ഹ്യുണ്ടായ് നെക്സോ കാർ ഹൈഡ്രജൻ ഫ്യൂവൽ എഞ്ചിനുമായി ഇന്ത്യൻ വിപണിയിലേക്ക് എത്തിച്ചേരുന്നു. എന്നാൽ കേവലം ഹൈഡ്രജൻ മാത്രമല്ല ഇലക്ട്രിക് കാറും കൂടിയാണ്. അഞ്ചു മിനുട്ട് കൊണ്ട് എളുപ്പത്തിൽ ഹൈഡ്രജൻ ഫുൾ ടാങ്ക് ആക്കാൻ സാധിക്കുന്നതാണ്. ഏകദേശം 156.6 ലിറ്റർ ടാങ്കാണ് കമ്പനി നെക്സോക്ക് നൽകുന്നത്. മൂന്നു ടാങ്കുകൾ ഈ കാറിൽ വരുന്നുണ്ട്. ടോട്ടൽ ഫ്യൂവൽ കപ്പാസിറ്റി ആണ് മേൽപ്പറഞ്ഞത്. ഈ മുഴുവൻ ടാങ്കുകളിലും ഹൈഡ്രജൻ നിറക്കാൻ അഞ്ചു മുതൽ പത്തു മിനുട്ട് എടുക്കുന്നതാണ്.
ഓസ്ട്രേലിയയിൽ ഹ്യുണ്ടായി കമ്പനി ബ്രണ്ടൻ റീവ്സുമായി ചേർന്ന് ഒറ്റ തവണ ചാർജിൽ കിലോമീറ്ററുകൾ താണ്ടി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. മെൽബൺ നഗരത്തിൽ നിന്ന് ബ്രോക്കൺ ഹിൽ വരെ ഏകദേശം 887.5 കിലോമീറ്റർ സഞ്ചരിച്ചാണ് ഹ്യുണ്ടായ് നെക്സോയുടെ പുതിയ റെക്കോർഡ് ലോകത്തിനു സമ്മാനിച്ചത്. മെൽബൺ നഗരം കഴിഞ്ഞിട്ടും ഇന്ധനം ഉണ്ടായിരുന്നു എന്നതാണ് ഏറ്റവും വലിയ കൗതുകം. ഹ്യൂണ്ടായ് നെക്സോ കാർ 9.2 സെക്കൻഡിൽ നൂറിലേക്ക് സ്പീഡ് കൈവരിക്കുന്നതാണ്.
ഏറ്റവും കൗതുകരമായ മറ്റൊരു ഫീച്ചർ എന്നത് അഞ്ചു മിനുട്ട് കൊണ്ട് റീചാർജ് ചെയ്തു കൊണ്ട് സഞ്ചരിക്കാം എന്നതാണ്. ഏകദേശം 65 ലക്ഷം വിലവരുന്ന കാറിനു വളരെയധികം ഡിമാന്റുകൾ വിപണിയിൽ സൃഷ്ടിക്കാൻ സാധ്യത കൂടുതലാണ്. എസ് യൂ വി യുടെ ബോഡി ആണ് നെക്സോയിൽ അവതരിപ്പിച്ചിരിക്കുന്നത്. 2021 ഒക്ടോബർ 15 ൽ ഇന്ത്യൻ വിപണിയിൽ ഇറങ്ങാഗം സാധ്യത കൂടുതൽ എന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു.
120 കിലോവാട്ട് മോട്ടോറാണ് ഹ്യുണ്ടായ് നെക്സോ നൽകുന്നത്, 163 പിഎസ് പവറും 395 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നുണ്ട്.
