സർവ്വശക്തന്റെ അത്ഭുതകരമായ സൃഷ്ടികളിൽ ഒന്നാണ് ആൻഡമാൻ. ഇന്ത്യൻ മഹാസമുദ്രത്തിനും ബംഗാൾ ഉൾക്കടലിനുമിടയിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപസമൂഹത്തിൽ അതിമനോഹരമായ നിരവധി ബീച്ചുകളും സ്കൂബ ഡൈവിംഗ് സ്ഥലങ്ങളും തേടി സഞ്ചാരികൾ എത്തിച്ചേരലുണ്ട്. സ്കൂബ ഡൈവിംഗ് ഏറ്റവും പ്രസിദ്ധി നേടിയ ദ്വീപാണ് ഹാവ്ലോക്ക്. പോർട്ട് ബ്ലെയറിൽ നിന്ന് 50 കിലോമീറ്റർ അകലെയാണ് ഹാവ്ലോക് ദ്വീപ് സ്ഥിതി ചെയ്യുന്നത്.
ഹംപ്ബാക്ക് പരോട്ട് ഫിഷ്, ലയൺഫിഷ്, സോഫ്റ്റ് പവിഴങ്ങൾ എന്നിവപോലുള്ള വിശാലമായ സമുദ്രജീവികളാണ് ദ്വീപിൽ വസിക്കുന്നത്. ഹോട്ടലുകളും റിസോർട്ടുകളും വളരെ തുച്ഛമായ നിരക്കിൽ താമസിക്കാൻ സാധിക്കുന്നതാണ്. ഒക്ടോബർ , ഏപ്രിൽ മാസത്തിലാണ് ദ്വീപിൽ സന്ദർശിക്കാനുള്ള അനുയോജ്യമായ സമയം. 4500 മുതൽ 6000 വരെയുള്ള പാക്കേജുകളിൽ ദ്വീപുകളിൽ പോകാൻ സാധിക്കും. അത്പോലെ യാത്രക്ക് മുമ്പായി ഹെൽത്ത് ചെക്കപ്പ് പോലുള്ളത് ചെയ്യാൻ മറക്കരുത്.
ഹാവ്ലോക്ക് ദ്വീപിൽ കപ്പലിലും പ്ലെയിനിലും എത്തിച്ചേരാം, എന്നിരുന്നാലും ഹാവ്ലോക്കിലേക്കുള്ള എളുപ്പവഴി കടലിലൂടെയുള്ള കപ്പൽ യാത്ര തന്നെയാണ്. സ്വകാര്യകപ്പൽ അല്ലെങ്കിൽ വള്ളങ്ങൾ മുഖേനെ പോകുന്നതായിരിക്കും യാത്രയുടെ എളുപ്പത്തിന് ഏറ്റവും ഉചിതം. എന്നാലും സർക്കാർ നടത്തുന്ന ബോട്ടുകളാണ് ആൻഡമാന്റെ ജീവൻ. ആൻഡമാൻ ദ്വീപുകളിലെ മിക്കവാറും എല്ലാ ദ്വീപുകളെയും അവർ ബന്ധിപ്പിക്കുന്നു.
എന്നാൽ ദ്വീപിലെ ഏറ്റവും കൗതുകകരമായ കാഴ്ച എന്നത് മനോഹരമായ റോഡുകൾ സജ്ജെരിച്ചിട്ടുണ്ട് അതിലുപരി സ്നേഹത്തിലും സഹോദര്യത്തിലും കഴിയുന്ന ദ്വീപിലെ ജനസമൂഹം സഞ്ചാരികളെ കൂടുതൽ വരവേൽക്കുന്നതാണ്. എന്നാലും മനോഹരമായ തെളിഞ്ഞ വെള്ളം സ്കൂപ് ഡൈവിങ് പോലുള്ളത് കൊണ്ട് ഏറെ പ്രസിദ്ധമാണ് ഹാവ്ലോക്ക്. മാത്രവുമല്ല മീൻപിടുത്ത മത്സരവും ഹാവ്ലോക്ക് ദ്വീപിനു സ്വന്തമാണ്. ഇവിടേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് വർഷങ്ങൾ പിന്നിട്ടാലും കൂടിക്കൊണ്ടിരിക്കുന്നു.
