മുന്നാറിലെ അതീവ സുന്ദരി ലക്ഷ്മിഹിൽസിനെ ആസ്വദിച്ചിട്ടുണ്ടോ

ലക്ഷ്മി എന്ന പേര് കേൾക്കുമ്പോൾ തോന്നുന്ന കൗതുകം തന്നെയാണ് മുന്നാറിലെ അതീവസുന്ദരിയായ ലക്ഷ്മി ഹിൽസിനെ കാണുമ്പോൾ. സഞ്ചാരികളുടെ മനസ്സിൽ ലക്ഷ്മി ഹില്സിനോടുള്ള പ്രണയം എത്രയുണ്ടെന്ന് മനസ്സിലാക്കണെമെങ്കിൽ ഇടുക്കി സുന്ദരിയായ ലക്ഷ്മി ഹിൽസിൽ പോകേണ്ടതുണ്ട്. പച്ചപരവതാനിയിൽ പൊതിഞ്ഞു നിൽക്കുന്ന ലക്ഷ്മിയെ മഞ്ഞിന്റെ ഈരടിയിൽ ആർത്തുല്ലസിക്കുന്നതായി കാണാൻ സാധിക്കും. ഇടതൂർന്ന മരങ്ങളുടെയും പച്ചപ്പിന്റെയും ഇടയിലൂടെയാണ് ട്രെക്കിങ്ങ് ചെയ്യേണ്ടത്.

മാത്രവുമല്ല ട്രെക്കിങ്ങ് ആരംഭിക്കുന്നത് തന്നെ പച്ചപുതപ്പ് മലയുടെ അടിവാരങ്ങളിൽ വിരിച്ചിട്ടത് പോലെയുള്ള തേയില തോട്ടങ്ങളുടെ നടുവിലൂടെയാണ് ട്രെക്കിങ്ങ് എന്ന മഹാവിസ്‌മയത്തിലേക്ക് കടക്കുന്നത്. കുറഞ്ഞത് പതിനെട്ടു വയസ്സിനു മുകളിലുള്ളവരെ മാത്രമേ പ്രവേശന അനുമതിയുള്ളു. അത്പോലെ ഗർഭിണികൾ, വീൽചെയർ ഉപയോഗിക്കുന്നവർ അത്പോലെ ആരോഗ്യ പ്രശ്നമുള്ളവർ പാര്വതി ലക്ഷ്മി ഹിൽസിലേക്കുള്ള യാത്ര ഒഴിവാക്കേണ്ടതാണ്.

ഏകദേശം രണ്ടുമണിക്കൂർ മുതൽ നാലുമണിക്കൂർ നീണ്ടു നിൽക്കുന്ന ട്രെക്കിങ്ങാണ് ലക്ഷ്മി ഹിൽസിലുള്ളത്. അത്പോലെ ട്രെക്കിങ്ങ് ചെയ്യുമ്പോൾ കരുതേണ്ട ആവിശ്യ വസ്തുക്കൽ കരുതാൻ മറക്കരുത്, പ്രേത്യേകിച്ചു വെള്ളം മുതലായവ. അത്പോലെ ഒരു ഗൈഡിന്റെ നിർദ്ദേശപ്രകരമായിരിക്കണം ട്രെക്കിങ്ങ് ചെയ്യേണ്ടത്. ട്രെക്കിങ്ങ് ചെയ്യുന്നതിന് മുന്പായി മുൻ‌കൂർ ബ്ലോക്ക് ചെയ്യേണ്ടതിനാൽ അനിയോജ്യമായ ഫീസും സൗകര്യങ്ങളും മനസ്സിലാക്കി ബുക്ക് ചെയ്യേണ്ടതാണ്.

നാലു മലകളെ താണ്ടിയുള്ള ലക്ഷ്മി ഹിൽസിന്റെ മുകളിലേക്കുള്ള യാത്ര ആസ്വദിക്കാൻ ഇപ്പോഴും സഞ്ചാരികൾ കൊതിക്കുന്നു. ലക്ഷ്മി ഹിൽസിന്റെ മനോഹരായ കാഴ്ചകളും വിശേഷങ്ങളും ആസ്വദിക്കാൻ താഴെയുള്ള വീഡിയോ കാണുക

Leave a Reply