ലോകത്തിൽ തന്നെ പതിനേഴാം സ്ഥാനവും ഏഷ്യയിലെ ഒൻപതാം സ്ഥാനവും ഇന്ത്യയിലെ ഒന്നാം സ്ഥാനവും നേടിയ റിസോർട്ടിനെ കുറിച്ച് കേട്ടിട്ടുണ്ടോ. അതാകട്ടെ നമ്മുടെ കൊച്ചു കേരളത്തിലെ മൂന്നാറിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ റിസോർട്. ഈ കോവിഡ് കാലത്തു പോകുമ്പോൾ തന്നെ റിസോർട്ടിലെ സുരക്ഷത നമുക്ക് കണ്ടു മനസ്സിലാക്കാൻ സാധിക്കും. കയറുമ്പോൾ തന്നെ ബാഗ് പോലുള്ള വസ്തുക്കൾ സാനിറ്ററൈസ് ചെയ്ത സുരക്ഷ ഉറപ്പു വരുത്തുന്നുണ്ട്.
ചാണ്ടീസ് വിൻഡി റിസോർട്ട് എന്ന നാമത്തിൽ അറിയപ്പെടുന്ന ഈ റിസോർട്ട് മറ്റു റിസോർട്ടുകളിൽ വെച്ച് ധാരാളം പുതുമകൾ സമ്മാനിക്കുന്നുണ്ട്. റിസോട്ടിന്റെ ഉൾഭാഗത്തു തന്നെ വെള്ളച്ചാട്ടം അതിലുപരി പച്ചപ്പ് വിരിച്ചു കിടക്കുന്ന മൂന്നാറിന്റെ താഴ്വരകൾ ഒപ്പിയെടുക്കുന്ന രൂപത്തിലാണ് എല്ലാ റൂമുകളുടെയും ബാൽക്കണി സജ്ജീകരിച്ചിരിക്കുന്നത്. ഡീലക്സ്, സൂപ്പർ ഡീലക്സ്, സൂട്ട് റെസിൻ സൂട്ട് എന്നിങ്ങനെ നാലു തരം റൂമുകളാണ് റിസോർട്ടിൽ വരുന്നവർക്കായി ഒരുക്കിയിരിക്കുന്നത്.
ലോകത്തുള്ള ഏകദേശ ഫുഡ് ഐറ്റംസ് ഈ റിസോർട്ടിൽ ലഭ്യമാണ് എന്നതാണ് മറ്റൊരു പ്രത്യേകത. തേയിലത്തോട്ടത്തിന്റെ തട്ടു തട്ടുകളായുള്ള കൃഷികളുടെ കാഴ്ച കൺകുളിർമ നല്കന്നതാണ്. റിസോട്ടിന്റെ റൂമിലേക്ക് പോകുന്ന വഴി തന്നെ മനോഹരമായ കാടിന്റെ രൂപത്തിൽ നിർമിച്ചിരിക്കുകയാണ്. അത്പോലെ വേരുകളുടെ മനോഹരമായ നിർമിതിയും കാണാൻ സാധിക്കും. അത്പോലെ പഴമയെ തൊട്ടുണർത്തുന്ന ചായക്കടയും റിസോർട്ടിന്റെ ഉള്ളിൽ തന്നെ മനോഹരമായി നിർമിച്ചിട്ടുണ്ട്.
ബാൽക്കണിയിൽ ഇരുന്നു കൊണ്ടുള്ള മലയിടുക്കിലൂടെയുള്ള കോട്നിറഞ്ഞു നിൽക്കുന്ന കാഴ്ച റിസോർട്ടിനെ കൂടുതൽ മറ്റു കൂട്ടുന്നുണ്ട്. കുടുംബത്തോടെ പോകുന്നവർക്ക് കുട്ടികൾക്ക് കളിക്കാനായി പാർക്ക് അത്പോലെ ജിം പോലുള്ളതും സജീവമാണ്. അത്പോലെ മൂന്നാറിലെ ഏറ്റവും വലിയ പ്രത്യേകത തന്നെ സൈക്ലിംഗ് ആണ്. സഞ്ചാരികളെ ഏറെ ആകർശിപ്പിക്കുന്ന കാഴ്ചകൾ റിസോർട്ടിൽ ഒരുക്കിവെച്ചിട്ടുണ്ട്. മൂന്നാറിനെ ആസ്വദിക്കുന്നതോടപ്പം ആസ്വദിക്കാൻ പറ്റിയ ഇടം കൂടിയാണ് ചാണ്ടീസ് വിൻഡി റിസോർട്ട്.
