റബ്ബർ തോട്ടത്തിനിടയിലെ അരുവികുഴി വെള്ളച്ചാട്ടം

കോട്ടയം ജില്ലയിലെ പാമ്പാടിയിൽ നിന്ന് ഏഴര കിലോമീറ്റർ സഞ്ചരിച്ചാൽ അതിമനോഹരമായ അരുവികുഴി വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കാം. ചില അവസരങ്ങളിൽ പത്തനംതിട്ടയിലെ അരുവികുഴി വെള്ളച്ചാട്ടമാണോ എന്ന് സംശയിക്കുന്നവരുണ്ട്. ഏകദേശം 102 അടി ഉയരത്തിൽ നിന്ന് പാറക്കെട്ടുകളെ തലോടി ഒഴുകി വരുന്ന സഞ്ചാരികളെ കൺകുളിർമ നൽകുന്ന കാഴ്ചയാണ്. മഴക്കാലത്താണ് വെള്ളച്ചാട്ടത്തിന്റെ കൊതുകമുണർത്തുന്ന കാഴ്ച.

എന്നാൽ വേനൽ കാലത്തു വെള്ളം വറ്റിപോകുന്ന അവസരങ്ങളുമുണ്ട്. അരുവിയുടെ സംഗീതവും പക്ഷികളുടെ രാഗങ്ങളും ശ്രവിക്കുന്നതോടുകൂടെ റബ്ബർ മരങ്ങളുടെ സാനിധ്യവും സഞ്ചാരികളെ കൂടുതൽ ആകർഷണീയമാക്കുന്നു. വെള്ളത്തിനോട് ചേർന്ന് ടിക്കറ്റ് കൗണ്ടറും സ്ഥിതി ചെയ്യന്നുണ്ട്. ഒരാളുടെപ്രവേശന ഫീസ് 10 രൂപ മാത്രമാണ് ശേഷം വെള്ളച്ചാട്ടത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന പടികളും സജ്ജീകരിച്ചിട്ടുണ്ട്. പടിയിറങ്ങുമ്പോൾ തന്നെ വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ സാധിക്കും.

വെള്ളച്ചാട്ടത്തിന്റെ അരികെയെത്താനും കുളിക്കാനും സൗകര്യമുണ്ട്. എന്നാൽ മഴക്കാലത് ഇറങ്ങാൻ സാധിക്കില്ല. വെള്ളത്തിലേക്ക് ഇറങ്ങുന്ന വഴി അടച്ചിടും. പണ്ടുകാലങ്ങളിൽ റബ്ബർ മരങ്ങളുടെ ഇടയിലൂടെ വേണം വെള്ളത്തിലേക്ക് ഇറങ്ങേണ്ടത് എന്നാൽ ഇപ്പോൾ ചെറിയ പാത സജീകരിച്ചിട്ടുണ്ട്. പള്ളിക്കത്തോട് പഞ്ചായത്ത് നിലവിൽ അരുവികുഴി വെള്ളച്ചാട്ടത്തിന്റെ പ്രശസ്തിയിൽ അറിയപ്പെടുന്നു. മാത്രവുമല്ല കോട്ടയം ജില്ലയിലെ ഏറ്റവുമധികം സന്ദർശകർ എത്തിച്ചേരുന്ന വിനോദസഞ്ചാരകേന്ദ്രമാണ് അരുവികുഴി വെള്ളച്ചാട്ടം.

സുരക്ഷാ ഉറപ്പാക്കാൻ വേണ്ടി ടൂറിസം വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കാൻ മറക്കരുത്. മദ്യപാനവും ലഹരിഉപയോഗവും നിരോധിച്ചിട്ടുണ്ട്. വെള്ളച്ചാട്ടം സന്ദർശിക്കാൻ കോട്ടയം ജില്ലയിൽ വരുന്ന സഞ്ചാരികൾ ഒരിക്കലും മറക്കരുത്. തണുത്തുറഞ്ഞ വെള്ളത്തിൽ തലോടാൻ കിട്ടുന്ന സന്ദർഭം ഒഴിവാക്കരുത്

Leave a Reply