ലക്ഷ്മിയുടെ ഒറ്റക്കുള്ള ലഡാക്ക് യാത്ര

പാലക്കാട് കല്പാത്തിയിൽ നിന്നാണ് ലക്ഷ്മി എന്ന യുവതി ലഡാക്കിനെ ഹൃദയത്തിലേറ്റി അങ്ങാട്ടേക്കുള്ള യാത്ര പോകുന്നത്. പുതുമയുള്ള യാത്രകളോടു കൂടുതൽ അഭിനിവേശമാണ് ലഡാക്ക് യാത്ര നടത്താനുള്ള പ്രധാന കാരണം. ഏറ്റവും വലിയ പ്രേത്യേകത എന്നാൽ യാത്രകളോടുള്ള പ്രണയം കൂടുതലായി ലക്ഷ്മി എന്ന യാത്രക്കാരിക്ക് നൽകിയത് വേറെ ആരുമല്ല സ്വന്തം ‘അമ്മ തന്നെയാണ്. ശേഷം പഠനം കഴിഞ്ഞു മദ്രാസ്സിൽ അലഞ്ഞു ഒരു ജോലിക്ക് വേണ്ടി.

പിന്നീട് നാട്ടിലേക്ക് വരികയും ഏകദേശം 2018 ലാണ് പൾസർ എന്ന ലക്ഷ്മിയുടെ കൂടപ്പിറപ്പിനെ സ്വന്തമാക്കുന്നത്. എന്നാൽ തന്റെ വണ്ടിയെടുക്കുമ്പോൾ വലിയൊരു യാത്രയെ കുറിച്ചൊന്നും ആലോചിച്ചിട്ടില്ല. ഇട്ടാവട്ടതായി കറങ്ങണം എന്നായിരുന്നു ചിന്ത. ലക്ഷ്മിയുടെ ചെറിയ യാത്രകൾ ആദ്യമായി പങ്കുവെക്കുന്നത് ടിക് ടോക്കിലാണ്. പാലക്കാടുകാരിയായ ലക്ഷ്മി ആദ്യമായി ഒരു വലിയ ട്രിപ്പ് പോകുന്നത് വാഗമണിലേക്കാണ്.

വാഗമൺ ട്രിപ്പ് ടിക് ടോക്കിൽ വയറൽ ആകുകയും അതിലൂടെ പ്രോചോദനം കൊണ്ടാണ് ലഡാക്ക് എന്ന വാശി മനസ്സിലേക്ക് വരുന്നത്. കേവലം വാഗമൺ പോയതിൽ അഹങ്കരിക്കേണ്ട പോലുള്ള വാക്കുകളാണ് പിന്നീട ലക്ഷ്മിയെ വലിയൊരു യാത്രക്ക് തുടക്കം കുറിച്ചത്. കാഴ്ചകളെ പിന്തള്ളിയുള്ള യാത്രകൾ ഒരു അനുഭൂതി തന്നെയാണ്. മത്സരത്തിൽ ജയിക്കുന്നതിനേക്കാൾ പങ്കെടുക്കലാണ് പ്രധാനമെന്നായിരുന്നു ലക്ഷ്മി എന്ന യാത്രക്കാരിയുടെ കുഞ്ഞുനാൾക്ക്മുതലേയുള്ള ചിന്ത.

എന്നാൽ ഏറ്റവും കൗതുകം എന്നത് യാത്രയുടെ ഇടയിൽ തന്നെ ലക്ഷ്മിയുടെ ജോലിയും കൃത്യമായി നിർവഹിച്ചു. അമേരിക്കയിലെ ഒരു കമ്പനിയിൽ ഓൺലൈൻ വർക് ആയതിനാലും യാത്രക്ക് കൂടുതൽ സുഗമമായി. ലഡാക്കിലേക്കുള്ള യാത്രക്ക് മുൻപ് തന്നെ ലഡാക്ക് യാത്രയെ കുറിച്ച് കൂടുതൽ പഠിക്കുകയും ശേഷം പോയവരുടെ ഫീഡ്ബാക് അറിയുകയും ചെയ്തു. അത്പോലെ യാത്രയിലെ കൂടപ്പിറപ്പായ പൾസറിനെ പുതിയ വണ്ടി പോലെ പണിയുകയും വണ്ടിയുടെ ചെറിയ പണികളെല്ലാം ബജാജ് കമ്പനിയിൽ പോയി പഠിക്കുകയും ചെയ്തു.

അങ്ങനെയാണ് ജൂലൈ 27 പാലക്കാട് നിന്നും ലഡാക്കിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. യാത്ര തുടങ്ങിയതിനു ശേഷം തന്നെ പല ഇടങ്ങളിലായി ലക്ഷ്മി എന്ന യാത്രക്കാരിയെ കാത്തു നിൽക്കുന്നവർ ധാരാളം ഉണ്ടായിരുന്നു. തന്റെ യാത്രയെ ആളുകൾ ഏറ്റടുക്കുകയും ആഘോഷിക്കുകയും ചെയ്തപ്പോൾ തന്നെ ലഡാക്കിലേക്കുള്ള യാത്രക്ക് കൂടുതൽ വേഷം കൂട്ടുകയാണ് ചെയ്തത്. യാത്ര തുടങ്ങുതിനു മുമ്പായി ടിക് ടോക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ വൈറൽ ആകുകയും ചെയ്തതോടെയാണ് ലഡാക് എന്ന സ്വപ്നത്തിനു കൂടുതൽ ശക്തി കിട്ടുന്നത്.

Leave a Reply