കെനിയ എന്ന് പേര് കേൾക്കുമ്പോൾ തന്നെ എല്ലാവരുടെയും മനസ്സിൽ വരുന്ന വാക്കാണ് മസായിസ് പിപ്പ്. ഏറ്റവുമധികം കൗതുകമുണർത്തുന്ന ഒരു സമൂഹമാണ് മസായിസ്. പഴയ കാല തനിമയും ഗോത്രാചാരങ്ങളും ഇപ്പോഴും കാത്ത് സൂക്ഷിക്കുന്ന കാടിനുള്ളിൽ വസിക്കുന്ന ഒരു സമൂഹമാണ് മസായിസ്. അത്പോലെ മസായി വാരിയേഴ്‌സ് എന്ന പേരിലറിയപെടുന്നവർ കാടിനുള്ളിൽ താമസിക്കുകയും ശേഷം ഗോത്രത്തിലേക്ക് മടങ്ങി വരികയോ ചെയ്യും.
മസായികളുടെ ഏറ്റവും വലിയ കൗതുകം എന്നാൽ പശുക്കളുടെ ചോര കുടിക്കുകയും ചിലപ്പോൾ പാലിൽ ചോര കലർത്തി കുടിക്കുന്ന ഒരു സമൂഹമാണ് മസായിസ്. കുട്ടികൾക്കാണ് അധികവും പശുക്കളുടെ ചോര കുടിക്കാൻ കൊടുക്കുന്നത്. ഈ ചോര കുടിച്ചു കഴിഞ്ഞാൽ സാധാരണയെക്കാൾ ഊർജ്ജവും ശക്തിയും ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. അത്പോലെ മസായി ഗോത്രക്കാർക്ക് അവരുടെ ജീവിതത്തിലെ ഒരു മുഖ്യ ഘടകം തന്നെയാണ് പശുക്കൾ.
വൈകുന്നേര സമയങ്ങളിൽ മേച്ചില്പുറങ്ങൾ തേടിയലഞ്ഞ പശുക്കൾ ഗോത്ര സമൂഹത്തിന്റെ ഗ്രാമത്തിലാണ് വിശ്രമിക്കാൻ വരുന്നത്. അന്യമൃഗങ്ങളിൽ നിന്ന് പശുക്കളെ സംരക്ഷിക്കുന്നതും മസയിസിന്റെ ഒരു കടമ തന്നെയാണ്. കഴുത്തിന്റെ ഭാഗത്തായി കയർ മുറുക്കുകയും ശേഷം അമ്പു അമ്പും വില്ലും കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും എന്നിട്ട് ചോര എടുക്കുകയും ശേഷം മുറിവ് ഉണങ്ങാനുള്ള മരുന്നും കെട്ടി വെക്കുകയും ചെയ്യും.
ഇവിടുത്തെ ഒരു സംസ്കാരത്തിന്റെ ഭാഗമാണ് വൈകുന്നേരങ്ങളിലെ പശുക്കളുടെ ചോര കുടി. കുട്ടികൾക്കു വളരെയധികം ആർത്തിയോടെയാണ് ചോര കുടിക്കുന്നത്. എന്നാൽ മൃഗങ്ങൾക്ക് വേദനിപ്പിക്കുന്ന രൂപത്തിലൊന്നും ചെയ്യാറില്ല. അത്പോലെ ഓരോ കുടുംബത്തിനും അവരുടെ പശുക്കളെ തിരിച്ചറിയാനുള്ള അടയാളങ്ങളും ഇട്ടു വെക്കാറുണ്ട്. മണ്ണ് കൊണ്ടുള്ള നിർമ്മിതിയാണ് മസായിസ് സമൂഹത്തിന്റെ വീടുകൾ. എന്നാൽ ഏറ്റവു കൗതുകം സ്ത്രീകളാണ് വീടുകൾ നിർമിക്കുന്നത്.
മസായിസ് സമൂഹം പശുക്കളുടെ ചോര എടുക്കുന്നതും അത്പോലെ അവരുടെ ജീവിത ശൈലികളും കാണാൻ താഴെയുള്ള വീഡിയോ കാണുക
