സമുദ്രനിരപ്പിൽ നിന്ന് 1600 മീറ്റർ ഉയരത്തിലാണ് ഹിമാചൽ പ്രദേശിലെ കുളു ജില്ലയിലെ തീർത്ഥാൻ താഴ്വര സ്ഥിതി ചെയ്യുന്നത്. അതിലൂടെ ഒഴുകുന്ന തീർത്ഥൻ നദിയിൽ നിന്നാണു തീർത്ഥാൻ താഴ്വര എന്ന് നാമം ലഭിച്ചത്. ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്കിന്റെ പ്രവേശന കവാടത്തിൽ നിന്ന് 3 കിലോമീറ്റർ അകലെയാണ് തീർത്ഥാൻ താഴ്വര സ്ഥിതി ചെയ്യുന്നത്. സാഹസിക പ്രവർത്തനങ്ങൾക്കും പ്രകൃതിസ്നേഹികൾക്കും പറുദീസ തന്നെയാണ് തീർത്ഥാൻ താഴ്വര.
തീർത്ഥൻ നദിക്കരയിൽ മഞ്ഞ് മൂടിയ ശൈലിയിലുള്ള മനോഹരമായ ഹിമാലയങ്ങളുടെ കാഴ്ച ഏറെ ആസ്വാദ്യകരമാണ്. ഫിഷിംഗ്, ട്രെക്കിംഗ്, സാഹസിക പ്രവർത്തനങ്ങൾ, പ്രകൃതിയിൽ സജ്ജീകരിച്ചിരിക്കുന്ന മനോഹരമായ ഗസ്റ്റ് ഹോസുകൾ എന്നിവകൾ കൊണ്ട് തീർത്ഥാൻ എന്നും സഞ്ചാരികൾക്ക് വേണ്ടി ഉരുണ്ടി നിൽക്കുന്നു. മാർച്ച് മുതൽ ജൂൺ വരെയാണ് തീർത്ഥൻ താഴ്വര സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.
മഞ്ഞുവീഴ്ചയെ അനുഭവിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് നവംബർ, ഡിസംബർ, ജനുവരി, ഫെബ്രുവരി എന്നിവയ്ക്കിടയിലുള്ള ശൈത്യകാലം താഴ്വര സന്ദർശിക്കാൻ പറ്റിയ സമയമാണ്. വേനൽക്കാലത്തും മനോഹരമായ പ്രകൃതിദൃശ്യങ്ങളിൽ മുഴുകി നിൽക്കുന്ന താഴ്വര കൂടിയാണ്. തീർത്ഥൻ താഴ്വരയിൽ നിന്ന് 68 കിലോമീറ്റർ അകലെയുള്ള മണാലിയാണ് തീർത്ഥാൻ താഴ്വരയ്ക്ക് സമീപമുള്ള പ്രധാനപെട്ട വിനോദ സഞ്ചാര കേന്ദ്രം.
അത്പോലെ ഷിംലയും തീർത്ഥൻ താഴ്വരയിൽ നിന്ന് 73 കിലോമീറ്റർ അകലെയാണ്. തീർത്ഥൻ താഴ്വരയിൽ പോയാൽ എറ്റ്റവുമധികം സഞ്ചാരികൾ ഇഷ്ടപെടുന്ന റിവർ ക്രോസിങ് ചെയ്യാനുള്ള വിനോദമാണ് ഏറെ പ്രസിദ്ധം. അത്പോലെ ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനത്തിലെ ട്രെക്കിംഗ് മറ്റൊരു അമുഭാവം സഞ്ചാരികൾക്ക് സമ്മാനിക്കുന്നുണ്ട്. ദില്ലി പോലുള്ള ഒരു കേന്ദ്ര സ്ഥലത്ത് നിന്ന് വരികയാണെങ്കിൽ റോഡ് മാർഗം സ്വീകരിക്കുന്നതാണ് ഉചിതം.
അല്ലെങ്കിൽ അടുത്തുള്ള റെയിൽവേ സ്റ്റേഷനുകളായ അംബാല / കിരത്പൂർ സ്റ്റേഷൻ വഴി വരികയും തുടർന്നുള്ള യാത്ര ബസ്സിൽ പോകാനും സാധിക്കുന്നതാണ്.
