പുഴയെ ആസ്വദിച്ചുകൊണ്ടുള്ള അച്ചൻകോവിൽ കാട്ടിലേക്

അച്ചൻകോവിൽ പുഴയെ കുറിച്ച് വിശേഷങ്ങൾ പറയാനുണ്ടെങ്കിൽ മൂന്നു ജില്ലകളുടെ വിശേഷങ്ങൾ പറയേണ്ടി വരും. അച്ചൻകോവിലെ കാടിനെ തലോടിയുള്ള പുഴയുടെ ഒഴുക്കുകൾ കാണാനും ഏറെ ആസ്വാദ്യകരാണ്. കൊല്ലം പുനലൂർ ഭാഗത്തു നിന്നാണ് തലസ്ഥാനത്തു നിന്ന് വരുന്നവർക്ക് അച്ചൻകോവിൽ കാട്ടിലേക്ക് പോകാൻ ഏറെ എളുപ്പമുള്ള വഴി.പുനലൂരിലെ അല്മുക്കിൽ ഏകദേശം മുപ്പതിലേറെ കിലോമീറ്റർ സഞ്ചരിക്കേണ്ടി വരും അച്ഛൻകോവിലിന്റെ സൗന്ദര്യം ആസ്വദിക്കാൻ.

പോകുന്ന വഴികൾ തന്നെ ഏറെ കൗതുകം നിറഞ്ഞ കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. ചെറിയ അണക്കെട്ടുകളും കാടുകളെയും താണ്ടിയാണ് യാത്ര പോകേണ്ടത്.എന്നാലും പോകാനുള്ള വഴിയുടെ അവസ്ഥ അധികവും മോശമാണ്. എന്നാലും ചാലിയേക്കര റബ്ബർ എസ്റ്റേറ്റുകളും അതിലെ പുഴകളെയും താണ്ടിയുള്ള യാത്ര പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. ആകാശം മുട്ടിനിൽകുന്ന പച്ച കുന്നുകളും ആടിയുലയുന്ന വൃക്ഷങ്ങളും സസ്യങ്ങളും യാത്രയെ കൂടുതൽ ആനന്ദംകൊള്ളിക്കുന്നതാണ്.

യാത്രയിലുടനീളം കാണുന്ന വൃക്ഷങ്ങളിൽ അധികവും അടുത്തസന്ദർശനത്തിൽ കാണാതാവുകയും ചെയ്യും.ഫോറെസ്റ്റ്കാരുടെ അനുമതിയോടെ ഇവിടുത്തെ തടികൾ ലേലത്തിന് വെക്കുന്നുമുണ്ട്. കാട്ടിലൂടെയുള്ള സഞ്ചാരത്തിൽ ഇടയ്ക്കിടെ ജനവാസമുള്ള സ്ഥലങ്ങളും കാണാൻ സാധിക്കും. നട്ടുച്ചക്കും നല്ല തണുത്ത കാലാവസ്ഥ ആയതിനാൽ യാത്രാക്ഷീണം അധികം ഉണ്ടാകാൻ സാധ്യത ഇല്ല. കുറച് ഉൾഭാഗത്തേക്ക് പോകുമ്പോൾ ചൂരൽ ചെടി ധാരാളം പിടിച്ചുനിൽകുന്നത് കാണാം.

ശബരിമലയിൽ പോകുന്ന സമയമാണെങ്കിൽ ധാരാളം തീർത്ഥാടകരെ കാണാൻ സാധിക്കുന്നതാണ്. യാത്രയുടെ ഇടക്ക് മനോഹരമായ സ്പോട്ടുകൾ ഇറങ്ങി ആസ്വദിക്കാനും ധാരാളമായി കാണാൻ സാധിക്കും. നല്ല വേനൽ കാലത്തും വെള്ളത്തിന്റെ ഒഴുക്കിന് ഒരു കുറവുമില്ല. എന്നാലും നല്ല വീതിയുള്ള അച്ചൻകോവിൽ പുഴയുടെ ഓരത്ത്‌ നിൽക്കുന്നതിന്റെ അനുഭവം ഒന്ന് വേറെ തന്നെയാണ്. നല്ല തെളിഞ്ഞ വെള്ളമാണ് കാടിനുള്ളിൽ നിന്ന് ഒഴുകി വരുന്ന പുഴക്ക്.

പച്ചപ്പിന്നെ ചുറ്റി നിൽക്കുന്ന പുഴയുടെ കാഴ്ച ഏറെ സൗന്ദര്യവദിയാണ്. പോകുന്ന വഴിയുടെ ഓരത്തൂടെയാണ് അച്ചൻകോവിൽ ആറിന്റെസഞ്ചാരം.ബൈക്ക് യാത്രികർക് ഏറ്റവുമധികം ആസ്വദിക്കാൻ കഴിയുന്ന യാത്ര കൂടിയാണ് അച്ചൻകോവിലേക്കുള്ള യാത്ര. ഭാഗ്യമുണ്ടെങ്കിൽ വനത്തിൽ നിന്ന് വെള്ളം കുടിക്കാനായി ഇറങ്ങി വരുന്ന മൃഗങ്ങളെയും കാണാൻ സാധിക്കും. സഞ്ചാരികൾ ഇപ്പോഴും ശ്രദ്ധിക്കേണ്ട പ്ലാസ്റ്റിക് പോലുള്ള സാധനങ്ങൾ അച്ചൻകോവിൽ പുഴയിലോ പരിസരത്തോ നിക്ഷേപിക്കരുത്.

Leave a Reply