അപകടം നിറഞ്ഞ മുളയിലൂടെയുള്ള ട്രെക്കിങ്ങ്

ഏറ്റവും അപകടം നിറഞ്ഞ ട്രെക്കിങ്ങ് അനുഭവമാണ് മേഖാലയിലെ മാവ്രിങ്‌ഖാംഗ് ട്രെക്ക് സഞ്ചാരികൾക്ക് നൽകുന്നത്. കിഴക്കൻ ഖാസി കുന്നുകളിലെ ചെറിയ കുഗ്രാമത്തിൽ നിന്നാണ് ട്രെക്കിങ്ങ് ആരംഭിക്കുന്നത്. എന്നാൽ ഈ ട്രെക്കിങ്ങ് ഒരു പ്രേത്യേകതയുണ്ട്. സാധാരണ പോലുള്ള മലകളോ പാറകളോ അല്ല പകരം പർവതശിഖരങ്ങളിലും കൃഷിസ്ഥലങ്ങളിലും, അലറുന്ന നദികളിലും ഗ്രാമീണർ സ്ഥാപിച്ചിരിക്കുന്ന മുളയിലൂടെയാണ് നടക്കേണ്ടത്.

വഹെൻ എന്ന ഗ്രാമത്തിലെ മേഘാലയ പാറകെട്ടുകളുടെ ഐതിഹാസികരാജാവ് എന്നറിയപ്പെടുന്ന സ്ഥലത്തേക്കാണ് ഈ പാലം കൊണ്ടെത്തിക്കുന്നത്. ഷില്ലോങ് എന്ന സ്ഥലത്തു നിന്ന് കേവലം 45 km മാത്രമാണ് ഉള്ളത്. പ്രകൃതിദത്ത കുളങ്ങളും അത്പോലെ മലകളുടെ താഴ്ങ്ങവാരങ്ങളിലൂടെ ഒഴുകുന്ന പുഴയുടെ ഓരം ചേർന്നുമാണ് പാലം നിർമിച്ചിരിക്കുന്നത്. അവിടുത്തെ നാട്ടുകാരുടെ പ്രയത്നമാണ് സഞ്ചാരികൾ ഇന്ന് കാണുന്ന മുളകൊണ്ടുള്ള പാലം.

വഹെൻ എന്ന ഗ്രാമത്തിലേക്ക് പൊതുവാഹനങ്ങൾ ലഭിക്കാറില്ല. ടാക്സി പോലുള്ളത്തിൽ കയറി വേണം എത്തേണ്ടത്. അല്ലെങ്കിൽ ബൈക് വാടകയ്ക്ക് എടുക്കുകയോ ചെയ്യുക. ഷില്ലോങ് എന്ന പ്രദേശത് നിന്നു ബൈക്കുകൾ വാടകയ്ക്ക് ലഭിക്കുന്നതാണ്. മൈലിയം വഴി പോംലും വരെ ബൈക്കിൽ യാത്ര ചെയ്യാവുന്നതാണ്. പോംലുമിന് ശേഷമുള്ള വഴികളിലൂടെ സാധാരണയായി ആരും ബൈക്കിൽ യാത്ര ചെയ്യാറില്ല. മാവ്രിങ്‌ഖാംഗ് ഗ്രാമത്തിൽ താമസസൗകര്യം ലഭിക്കുന്നതല്ല.

ചിലപ്പോൾ ഗ്രാമീണരുടെ സമ്മതം ലഭിച്ചാൽ സംഗീത വിദ്യാലയത്തിൽ താമസസൗകര്യം ലഭിക്കാൻ സാധ്യത ഉണ്ട്. പരമാവധി ഷില്ലോങ്ങിലോ അല്ലെങ്കിൽ ചിറാപുഞ്ചിയിലോ താമസസൗകര്യം ഒരുക്കുന്നതായിരിക്കും നല്ലത്. എങ്ങെനയായാലും യാത്ര അതിരാവിലെ തുടങ്ങാൻ ശ്രമിക്കുക. മൂന്നോ നാലോ മണിക്കൂറാണ് യാത്രയുടെ ദൈർഗ്യം. അത്പോലെ യാത്രക്കാരുടെ വിശ്രമവും ആരോഗ്യവും പോലെയാകും യാത്രയുടെ സമയദൈർഗ്യം. തെറ്റലുള്ള ചെരുപ്പുകൾ ധരിക്കാതെ പരമാവധി ഗ്രിപ്പുള്ള ഷൂ പോലുള്ളത് ധരിക്കുക.

വളരെ ഉയരത്തിൽ മുളകൊണ്ടുള്ള പാലത്തിലൂടെയുള്ള യാത്ര ആയതിനാൽ പേടിയുള്ളവർ യാത്രയുടെ തുടക്കത്തിൽ നിന്ന് തന്നെ മാറിനിൽകേണ്ടതാണ്. മലഞ്ചെരിവിന്റെ അരികിൽ ഏകദേശം 10 മിനിറ്റ് ഓടുന്ന ഒരു ഭാഗമുണ്ട്, അതിനാലാണ് ഈ ട്രെക്കിംഗ് മേഘാലയയിലെ ഏറ്റവും ഭയാനകമായ ട്രെക്ക് ആയി കണക്കാക്കുന്നത്. യാത്രയുടെ അവസാനത്തിൽ യാത്രക്കാർ 100 മീറ്റർ ഉയരത്തിലായി പാറയുടെ മുകളിൽ നിൽക്കുന്നുണ്ടാകും. യാത്ര മധ്യേയുള്ള കുളത്തിന്റെ മുകളിലായി നിൽക്കുമ്പോൾ യാത്രക്കാരെ കൂടുതൽ ആവേശം കൊള്ളിക്കുന്നതാണ്.

ഒരിക്കലും മറക്കാനാകാത്ത ട്രെക്കിങ്ങ് അനുഭവം യാത്രികർക്ക് നൽകും എന്നുള്ളത് ഉറപ്പാണ് .

Leave a Reply