കേരളത്തിലെ അതിമനോഹരമായ വെള്ളച്ചാട്ടമാണ് ചിന്നാർ വൈൽഡ് ലൈഫ് സെഞ്ചറിയിൽ സ്ഥി ചെയ്യുന്ന മറയൂരിനടുത്തുള്ള തൂവാനം വെള്ളച്ചാട്ടം. പ്രകൃതി സ്നേഹികൾക്കും അത്പോലെ ട്രെക്കിങ്ങ് ഇഷ്ടപെടുന്നവർക്കും തൂവാനം വെള്ളച്ചാട്ടം ഒരു അത്ഭുതം തന്നെയാണ്. പമ്പാർ നദിയാണ് തൂവാനം വെള്ളച്ചാട്ടമായി രൂപപ്പെടുന്നത്. നിരവധിയാളുകളാണ് വെള്ളച്ചാട്ടത്തിന്റെയും ചിന്നാർ വൈൽഡ് ലൈഫ് സെഞ്ചറി കാണാനുമായി എത്തിചേരുന്നത്.
അത്പോലെ വന്യമൃഗങ്ങളാലും വ്യത്യസ്തമായ സസ്യങ്ങളാലും സമ്പുഷ്ടമാണ് തൂവാനം. മാത്രവുമല്ല തൂവാനം ആസ്വദിച്ചുകൊണ്ട് നിൽക്കുന്ന സഞ്ചാരികൾക്ക് സമയം പോകുന്നത് അറിയില്ല. കാഴ്ചകൾ കാത്തിരിക്കുന്നുണ്ട്. തൂവനം വെള്ളച്ചാട്ടത്തിന് സമീപം താമസിക്കാൻ വന്യജീവി സങ്കേതത്തിനുള്ളിൽ താമസ സൗകര്യം ലഭ്യമാണ്. ഗസ്റ്റ്ഹൗസ്, ട്രീറ്റോപ്പ് വീട് അല്ലെങ്കിൽ ഒരു ലോഗ്ഹോസ് എന്നിവയിൽ ഒരു രാത്രി ചെലവഴിക്കാനല്ല സംവിധാനം തൂവാനം സഞ്ചാരികൾക്ക് വേണ്ടി തയാറായി നില്കുന്നുണ്ട്.
ഏകദേശം 3 മണിക്കൂർ ദൈർഘ്യമുള്ള ട്രെക്കിങ്ങാണ് തൂവാനം വെള്ളച്ചാട്ടത്തിനു സമീപത്തുള്ളത്. ഇടതൂർന്ന ചന്ദനമരങ്ങളുടെ വാസസ്ഥലമാണ് ഹിന്നാർ വന്യജീവി സങ്കേതം. അതിനാൽ കാടിനുള്ളിലൂടെയുള്ള നടത്തം സഞ്ചാരികൾക്ക് മനോഹരമായ അനുഭവം സമ്മാനിക്കുന്നുണ്ട്. മാത്രവുമല്ല കാടിനുള്ളിലെ ജീവികൾക്കും വെള്ളം കുടിക്കാനായി ഉപയോഗിക്കുന്നത് തൂവാനം വെള്ളച്ചാട്ടമാണ്. മൺസൂൺ കാലങ്ങളിലാണ് വെള്ളച്ചാട്ടം കാണാൻ അനിയോജ്യമായ സമയം.
മൺസൂൺ സമയങ്ങളിൽ കണ്ണാടി പോലെ വളരെയധികം തെളിമയാർന്ന തണുത്ത വെള്ളമായതിനാൽ യാത്ര ചെയ്യാൻ അനിയോജ്യമായ സമയം കൂടിയാണ് മൺസൂൺ. മൂന്ന് മണിക്കൂർ ദൈർഖ്യമുള്ള ആലമ്പാടി ചെക്‌പോസ്റ്റിൽ നിന്ന് ആരംഭിക്കുന്ന ട്രെക്കിങ്ങ് ഇന്ത്യക്കാർക്ക് ഇരുന്നൂറ് രൂപയും വിദേശികൾക്ക് മുന്നൂറ് രൂപയും ഈടാക്കുന്നുണ്ട്. രാവിലെ 7 നും 10 നും ഇടയിലാണ് ട്രെക്കുകൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്, അത്പോലെ വൈകുന്നേരം വീണ്ടും 3 മണി മുതൽ 6 മണി വരെയാണ് ട്രെക്കിങ്ങ്.എല്ലാ ദിവസവും തുറന്നിരിക്കുന്നതിനാൽ ചെക്ക് പോസ്റ്റിൽ നിന്ന് ടിക്കറ്റ് വാങ്ങാൻ സാധിക്കും .
തൂവാനം വെള്ളച്ചാട്ടത്തിന്റെ കൂടുതൽ ദൃശ്യങ്ങളും വിവരങ്ങളും ആസ്വദിക്കാൻ താഴെയുള്ള വീഡിയോ കാണുക
