ഇടുക്കിയിലെ കാറ്റിന്റെ ചിറകിലേറി പറക്കാം: രാമക്കൽമേട്

ഇടുക്കി ജില്ലയിൽ തമിഴ്നാടുമായി പങ്കിടുന്ന എപ്പോഴും ഇളം കാറ്റിന്റെ സൗരഭ്യം അടിച്ചു വീശുന്ന രാമക്കൽമേടിലേക്കുള്ള യാത്ര വേറെ ഫീൽ തന്നെയാണ്. ഇടുക്കിയിലെ നെടുങ്കണ്ടത്തിൽ ഏകദേശം 16 കിലോമീറ്റർ അകലെയാണ് പാറക്കെട്ടുകളാലും പച്ചപ്പിനാലും സൗന്ദര്യവതിയായി ഇരിക്കുന്ന രാമക്കൽമേട്. ഏറ്റവുമധികം കാറ്റുവീശുന്ന പ്രദേശമായതിനാൽ രാമക്കൽമേട് ആസ്വദിക്കുന്നതിൽ യാതൊരു മുഷിപ്പും ഉണ്ടാകാറില്ല.

തണുപ്പ് കാലങ്ങളിൽ രാമക്കൽമേട് സന്ദർശിക്കുന്നവർക്ക് ഇളം മഞ്ഞിന്റെ പശ്ചാത്തലത്തിൽ പച്ചപ്പിനെ വാരിപ്പുണർന്നു ആസ്വദിക്കാൻ സാധിക്കും. തുടർച്ചയായ കാറ്റിന്റെ സാനിധ്യം രാമക്കൽമേടിൽ ഉള്ളതിനാൽ സർക്കാർ കാറ്റാടി വൈദ്യുതി ഉല്പാദനവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. റോഡുമാർഗം എത്തിച്ചേരുന്നതാണ് ഏറ്റവും ഉചിതം മാത്രവുമല്ല ട്രെയിൻ സൗകര്യം ഏറ്റവും അടുത്തുള്ളത് കോട്ടയം ജില്ലയിലാണ് അതിനാൽ റോഡ് മാർഗമാണ് ഏറെ സൗകര്യപ്രദം.

രാമക്കല്മേടിലുള്ള പാറകളിൽ പതിഞ്ഞിരിക്കുന്ന കാല്പാടുകൾക്ക് നിരവധി എയ്‌തിഹ്യങ്ങളും പറയപ്പെടുന്നു. അത്പോലെ നിരവധി ചരിത്രം ഉറങ്ങി കിടക്കുന്ന ഇടം കൂടിയാണ് രാമക്കൽമേട്. ഈ പ്രദേശം സന്ദർശിക്കാൻ വരുന്നവർ 20 കിലോമീറ്റർ അകലെയുള്ള കട്ടപ്പനയും പോകാൻ വിട്ടുപോകരുത്. രാമക്കല്മേടിന്റെ പച്ചപ്പിന്റെ പശ്ചാത്തലത്തിൽ നിൽക്കുന്ന പാറക്കെട്ടുകളുടെ മുകളിൽ നിന്നും താഴേക്ക് നോക്കിയാൽ വിശാലമായി കിടക്കുന്ന തമിഴ്നാട് കാണാൻ സാധിക്കും.

രാമക്കൽമേടിലെ മറ്റൊരു കാഴ്ചയാണ് പണ്ട് കലാത്ത നിർമിച്ച കുറവാണ് കുറത്തി പ്രതിമകൾ. മഞ്ഞുകാലങ്ങളിൽ കാറ്റിന്റെ വേഗതയിൽ സഞ്ചരിക്കുന്ന മഞ്ഞിന്റെ ക്യാൻവാസിൽ സൂര്യോദയത്തിന്റെ കാഴ്ച കണ്ണുകൾക്ക് ഏറെ കുളിർമ നൽകുന്നതാണ്. മൂന്നാർ വഴി പോകാൻ ഉദ്ദേശിക്കുന്നവർക്ക് ഏകദേശം 70 കിലോമീറ്റർ സഞ്ചരിച്ചാൽ മാത്രമാണ് രാമക്കൽമേട് സ്വർഗത്തിലേക്ക് എത്തിച്ചേരാൻ സാധിക്കുകയുള്ളു. ഇടുക്കിയുടെ മറ്റൊരു സ്വർഗം തന്നെയാണ് രാമക്കൽമേട്.

Leave a Reply