കോസ്റ്റ വിക്ടോറിയ എന്ന ഇറ്റാലിയൻ കപ്പലിന്റെ ആഡംബര കാഴ്ചകൾ എന്നും സഞ്ചാരികളെ ത്രസിപ്പിക്കുന്നതാണ്. സുന്ദരിയെ ഒരു പെണ്ണ് അണിഞ്ഞൊരുങ്ങി നിൽക്കുന്ന അനുഭൂതിയാണ് കപ്പലിനെ ദൂരെ നിന്ന് കാണുമ്പോൾ തന്നെ. ഏകദേഹസം 250 മീറ്റർ നീളമാണ് ഈ കപ്പലിനെ ഇത്രയധികം മനോഹരമാക്കുന്നത്. മാത്രവുമല്ല 2500 ലധികം യാത്രക്കാരെ വഹിക്കാനുള്ള വിക്ടോറിയ എന്ന കപ്പൽ സ്വന്തമാക്കിയിട്ടുണ്ട്. ബോംബെയിൽ നിന്ന് ബാംഗ്ലൂർ,കൊച്ചി വഴി മാലിദ്വീവ്സ് എന്നിങ്ങനെയാണ് കാപ്പ്ളിന്റെ സഞ്ചാരപഥം.
കപ്പലിന്റെ ഓരങ്ങളിലൂടെ നടന്നു പോകുമ്പോൾ മനസ്സിലാകും കപ്പലിന്റെ വലിപ്പവും വിസ്തൃതിയും. കപ്പലിന്റെ മുകളിൽ കാപ്റ്റന്റെ റൂം നന്നായി കാണാൻ സാധിക്കും അത്പോലെ കപ്പലിന്റെ വശങ്ങളിൽ കാണുന്ന വട്ടത്തിലുള്ള കണ്ണാടികൾ ഓരോ റൂമിന്റെയും ജനാലകളാണ്. അത്പോലെ ബാൽക്കണി ഉള്ള റൂമുകളും കാണാൻ സാധിക്കും. എന്നാൽ ഉള്ളിലുള്ള റൂമുകൾക്ക് പുറം കാഴ്‌ചകൾ ആസ്വദിക്കാനുള്ള ബാല്കണിയോ ജനാലകളോ ഉണ്ടാകില്ല.
കപ്പലിന്റെ ഉൾഭാഗം ആഡംബര രൂപത്തിലാണ് നിർമിച്ചിരിക്കുന്നത്. ബാറുകൾ മുതൽ ആഡംബര രൂപത്തിലുള്ള തീയറ്ററുകൾ വരെ കപ്പലിന്റെ ഉൾവശങ്ങളിൽ കാണാൻ സാധിക്കും. അത്പോലെ വിശ്വാസികളായ യാത്രക്കാർക്ക് വേണ്ടി ആരാധനാലയവും പോലുള്ള സംവിധാങ്ങളും സജ്ജമാണ്. ഈ കപ്പലിന്റെ മറ്റൊരു പ്രേത്യേകത എന്നത് കാസിനോ ആണ്. എന്നാൽ കേരളത്തിൽ കാസിനോ നിരോധിച്ചതിനാൽ കേരളത്തിന്റെ കരയിൽ എത്തിയാൽ കാസിനോ കളിക്കാൻ അനുവദിക്കില്ല.
ആഡംബരത്തെ സൂചിലിക്കുന്ന ആഡംബര വസ്തുക്കളും ഈ കപ്പലിന്റെ ഉൾഭാഗത്തു വില്പന നടത്തുന്നുണ്ട് എന്നാൽ കപ്പൽ കരയോട് അടുക്കുമ്പോൾ ഈ ഷോപ്പുകളെല്ലാം അടക്കുകയും ചെയ്യുന്നു. കപ്പലിന്റെ മുകളിൽ മനോഹരമായ സിമ്മിങ് പൂളുകൾ നിർമിച്ചിട്ടുണ്ട്. മുപ്പതിനായിരം രൂപ മുതൽ തുടങ്ങുന്ന ടൂർ പാക്കേജുകൾ നിരവധിയാണ്. കപ്പലിന്റെ മുകളിലായി തന്നെ റഡാറുകളും കാണാൻ സാധിക്കും. യാഹ്‌റയെ കൂടുതൽ ആഡംബരപൂർണമാക്കൽ കോസ്റ്റ വിക്ടോറിയ തന്നെ മതി.
കൂടുതകൾ കാഴ്ചകൾ ആസ്വദിക്കനായി താഴെയുള്ള വീഡിയോ കാണുക
