തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന പശ്ചിമനിരകളുടെ ഭാഗമാണ് അഗസ്ത്യമല എന്ന കൊടുമുടി.
അഗസ്ത്യാർകൂടം. അഗസ്ത്യമലയുടെ ഏറ്റവും വലിയ പ്രേത്യേകത എന്നത് ഔഷധങ്ങളുടെ കലവറ കാണാൻ സാധിക്കും. ഫലഭൂഷ്ടിയുള്ള മണ്ണായതിനാൽ ധാരാളം ഔഷധ ചെടികൾ കാണാൻ സാധിക്കും. തീർത്ഥാടന കേന്ദ്രമായതിനാലും വിശ്വാസികളും സന്ദർശിക്കാറുണ്ട്. ഹരിശങ്കറിന്റെ അഗസ്ത്യമലയിലേക്കുള്ള യാത്രാനുഭവം പങ്കുവെക്കുന്നു.
സമുദ്ര നിരപ്പിൽ നിന്ന് ഏതാണ്ടു 1868മീറ്റർ ഉയരം ഉണ്ട് അഗസ്ത്യാർകൂടത്തിന്.

എന്റെ അടുത്ത യാത്ര അങ്ങോട്ട് ആണ് . ഏതാണ്ട് 1000 യിൽ പരം വ്യത്യസ്ത ഇനത്തിൽ പെട്ട ഔഷധ സസ്യങ്ങൾ ഇവിടെ ഉണ്ട് എന്ന് യുനെസ്‌കോ പറയുന്നു. എന്നാൽ അതിലും ഇരട്ടി ഇനിയും ഉണ്ട്. കേരളത്തിലെ നെയ്യാർ, കരമനയാർ, അട്ടയായർ എന്നിവയും തമിഴ്‌നാട്ടിലെ താമരഭരണി ആറും ഇവിടെ നിന്ന് ആണ് ഉത്ഭവിക്കുന്നത്. 30 ദിവസം അനുമതിയോട്കുടി യാത്രചെയ്യാൻ കഴിയും. ഓൺലൈനായി ടിക്കറ്റ് ലഭിക്കും . മകരവിളക്ക് മുതൽ ശിവരാത്രി വരെ. പിന്നൊന്നും നോക്കിയില്ല, ഓൺലൈൻ ടിക്കറ്റ് വളരെ ബുദ്ധിമുട്ടി Feb 2,3,4 എന്നി തിയ്യ്തികളിൽ ബുക്ക് ചെയ്തു. എനിക്കും എന്റെ സഹായാത്രികർക്കും യാത്ര അനുമതി ലഭിച്ചു.

Day1
രാവിലെ 7 മണിക്ക് ബോണക്കാട് ഫോസ്റ് ഓഫീസിൽ റിപ്പോർട്ട് ചെയ്യണം. രണ്ട് വണ്ടികളിൽ ആയി ഞങ്ങൾ 9 പേര് യാത്ര തുടങ്ങി. പറഞ്ഞതിലും നേരെത്തെ ഞങ്ങൾക്ക് എത്താൻ സാധിച്ചു. അതുകൊണ്ട് തന്നെ ആദ്യ ബാച്ചിൽ തന്നെ യാത്ര തുടങ്ങി. പോകുന്നതിന് മുമ്പ്പ് ബാഗ് പരിശോധിച്ച് പ്ലാസ്റ്റിക്ക് കുപ്പി മറ്റ് പ്ലാസ്റ്റിക്ക് വസ്തുക്കൾ,തീപ്പെട്ടി, എന്നിവ ജീവനക്കാര്‍ ഒഴിവാക്കി. ഒന്നിനും അകത്തേക്ക് പ്രേവേശനം ഇല്ല.100 പേർക്ക് ആണ് ഒരു ദിവസം യാത്ര അനുമതി നൽകുന്നത്. പോകുന്നതിന് മുമ്പ്പ് ഫോസ്റ് ഓഫീസർ ഒരു ചെറിയ ക്ലാസ്സ് തന്നു നിബിഡ വനത്തിലൂടെ എങ്ങനെ സഞ്ചരിക്കണം, ആനയും പോത്തും ഒക്കെ മുന്നിൽ പെട്ടാൽ എങ്ങനെ പ്രതികരിക്കണം എന്നതൊക്കെ ആയിരുന്നു വിഷയം. അന്നത്തേക്ക് ഉച്ചയ്ക്കു കഴിക്കാനുള്ള പൊതിച്ചോറും വാങ്ങി ഞങ്ങൾ 9 പേര് യാത്ര തുടങ്ങി.18km ആണ് ആദ്യ ദിനം യാത്ര ചെയ്യാൻ ഉള്ളത്. അതിരുമല ക്യാമ്പ് ആണ് ലക്ഷ്യം.

അവിടെ ആണ് ഞങ്ങൾക്ക് താമസ സൗകര്യം ഒരുക്കിയത്.പോകുന്ന വഴിയിൽ ആനയുടെയും കരടിയുടെയുമെല്ലാം വിസര്‍ജ്യങ്ങള്‍ കണ്ടു; അത് ഞങ്ങളുടെ യാത്രയുടെ ഭീതി കൂട്ടിക്കൊണ്ടിരുന്നു.വിശപ്പിന്റെ വിളി അറിഞ്ഞപ്പോൾ ബോണക്കാട് നിന്നും ലഭിച്ച പൊതിച്ചോറ് കഴിക്കുവാൻ ഞങ്ങൾ തീരുമാനിച്ചു. ഒരു അരുവിയുടെ അരികിലായി ഞങ്ങൾ ഇരുന്നു. കൂവ ഇലയിൽ പൊതിഞ്ഞാണ് ചോറ് തന്നിരിക്കുന്നത്. നടന്നതിന്റെ ക്ഷീണത്തില്‍ ചോറ് മുഴുവൻ ഞങ്ങൾ കഴിച്ചു.ഊണിനു ശേഷം അതിൽ നിന്ന് കിട്ടിയ ഉന്മേഷയത്തിൽ നടത്തം തുടര്‍ന്നു.

കാട്ടുമൃഗങ്ങളുടെയും കിളികളുടെയും ശബ്ദങ്ങൾ യാത്രയിൽ ഞങ്ങൾ കേട്ടിരുന്നു, എന്നാൽ ഒന്നിനെപ്പോലും കാണാൻ കഴിഞ്ഞില്ല. കൈയിൽ കരുതിയ വെള്ളം തീർന്നപ്പോൾ കാട്ട് അരുവികളിൽ നിന്നും വെള്ളം ശേഖരിച്ചു യാത്ര തുടങ്ങി.ഇടയ്ക്ക് കഴിഞ്ഞ ദിവസം മലകയറി ഇറങ്ങുന്നവർ തിരികെ പോകുന്നതും കാണാം.
അങ്ങനെ മണിക്കൂർ നീണ്ട യാത്രക്ക് ഒടുവിൽ അതിരുമല ക്യാമ്പിൽ ഞങ്ങൾ എത്തി.ആന കടക്കാത്ത രീതിയിൽ നാല് വശത്തും കിടങ്ങകൾ കൊണ്ട് സംരക്ഷിതമാണ് ക്യാമ്പ്.രാത്രി കിടക്കാനുള്ള പായും വാങ്ങി ഞങ്ങൾ ഷെഡിലേക്ക് നടന്നു.രാത്ര ആഹാരത്തിന് കഞ്ഞിയും പയറും ഞങ്ങക്ക് വേണ്ടി അവിടെ തയ്യാർആയിരുന്നു. അതും കഴിച്ച് ഞങ്ങൾ കിടക്കാൻ പോയി. തണുപ്പിന്റെയും നല്ല ശക്തി ആയ കാറ്റിന്റെയും താരാട്ട് ഉണ്ടായിരുന്നു. അങ്ങനെ ഒരു ദിവസം പോയി.

Day 2
ഇന്നാണ് അഗസ്ത്യാർകൂടം കീഴടക്കേണ്ടത് എന്ന ചിന്തയോട് ആണ് എല്ലാവരും എണീറ്റത്. 7 കഴിഞ്ഞാൽ യാത്ര തുടങ്ങാം. ഇടയ്ക്കു കഴിക്കാനുള്ള ഭക്ഷണം പൊതിഞ്ഞ് എടുത്തു യാത്ര തുടങ്ങി.ഇന്ന് 6km ആണ് ഇന്ന് ഞങ്ങളുടെ യാത്ര ദൂരം. എന്നാൽ ഈ 6km അതി കഠിനം ആണ്. 3 വലിയ പാറകൾ കയറിൽ പിടിച്ച് വേണം കയറാൻ.മുകളിലേക്ക് കയറും തോറും വഴിയുടെ വീതി കുറഞ്ഞു. കുറെ കൂടി മുന്നോട്ട് നടന്നപ്പോൾ നീണ്ടു നിവർന്നുകിടക്കുന്ന പാറപ്പുറം കണ്ടു.
ഇതാണ് പൊങ്കാലപ്പാറ, ഇവിടെ ആണ് വിശ്വാസികൾ പൊങ്കാലസമർപ്പണം നടത്തുന്നത്.ഇനി ആണ് അഗസ്ത്യാർകൂടത്തിന്റെ ഏറ്റവും കുത്തനെയുള്ള ഭാഗം തുടങ്ങുന്നത്.

നീണ്ട നേരത്തെ യാത്രക്ക് ഒടുവില്‍ ഞങ്ങൾ മുകളിൽ എത്തി. ഏറ്റവും മുകളിലായീ അഗസ്ത്യമുനിയുടെ ഒരു പ്രതിഷ്ട, അവിടെ പൂജയും കർമ്മങ്ങളും നടക്കുന്നു. ഒരു സ്വർഗം കാണുന്ന ഒരു പ്രതീതി ആണ് ഞങ്ങളുടെ മനസ്സിൽ.ഞങ്ങളുടെ ക്യാമ്പ് അവിടെ നിന്നും കാണാൻ സാധിക്കും.
അവിടെ നിന്നും തിരിച്ച് ഇറങ്ങാന്‍ കുറച്ച് സമയം കൂടുതൽ വേണം. കാരണം കയറിൽ തൂങ്ങി കയറിയ 3 വലിയ പാറകൾ ഇനി തിരിച്ച് ഇറങ്ങണം. അത് കൊണ്ട് തന്നെ ഞങ്ങൾ മടക്കയാത്ര തുടങ്ങി. ഇനി അതിരുമല ക്യാമ്പ് ലേക്ക് തിരിച്ച് നടന്നു. അടുത്ത ദിവസം ഞങ്ങൾ ബോണക്കാടിലേക്ക് തിരിച്ചു പോകും.
പല യാത്രകൾ പോയിട്ട് ഉണ്ട് എങ്കിലും ഇത് മാത്രം മനസിൽ നിന്നും ഒരിക്കലും മറക്കാൻ കഴിയില്ല എന്നത് ഉറപ്പ് ആണ്.

ഹരി ശങ്കറിന്റെ അനുഭവം വായിക്കുമ്പോൾ തന്നെ ഏറ്റവും ദുസ്സഹമായ ട്രെക്കിങ്ങ് തന്നെയാണ് അഗസ്ത്യമലയിലേക്കുള്ളതെന്നു മനസ്സിലാകുന്നത്. ചില നിശ്ചിതസമയങ്ങളിൽ മാത്രമേ അഗസ്ത്യമല തുറക്കുകയുള്ളു. അതുതന്നെ ഒരുസമയം 100 ആളുകളെ അകത്തേക്ക് വിടുകയുള്ളു. അടിക്കടി മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥ ആയതിനാൽ യാത്രയിൽ ഇപ്പോഴും ജാഗരൂഗരായിരിക്കണം . പുതിയ അനുഭങ്ങൾ അഗസ്ത്യമല നൽകും എന്നതിൽ സംശയമില്ല.
