ഈ കാട്ടിലാണ് ചുരുളി സിനിമയിലെ ലൊക്കേഷൻ

ചുരുളി സിനിമയിലൂടെ സഞ്ചാരികളുടെ മനസ്സിലേക്ക് അടുത്ത ട്രിപ്പ് ലൊക്കേഷൻ തീരുമാനമായി.ഏറെ കൗതുകം നിറക്കുന്ന കാഴ്ചകളാലും തിങ്ങിയ കാടുകളുടെ പശ്ചാത്തലത്തിൽ നിർമിച്ച ചുരുളി ആരെയും കൊതിപ്പിക്കുന്ന ഇഫ്‍ടം തന്നെയാണ്. ചുരുളിയിൽ കാണുന്ന കള്ള് ഷാപ്പ് തിരക്കി യാത്ര ചെയ്യുന്നവർക്ക് ഒരു പുതിയ അനുഭവം തന്നെയായിരിക്കും.ഇടുക്കിയുടെ മടിത്തട്ടിലെ ഹൈറേഞ്ചിലാണ് ചുരുളി എന്ന പ്രദേശം സ്ഥിതി ചെയ്യുന്നത്.

ചുരുളിയിൽ തകർത്തു അഭിയനയിച്ച നടൻ ജാഫർ ഇടുക്കിയുടെ വീട്ടിൽ നിന്ന് ഏകദേശം അരമണിക്കൂർ യാത്ര മാത്രമാണ് ചുരുളി ലൊക്കേഷനിലേക്ക് എത്തിച്ചേരാൻ. തെറിയഭിഷേകം മാത്രമുള്ള സിനിമ എന്ന് പറയുന്നവരോട് സിനിമയുടെ നിരവധി അർത്ഥതലങ്ങളും രാഷ്ട്രീയ അരാജകത്വങ്ങളോടുള്ള ചെറുത് നില്പിനെ കുറിച്ചുമുള്ള കാണാതെ പോകുന്നുണ്ട്. നിരവധി അർത്ഥ തലങ്ങൾ സമ്മാനിച്ചാണ് ലിജോ പെല്ലിശ്ശേരി സിനിമ തുടക്കം മുതൽ അവസാനിക്കുന്നത്.

ലിജോ പെല്ലിശ്ശേരിയുടെ കൂടെ ക്യാമറയും തൂക്കി ചുരുളിയിലേക്ക് നടന്നു കയറുമ്പോൾ പോലും ഈ സിനിമയുടെ കൃത്യമായ ഇതിവൃത്തം മനസിലാക്കാത്തവരാണ് അധികവും. സംവിധയകാൻ പറയുന്നത് പോലെ തകർത്താടിയതിനു ശേഷം സിനിമ കാണുമ്പോഴാണ് അഭിനയിച്ച നടൻമാർ പോലും അത്ഭുതപ്പെടുന്നത്. ചുരുളി എന്ന സിനിമ ലോകോത്തര നിലവാരത്തിലേക്കാണ് ലിജോ പെല്ലിശ്ശേരി ഉയർത്തിയിരിക്കുന്നത്.

ഇപ്പോഴും ക്ലൈമാക്സിന്റെ രഹസ്യങ്ങളെ കുറിച്ച് അറിവില്ലാത്തവരാണ് സിനിമ കണ്ട പലരുടെയും അവസ്ഥ. വന്നതിനാൽ ചുറ്റപ്പെട്ട ഗ്രാമമായതിനാൽ ചുരുളിയിലേക്ക് അധികം ആളുകളൂം എത്തിച്ചേരില്ല. രാജ്യാന്തര സിനിമ പശ്ചാത്തലം തനി നാടൻ രീതിയിലാണ് ലിജോ പെല്ലിശ്ശേരി ചുരുളിയിൽ അവതരിപ്പിച്ചിരിക്കുന്നത്. മലയാള സിനിമയിൽ ഇതുപോലുള്ള രീതി ആദ്യമായിട്ടാണ്. ചുരുളിയുടെ ഏറ്റവും വലിയ പ്രേത്യേകത എന്നത് സ്വന്തം നിലയിൽ വ്യത്യസ്തമായ അഭിപ്രായങ്ങളും ഉണ്ടാകാൻ സാധ്യതയുള്ള സിനിമയാണ്.

കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള വീഡിയോ കാണുക

Leave a Reply