ഇടതൂർന്ന കാട്ടിലൂടെയുള്ള കാൽനടയാത്ര റെയ്‌ലിങ് പാതാർ ട്രെക്കിങ്

മഞ്ഞുകാലങ്ങളിൽ മേഘങ്ങൾ കൂടുകൂട്ടൂന്ന മനോഹരമായ ട്രെക്കിങ്ങ് സ്വർഗ്ഗമാണ് മഹാരാഷ്ട്രയിലെ റെയ്‌ലിങ് പത്താർ ട്രെയിൽ. മനോഹരമായ താഴ്വരകളാലും പച്ചപ്പിനാലും ഏറെ സമൃദ്ധമാണ് പുണെയിലെ ഈ സ്വർഗം. മൺസൂൺ കാലങ്ങളിൽ സഞ്ചാരികളുടെ പ്രധാന ഇഷ്ടകേന്ദ്രമാണ്. ഇടതൂർന്ന വനത്തിലൂടെ ട്രെക്കിങ്ങ് എല്ലാ ,മൺസൂൺ കാലങ്ങളിലും അവധിക്കാലങ്ങളിലും സഞ്ചാരികളെ മാടിവിളിക്കുന്നുണ്ട്.

പൂനയിൽ നിന്ന് ടോർണ കോട്ടയിലേക്കുള്ള വഴിയിൽ സഞ്ചരിക്കുമ്പോൾ മൊഹ്‌രി, സിംഗപ്പൂർ എന്നീ ഗ്രാമങ്ങളിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞാൽ മാത്രമാണ് റെയ്‌ലിങ് പത്താർ ട്രെക്കിലേക്ക് എത്തിച്ചേരാൻ സാധിക്കുകയുള്ളൂ. യാത്രയ്ക്ക് മുൻപായി ശ്രദ്ധിക്കേണ്ട ഒന്നാണ് ഗ്രൗണ്ട് ക്ലിയറൻസുള്ള വാഹനം ഉപയോഗിക്കാൻ ശ്രമിക്കുക അല്ലെങ്കിൽ മുന്നോട്ടുള്ള യാത്ര കൂടുതൽ ദുഷ്‌കരമായേക്കും. ട്രെക്കിങ്ങ് പാതയിലേക്ക് പ്രവേശിക്കുമ്പോൾ വന്യമൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും അക്രമങ്ങളിൽ നിന്നും കൂടുതൽ കരുതൽ എടുക്കേണ്ടതാണ്.

പച്ചപ്പിനാൽ സമൃദ്ധമായ കോട്ടയുടെ മുകളിൽ എത്തിച്ചേരാൻ രണ്ടു വഴികളാണുള്ളത്. മൊഹ്‌രി ഗ്രാമത്തിലൂടെയും അതുപോലെ സിംഗപ്പൂർ ഗ്രാമത്തിലൂടെയും കോട്ടയുടെ ഉച്ചിയിലേക്ക് ട്രെക്ക് ചെയ്യാൻ സാധിക്കും. ഏറ്റവും സൗകര്യാപ്രദവും കൂടുതൽ കാഴ്ചകൾ സമ്മാനിക്കുന്ന വഴി മൊഹ്‌രി ഗ്രാമം വഴി ട്രെക്ക് ചെയ്യുന്നതാണ്. ആദ്യമായാണ് ഈ കോട്ടയിലേക്ക് ട്രെക്ക് ചെയ്യുന്നതെങ്കിൽ കൂടെ ഒരു സഹായി കൂടെ കൂട്ടുന്നത് ഏറെ സൗകര്യപ്രദമായിരിക്കും.

പത്താറിന്റെ ഉച്ചിയിൽ നിന്നുള്ള കാഴ്ചകൾ പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്. ലിംഗാന ഫോർട്ടിന്റെ മനോഹരമായ ദൃശ്യവും അത്പോലെ രാജ്‌ഘഡ് കോട്ട പച്ചപ്പിന്റെ വിരിമാറിൽ തളിർത്തു നിൽക്കുന്നതും കാനന സാധിക്കും. തെളിഞ്ഞ അന്തരീക്ഷങ്ങളിൽ ആകാശത്തിന്റെ മനോഹാമായ അത്ഭുതങ്ങളും ദർശിക്കാൻ സാധിക്കും. ട്രെക്കിങ്ങ് ചെയ്യുന്നവരെ ആരോഗ്യപരമായ എല്ലാ സജ്ജീകരണങ്ങളും തയാറാക്കിയിട്ട് വേണം റിക്ക് ചെയ്യേണ്ടത്.

കൂടുതൽ കാഴ്ചകൾ ആസ്വദിക്കാനായി താഴെയുള്ള വീഡിയോ കാണൂക

Leave a Reply