കോട്ടയം ജില്ലയുടെയും പത്തനംതിട്ടയുടെയും അതിർത്തിപങ്കിടുന്ന അനന്തമായി ഒഴുകുന്ന മനോഹരമായ അരുവിയാണ് പെരുന്തേൻ. പത്തനംതിട്ട ജില്ലയിലാണ് പെരുന്തേൻ അരുവിയുടെ ഹൃദ്യഭാഗവും. എരുമേലിയിൽ നിന്ന് ആറ് കിലോമീറ്റർ അകലെ മുക്കോട്ടുതറയിലൂടെയാണ് പെരുന്തേൻ അരുവിയിലേക്ക് യാത്രയാകുന്നത്. പോകുന്ന വഴിയിലുടനീളം ഇടതൂർന്നു നിൽക്കുന്ന മരങ്ങളും ഇടയ്ക്കിടെ വയലുകളും ആർത്തുല്ലസിച്ചു നില്കുന്നത് കാണാം.
പോകുന്ന വഴികളും യാത്രകളെ കൂടുതൽ ആനന്ദകരമാകുന്നതാണ്. ചെറിയ ചെക്ക്ഡാമുകളെ മുകളിലൂടെയുള്ള യാത്ര മറ്റൊരു അനുഭവം നൽകുന്നുണ്ട്. പമ്പയാർ ഒഴുക്കുന്ന നദിയുടെ മുൻവശത്തൂടെയാണ് ചെക്ക്ഡാം നിർമിച്ചിരിക്കുന്നത്. ശബരിമലയിലേക്കുള്ള വഴിയായത് കൊണ്ട് ശബരിമലയിലേക്ക് പോകാനുള്ള വഴിയും എളുപ്പമാണ്. ശബരിമലയുടെ വനത്തിൽ നിന്നും ഒഴുകിവരുന്ന അരുവി വന്നു സംഗമഭൂമികയുമാണ് പെരുന്തേൻ അരുവി.
ചെറിയ കനാലിന്റെ ഓരം തട്ടിയുള്ള നടത്തം യാത്രയെ കൂടുതൽ അനന്ദകരമാക്കുന്നു. കനാലിൽ നിന്ന് ഒഴുകിവരുന്ന വെള്ളം റൗണ്ട് പോലുള്ള കിണർ ഭാഗത്തേക്ക് വരികയും ശേഷം പവർഹോസിലേക്ക് പോകുന്ന കാഴ്ചയാണ് ശേഷം കാണുന്നത്. അരുവിയുടെ ഓരത്തുള്ള താഴേക്കുള്ള കാടുപിടിച്ചുള്ള വഴിയിലൂടെ നടന്നാൽ പാറക്കെട്ടുകളുടെ ഇടയിൽ നിശ്ശബ്ദതയോടെ കിടക്കുന്ന അരുവിയെ കാണാൻ സാധിക്കും. പെരുന്തേൻ അരുവിയുടെ വിസ്മയിപ്പിക്കുന്ന കാഴ്ച ഈ ഭാഗത്തു നിന്നാൽ ആസ്വദിക്കാൻ കഴിയും.
പാറക്കെട്ടുകളുടെ മുകളിലൂടെ വേണം യാത്ര ചെയ്യേണ്ടത്. നല്ല മഴക്കാലമാകുമ്പോൾ വഴുക്കലുകൾ ഉള്ളതിനാൽ പാറയുടെ മുകളിലൂടെ നടക്കാതിരിക്കാൻ പരമാവധി ശ്രമിക്കുക. വേനൽ കാലത് നടക്കുന്നുണ്ടെങ്കിൽ വളരെ ശ്രദ്ധിച്ചു വേണം നടക്കേണ്ടത്. വെള്ളം വന്നു പതിക്കുന്ന സ്ഥലമായതിനാൽ ആഴത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ. വെള്ളം താഴേക്കു പതിക്കുന്ന കാഴ്ച സഞ്ചാരികളെ കൂടുതകൾ ആകർശിപ്പിക്കുന്നുണ്ട്.
എല്ലാ യാത്രകളിലും ശ്രദ്ധിക്കേണ്ടത് പോലെ പ്ലാസ്റ്റിക് പോലുള്ള പ്രകൃതിക്ക് ഭംഗം വരുത്തുന്ന സാധനങ്ങൾ അരുവിയിലോ അതിന്റെ പരിസര പ്രദേശത്തോ നിക്ഷേപിക്കാതിരിക്കുക. വരും തലമുറക്ക് അരുവിയുടെ ഭംഗി തനിമയോട് ലഭിക്കാൻ നമ്മൾ ബാധ്യസ്ഥരാണ്.
