ഹിമാലയത്തിലെ കുമയോൺ പർവതനിരകളുടെ പച്ചപ്പ് പുതച്ച താഴ്‌വരയുള്ള ഹിൽ സ്റ്റേഷനാണ് നൈനിറ്റാൽ. ഏകദേശം 1938 മീറ്റർ ഉയരത്തിലാണ് നൈനിറ്റാൽ ഹിൽ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. മനോഹരമായ നൈനി തടാകത്തിന് ചുറ്റുമാണ് നൈനിറ്റാൾ സ്ഥിതിചെയ്യുന്നത്. ഉത്തരേന്ത്യയിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന ഹിൽ സ്റ്റേഷനായ നൈനിറ്റാൽ ഇന്ത്യൻ തലസ്ഥാനമായ ദില്ലിയിൽ നിന്നും സമീപ സ്ഥലങ്ങളിൽ നിന്നും ഒരു മികച്ച വീക്കൻഡ് യാത്ര കൂടിയാണ്.
വർഷത്തിലധിക ദിവസവും നൈനിറ്റാൾ സന്ദർശിക്കാനുള്ള അവസരം പ്രകൃതി ഒരുക്കി നല്കുന്നുണ്ട്. കുടുംബമായും ഹണിമൂർണിനും പോകാൻ ഇണങ്ങിയ ഇടം കൂടിയാണ് നൈനിറ്റാൾ. നൈനി തടാകവും പ്രദേശത്തെ മറ്റ് തടാകങ്ങളും ഈ നഗരത്തിന് ‘സിറ്റി ഓഫ് ലേക്സ്’ എന്ന സ്ഥാനപ്പേര് നൽകുകയും ചെയ്തു. നൈനി തടാകത്തിലെ ബോട്ടിംഗ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിപ്പിക്കുന്ന ഏറ്റവും വലിയ വിനോദം. മാത്രവുമല്ല തടാകത്തിനോട് ചേർന്ന് കിടക്കുന്ന പർവ്വതങ്ങളിൽ ട്രെക്ക് ചെയ്യാനും സഞ്ചാരികൾ വരാറുണ്ട്.
നൈനി തടാകം ആസ്വദിക്കാനും നാട്ടിൻ പുറത്തെ രുചിയേറിയ ഭക്ഷണവും അത്പോലെ ടിബറ്റൻ മാർക്കറ്റുകളിലൂടെ കച്ചവടസാധനങ്ങളുടെ ഇടയിലൂടെ യാത്രചെയ്യാനും ഇഷ്ടമാണെങ്കിൽ വേഗം വിട്ടോളു ഉത്തരാഖണ്ഡിലെ നൈനിറ്റാലിലേക്ക്. സഞ്ചാരികൾക്ക് വേണ്ടി നൈനിറ്റാൾ കാത്തിരിക്കുകയാണ്. ചരിത്രത്തിൻന്റെ അടിസ്ഥാനത്തിൽ 1839 ൽ ബ്രിട്ടീഷ് പഞ്ചസാര വ്യവസായി പി. ബാരണാണ് നൈനിറ്റാൽ പ്രദേശത്തെ കണ്ടുപിടിക്കുന്നു.
തടാകത്തിന്റെ സമീപത്തിലായുള്ള വാസം ഇഷ്ടപ്പെടുകയും പിന്നീട് വീട് നിർമാണത്തിന് ആവിശ്യമായ സാധനകളുമേന്തി കപ്പലുമായി തിരിച്ചു വരികയും പിൽഗ്രിംസ് കോട്ടേജ് എന്ന നാമത്തിൽ പി ബാരൺ വീട് നിർമിക്കുകയും ചെയ്തു. ഇന്ത്യയിൽ തന്നെ ഏറ്റവുമധികം സഞ്ചാരികളെ സ്വീകരിക്കുന്ന ഇടമായതിനാൽ തന്നെ മനസിലാക്കാൻ സാധിക്കും നൈനിറ്റാളിന്റെ മഹാത്മ്യം
