാത്തതിന്റെ മുഖ്യകാരണം തന്നെയായിരുന്നു വാക്സിൻ എന്നത്. നിലവിൽ അതിനെ മറികടന്നു കൊണ്ടിരിക്കുകയാണ്.
വാക്സിൻ പാസ്പോർട്ട് എന്നാൽ അതിർത്തി കടക്കുന്നതിനുള്ള ഇ-വാക്സിനേഷൻ സർട്ടിഫിക്കറ്റാണ് വാക്സിൻ പാസ്പോർട്ട്. വരും വർഷങ്ങളിൽ യാത്രകളിൽ പ്രധാന ഡോക്യുമെന്റ് ആയി മാറുകയും ചെയ്യും. വാക്സിൻ പാസ്പോർട്ടിനുള്ള ശുപാർശ ഗ്ലോബൽ ടൂറിസം ക്രൈസിസ് കമ്മിറ്റിയിൽ നിന്നാണ്. ലഭിക്കുക. എല്ലാ ആരോഗ്യ, യാത്രാ ഗ്രൂപ്പുകളെയും ഒരു സ്റ്റാൻഡേർഡ് ഡിജിറ്റൽ സർട്ടിഫിക്കേഷൻ സംവിധാനം കൊണ്ടുവരാൻ ഗ്ലോബൽ ടൂറിസം ക്രൈസിസ് കമ്മിറ്റി ആവശ്യപ്പെടുന്നുണ്ട്.
ചില ട്രാവൽ ബോഡികൾ ഇതിനകം തന്നെ വാക്സിനുകൾ നിർബന്ധമാക്കിയിട്ടുണ്ട്, അതിനാൽ എല്ലാ ലക്ഷ്യസ്ഥാനങ്ങൾക്കും വാക്സിനുകൾ നിർബന്ധിതമാകുന്ന ഒരു കാലത്തേക്കാണ് നമ്മൾ പോകുന്നത്. ഡെൻമാർക്ക് ഇതിനകം ഒരു ഡിജിറ്റൽ COVID-19 വാക്സിൻ പാസ്പോർട്ടിൽ പ്രവർത്തിക്കുന്നു. ഭാവിയിൽ രാജ്യത്ത് പ്രവേശിക്കുന്ന യാത്രക്കാർക്ക് വാക്സിൻ ഡോക്യുമെന്റേഷൻ ആവശ്യമായി വന്നേക്കാം.വാക്സിൻ പാസ്പോർട്ടിനെ കുറിച്ച് കൂടുതൽ അറിയുവാൻ താഴെയുള്ള വീഡിയോ കാണുക
