ട്രെക്കിംഗ് പ്രേമികളുടെ പറുദീസ :മീശപ്പുലി

മൂന്നാറിന്റെ മുഴുവൻ പ്രദേശങ്ങളും പലപ്പോഴും സഞ്ചാരികൾ പൂർത്തിയാക്കാൻ സാധ്യത ഇല്ല. അധിക യാത്രികരും ഒരു സ്പോട് തന്നെ അനവധി പ്രാവിശ്യം സന്ദർശിക്കുന്നത് കാണാം . എന്നാൽ എത്ര കണ്ടാലും മതിവരാത്ത മൂന്നാറിന്റെ മനോഹാരിതയെ ഒറ്റ ഫ്രെയിമിൽ മീശപുലിമല ഉൾകൊള്ളിക്കുന്നുണ്ട് . സമുദ്ര നിരപ്പിൽ നിന്നും 1600 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മൂന്നാറിലെ മലനിരകളിൽ പ്രശസ്തമാണ് മീശ പുലിമല. മൂന്നാറിൽ നിന്നും 24 കിലോമീറ്റർ, മാട്ടുപ്പെട്ടി അരുവിക്കാട് എസ്റ്റേറ്റ് വഴി യാത്ര ചെയ്ത് മീശപ്പുലി മലയുടെ ബേസ് ക്യാമ്പിലെത്താം.

അവിടെ നിന്നും 4 കിലോമീറ്റർ ദൂരമുണ്ട് മലമുകളിലേക്ക്. വഴി മദ്ധ്യേ പ്രശസ്തമായ പാണ്ഡവ ഗുഹയും സഞ്ചാരികൾക്ക് സന്ദർശിക്കാൻ കഴിയും. പ്രസ്തുത മലനിരകൾ സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 2640 അടിയോളം ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.പശ്ചിമ ഘട്ടത്തിലെ മലനിരകളിൽ ഉയരത്തിൽ രണ്ടാം സ്ഥാനമാണ് മീശപ്പുലി മലക്ക്. ട്രെക്കിങ് പ്രേമികളുടെ പറുദീസയാണ് ഇവിടം. എട്ട് കുന്നുകൾ ചേർന്ന്, ഒരു മീശയുടെ ആകൃതിയിൽ സ്ഥിതി ചെയ്യുന്നത് കൊണ്ടാണ് ഈ പേര് വരാൻ കാരണം. മഴകാടുകളും പച്ചപ്പ് നിറഞ്ഞ പുൽത്തകിടികളും ഇതിലൂടെയുള്ള ട്രെക്കിംഗ് അവിസ്മരണീയമാക്കി തീർക്കുന്നു.

യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഈ മനോഹര പ്രാദേശവും ഇടം പിടിച്ചിട്ടുണ്ട്. ഒക്ടോബർ, ഫെബ്രുവരി മാസങ്ങളിലാണ് ഇവിടം സന്ദര്ശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. മൺസൂൺ കഴിഞ്ഞ് പ്രദേശ മാകെ പച്ച പുതച്ച് നിൽക്കുന്ന സമയം. വിവിധതരം പക്ഷികളുടെ കളകൂജനങ്ങൾ വെള്ളച്ചാട്ടങ്ങളുടെ ചെറിയ ശബ്ദങ്ങൾ ഇവയൊക്കെ മനസ്സിനെ വല്ലാതെ ആകർഷിപ്പിക്കും. കൂട്ടം കൂട്ടമായും, ഒറ്റക്കും നിരവധി സഞ്ചാരികളാണ് ട്രെക്കിംങ്ങിനായി ഇവിടെയെത്തുന്നത്.

മാർച്ച് ജൂണ് മാസങ്ങളിൽ ട്രെക്കിംഗ് വേണ്ടിയെത്തുന്നവർ ആകെ ക്ഷീണിച്ച് പോകും. അത്രയും ചൂടുള്ള കാലാവസ്ഥയായിരിക്കും പ്രസ്തുത മാസങ്ങളിൽ. മാത്രവുമല്ല യാത്ര വളരെ ദുഷ്കരവും ആയിരിക്കും. സർക്കാരിന്റെ കീഴിലുള്ള വിവിധ പാക്കേജുകൾ ചെറിയ നിരക്കിൽ സഞ്ചാരികൾ ഉപയോഗപ്പെടുത്താം. ഭക്ഷണവും താമസവും രാത്രിയിയിലുള്ള ക്യാമ്പ് ഫയറും അടങ്ങിയ പാക്കേജുകളും ലഭ്യമാണ്. ആദ്യമായി യാത്ര ചെയ്യുന്നവർ പരമാവധി ഗൈഡിനെയോ അല്ലെങ്കിൽ മൂന്നാറിനെ കൂടുതൽ അറിഞ്ഞവറീ കൂടെ കൊണ്ടുപോകാൻ ശ്രമിക്കുക .

പലപ്പോഴും യാത്രികരുടെ ആദ്യ യാത്ര കേന്ദ്രം പലപ്പോഴും മൂന്നാർ അകാൻ സാധ്യത ഉണ്ട്. ട്രെക്കിങ്ങ് പോലുള്ള യാത്രകളെ ആവേശം കൊള്ളിക്കുന്ന പലതും നമ്മെ കാത്തിരിക്കുന്ന ഒരിടം തന്നെയാണ് മൂന്നാർ. തണുപ്പൻ കാലാവസ്ഥയും പച്ചപ്പും തെന്നെയാണ് മൂന്നാറിനെ സഞ്ചാരികൾ ഇഷ്ടപെടാനുള്ള പ്രധാന കാരങ്ങളിൽ ചിലത്. ഏകാന്തത ഇഷ്ടപെടുന്നവർക്കുള്ള മനോഹരമായ സ്പോട്ടുകൾ മൂന്നാറിൽ കാണാൻ കഴിയുന്നതാണ്. കേരളത്തിൽ വിനോദസഞ്ചാരത്തിനെത്തുന്ന വിദേശികൾ മൂന്നാർ സന്ദർശിക്കാതെ പോകില്ല എന്നാണ് വസ്തുത.