കോഴിക്കോട് ജില്ലയിൽ ഏകദേശം 45 കിലോമീറ്റർ അകലെ പുഴയുടെ ഓരം തട്ടി ഒഴുക്കുന്ന മനോഹരമായ പുൽമേടുകളാണ് കരിയാത്തുംപാറ. സഞ്ചാരികൾക്ക് ഏറ്റവും പ്രിയപ്പെട്ട കക്കയം ഡാമിലേക്കുള്ള വഴിയിലാണ് കരിയാത്തുംപാറ. എന്നാൽ കരിയാത്തുംപാറയിൽ നിന്ന് ഏകദേശം 15 km അകലെയാണ് കക്കയം ഡാം സ്ഥിതി ചെയ്യുന്നത്. യാത്രികർക്ക് ഏറ്റവും പ്രിയപ്പെട്ട ട്രെക്കിങ്ങ് പോലുള്ളത് കരിയാത്തുംപാറയിൽ നിന്ന് 35 km അകലെ തലയാട് മലനിരകളിൽ ആസ്വദിക്കാൻ സാധിക്കും.

ധാരാളം റിസോർട്ടുകൾ കരിയാത്തുംപാറയിൽ കാണാൻ സാധിക്കും. കുടുംബത്തോട് കൂടെ ചിലവഴിക്കാൻപറ്റിയ ഏറ്റവും കൗതുകം നിറഞ്ഞ വിനോദസഞ്ചാരാകേന്ദ്രമാണ് . അവിടുത്തെ റിസോർട്ടുകളുടെ ഏറ്റവും വലിയ പ്രേത്യേകത എന്നാൽ വെള്ളചാട്ടത്തിന്റെ സൗന്ദര്യം ആസ്വദിച്ചു കൊണ്ട് റിസോർട്ടുകളിൽ വിശ്രമിക്കാൻ സാധിക്കും. ആത്രേയധികം മനോഹരമായി സംവിധാനിച്ച റിസോർട്ടുകളാണ് സഞ്ചാരികൾക്ക് കാണാൻ സാധിക്കുന്നത്. ശക്തമായ ചൂടിലാണെങ്കിലും വെള്ളച്ചാട്ടത്തിന്റെ അടുത്തുള്ള പാറയിൽ ഇരുന്നാൽ യാത്രികർക്ക് കുളിർമ നല്കിക്കൊണ്ടേയിരിക്കും.

അധികം അപകടം ഇല്ലാത്തതിനാൽ കുട്ടികളെയും കൊണ്ട് പോകാവുന്ന സ്ഥലമാണ് കാരിയാത്തുംപാറ. മഴയില്ലാത്ത സമയത്തു പോയാലും നല്ല തെളിച്ചവും ശുദ്ധമായ വെള്ളമൊഴുകുന്നതും കാണാൻ കഴിയും. വെള്ളത്തിൽ ഇറങ്ങി കുളിക്കാനും ശേഷം ഡ്രസ്സ് മാറാനുള്ള റൂമും വെള്ളച്ചാട്ടത്തിന്റെ അരികെ സജ്ജമാണ്. അത്പോലെ കക്കയം ഡാമിൽ നിന്ന് ഒഴുകി വരുന്ന ജലാശയങ്ങളും കാണാൻ സാധിക്കും. പകലുകളിലും വൈകുന്നേരങ്ങളിലുമാണ് കരിയാത്തുംപാറ കൂടുതൽ സൗന്ദര്യവതിയാകും.

അവിടെയുള്ള അധികം ജലാശയങ്ങളും അതികം അപകടം ഇല്ലാത്തതാണ്. കാരണം അധികം ഒഴുക്കോ അല്ലെങ്കിൽ ആഴമോ ഇല്ലാത്ത ജലാശയങ്ങളാണ് അധികവും കാരിയാത്തുംപാറയിൽ കാണാൻ സാധിക്കുന്നത്. എന്നാലും കുട്ടികളെ അധികം വെള്ളത്തിൽ ഇറക്കാത്തതായിരിക്കും നല്ലത്. കാരണം കുട്ടികളെ സംബന്ധിച്ചടുത്തോളം ആഴമുള്ളതും ഒഴുക്കമുള്ളതായിരിക്കും . കാരിയാത്തുംപാറയിലെ എതിർഭാഗത്തുള്ള ഏകദേശം 15 km അകലെ പെരുവണ്ണാമൂഴി ഡാമും സഞ്ചാരികളെ കാത്തിരിക്കുന്ന ഒരിടമാണ്.
കോഴിക്കോടുള്ളവർക്ക് പെരുവണ്ണാമൂഴി ഡാം ഏറെ പ്രധാനപെട്ടതാണ്. കാരണം ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗം കൂടിയാണ് പെരുവണ്ണാമൂഴിയിലെ ജലാശയം. അത്പോലെ കാരിയാത്തുംപാറയിലെ ഏറ്റവും അടുത്തുള്ള മനോഹരമായ ഗാർഡനാണ് കൂരാച്ചുണ്ട് ഭാഗത്തുള്ള ലീല ഗാർഡൻ. സ്റ്റീഫൻ എന്നിവരുടെ ഭാര്യയുടെ ഓർമയ്ക്കായി നിർമിച്ച ഗാർഡനാണ്. കാരിയാത്തുംപാറയിലെ ഭാഗങ്ങൾ പശ്ചിമഘട്ട മലനിരകളുടെ ഭാഗം കൂടിയാണ്
