ആഫ്രിക്കയിലെ നൈറൂബിയിലെ നരക വാതിലിനെ കുറിച്ച് അറിവുണ്ടോ. ആഫ്രിക്കയിൽ തന്നെ മനോഹരമായ നാഷണൽ പാർക്കിന്റെ നാമമാണ് ഹെൽ സ്റ്റേഷൻ. കേൾക്കുമ്പോൾ നരക വാതിലാണെങ്കിലും കാണുമ്പോൾ സ്വർഗ്ഗ വാതിലിന്റെ അനുഭൂതിയാണ് സമ്മാനിക്കുന്നത്. പേടിപ്പിക്കുന്ന മൃഗങ്ങൾ ഒഴിച്ച് ഒട്ടുമിക്ക വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രമാണ് നൈറൂബിയിലെ നരക വാതിൽ. അത്പോലെ കുടുംബ സമേതം മൃഗങ്ങളുടെ കൂടെ ആർത്തുല്ലസിക്കാൻ പറ്റിയ ഇടമാണ് നൈറൂബിയിലെ നരക വാതിൽ.
കുറച്ചു ഭയപ്പെടേണ്ട മൃഗമെന്നു പറയാൻ പന്നികൾ മാത്രമേ ഉള്ളു. ജിറാഫ് അത്പോലെ സീബ്രാ എന്നിങ്ങനെയുള്ള മൃഗങ്ങൾ സമാധാനത്തോടെ അതിന്റെ തീറ്റി തേടി പോകുന്ന കഴ്ചകൾ കാണാൻ വളരെ കൗതുക നിറഞ്ഞതാണ്. മാത്രവുമല്ല കെനിയയിലെ ആകെയുള്ള വളരെ സ്വാതന്ത്ര്യത്തോടെ നടക്കാൻ പറ്റിയ നാഷണൽ പാർക്കാണ്. ഏറ്റവും ആനന്ദം നൽകുന്ന ഒന്ന് മൃഗങ്ങളുടെ കാഴ്ചകൾ കണ്ടു കൊണ്ട് സൈക്കിൾ സവാരി നടത്താം എന്നുള്ളതാണ്.
അത്പോലെ നാഷണൽ പാർക്കിൽ നടക്കാൻ ഉദ്ദേശിക്കുന്നവർ വെള്ളം പോലുള്ള അത്യാവശ്യ വസ്തുക്കൾ കൊണ്ട് പോകുന്നതായിരിക്കും ഉചിതം. അത്പോലെ ഗോർജ് എന്ന നാമത്തിൽ അറിയപ്പെടുന്ന മനോഹരമായ ദൃശ്യ വിരുന്നൊരുക്കുന്ന സ്ഥലങ്ങളും നാഷണൽ പാർക്കിന്റെ ഉൾഭാഗത്തുണ്ട്. അത്പോലെ നടക്കാൻ കുറച്ചു ബുദ്ധിമിട്ടു തോന്നിക്കുന്ന വഴികളാണ് അധികവും. ഒരു കാലത് ചെറിയ ദുരന്തങ്ങൾക്ക് വഴി വെച്ച സ്ഥലം കൂടിയാണ്.
നാഷണൽ പാർക്കിന്റെ അടുത്തായി ഒരു അഗ്നിപർവതമുണ്ട്. മഴപെയ്യുമ്പോൾ ചില അവസരങ്ങളിൽ പാർക്കിൽ വെള്ളപൊക്കമുണ്ടാവുകയും അപകടം ഉണ്ടാവുകയും ചെയ്യാൻ സാധ്യതയുണ്ട്. പാർക്കിൽ നടക്കുമ്പോൾ തന്നെ എഴുതി വെച്ചിട്ടുണ്ട് വെള്ളപ്പൊക്കത്തെ കുറിച്ച് കൂടുതൽ ജാഗ്രത പുലർത്തണം എന്നിങ്ങനെ. മുൻപൊരിക്കൽ കുറച്ചു കുട്ടികൾ വെള്ളപ്പൊക്കത്തിൽ ജീവൻ പൊളിഞ്ഞു പോയിട്ടുണ്ട്. എന്നാലും കാഴ്ചകളാൽ സമൃദ്ധമാണ് നൈറൂബിയിലെ നരക വാതിൽ
നൈറൂബിയിലെ നരക വാതിലിന്റെ കൂടുതൽ കാഴ്ചകൾ ആസ്വദിക്കാനായി താഴെയുള്ള വീഡിയോ കാണുക
