ഇടുക്കി കാറ്റിൽ ആടിയുലയുന്ന കാറ്റാടികടവ്

ഇടുക്കിയുടെ അതിമനോഹരമായ ട്രെക്കിങ്ങ് രാജാക്കന്മാരുടെ ഇഷ്ടകേന്ദ്രമാണ് കാറ്റാടികടവ്. ഇടതൂർന്നു നിൽക്കുന്ന മരങ്ങളുടെയും പുൽമേടുകളിൽ നിന്നുള്ള ഇളം കാറ്റിനെ സഞ്ചാരികളെ കാറ്റാടികടവിൽ പിടിച്ചിരുത്തുന്നു. ഇടുക്കിയിലെ തൊടുപുഴയിൽ അടുത്ത കാലങ്ങളിലായി ട്രെക്കിങ്ങിനായി അറിയപ്പെട്ടുകൊണ്ടിരിക്കുന്ന കാറ്റാടികടവ് സുന്ദരിയെ അധികം സഞ്ചാരികൾക്ക് അറിയാൻ സാധ്യത ഇല്ല. എന്നാലും യാതൊരു ഫീസ് മേടിക്കാതെയാണ് കാറ്റാടികടവ് സഞ്ചാരികളെ സ്വീകരിക്കുന്നത്.

കാറ്റാടികടവ് വ്യൂപോയിന്റിൽ എത്തിച്ചേരാൻ മെയിൻ റോഡിൽ നിന്ന് ഏകദേശം ഒന്ന് രണ്ടു കിലോമീറ്റർ നടക്കേണ്ടതുണ്ട്. മെയിൻ റോഡിൽ ട്രെക്കിങ്ങ് ആരംഭിക്കുന്ന റോഡിൻറെ എതിർവശത്ത് ചെറിയ പെട്ടിക്കടകളും കാന സാധിക്കും. കാൽനടയായി മാത്രമേ കാറ്റാടികടവിന്റെ സ്വർഗ്ഗതുല്യമായ വ്യൂ പോയിന്റിൽ എത്തി ചേരാൻ സാധിക്കുകയുള്ളു. മാത്രവുമല്ല പണ്ടുകാലങ്ങളിലുള്ള മനുഷ്യരുടെ ഗുഹകളുടെയും കേന്ദ്രമാണ്.

ഗുഹകളിൽ വെച്ച് ഇപ്പോൾ സഞ്ചാരികൾക്ക് കാണാൻ സാധിക്കുന്നത് കാറ്റാടികടവിൽ തന്നെ സ്ഥിതിചെയ്യുന്ന മാമുനിയാറ എന്ന നാമത്തിൽ അറിയപ്പെടുന്ന ഗുഹയാണ്. ഗുഹയുടെ ഉള്ഭാഗത് കൗതുകമുണർത്തുന്ന കല്ല് കൊണ്ടുള്ള ഇരിപ്പിടങ്ങളും കിടക്കുന്ന സ്ഥലങ്ങളും കാണാം. മാത്രവുമുള്ള കാറ്റാടിക്കടവിന്റെ ഉച്ചിയിൽ നിന്ന് നോക്കിയാൽ കൊച്ചിൻ റിഫൈനറിയുടെ ദീർഘദൂര കാഴ്ച തന്നെ കാണാൻ സാധിക്കും.

മാത്രവുമല്ല തൊമ്മൻകുന്നു വെള്ളച്ചാട്ടം, മൂലമറ്റം, അടിമാലി നീണ്ടപാറ, മീനുലിയൻപാറ എന്നിവയുടെ മനോഹരമായ ദൃശ്യം തന്നെയാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. ടെന്റ് കൊണ്ടുപോകുന്നവർക്ക് തടസമില്ല എന്നതാണ് നിലവിലെ സാഹചര്യം അറിയിക്കുന്നത് അത്പോലെ രാവിലെ ആറുമണി മുതൽ വൈകുന്നേരം ആറു മാണി വരെയാണ് പ്രവേശന സമയം. എന്നാൽ നാട്ടുകാരുടെ സഹായത്തിലായി രാത്രി കാലങ്ങളിൽ മലമുകളിൽ തമ്പടിക്കാൻ സാധിക്കുമെന്നും പറയപ്പെടുന്നു.

കാറ്റാടികടവിലേക്കുള്ള യാത്ര വിശേഷങ്ങളും അത്പോലെ മനോഹരമായ ദൃശ്യങ്ങളും ആസ്വാദിക്കാൻ താഴെയുള്ള വീഡിയോ കാണുക.

Leave a Reply