കേരളത്തിന്റെ മലയിടുക്കുകളുടെ രാജാവായ ഇടുക്കിയിലെ കുമളിയിൽ നിന്ന് ഒരു മണിക്കൂർ എടുക്കുന്ന മനോഹരമായ യാത്ര ചെയ്താൽ പരുന്തുംപ്പാറ എന്ന മഹാവിസ്മയത്തിന്റെ മടിത്തട്ടിലേക്ക് എത്തിച്ചേരാൻ സാധിക്കും. സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന രൂപത്തിൽ പരന്നുകിടക്കുന്ന കുന്നിൻ മുകൾഭാഗം കൂടുതൽ ആകർഷിപ്പിക്കുന്നു. പുൽമേടുകളും തട്ടുകളായി നിൽക്കുന്ന പാറക്കൂട്ടങ്ങളും സഞ്ചാരികളുടെ കാഴ്ചക്ക് കൂടുതൽ ഭംഗി ജനിപ്പിക്കുന്നു.
എന്നാൽ മലമുകളിലെ അതിരുകളിൽ എത്തുമ്പോൾ ചെങ്കുത്തായ താഴ്വരകളും അഗാധമായ കൊല്ലികളും കാണാൻ സാധിക്കും. അത്പോലെ അപകടങ്ങൾക്ക് സാധ്യത കൂടുതലുള്ള പ്രദേശം കൂടിയാണ് പരുന്തുംപാറ. ശ്രദ്ധിച്ചില്ലെങ്കിൽ ആയിരത്തിലധികം താഴ്ചയിലായിരിക്കും വന്നു പതിക്കുന്നത്. എന്നാലും സഞ്ചാരികൾക്ക് സാഹസികത ഇഷ്ടപെടുന്നതിനാൽ മുനമ്പുകളുള്ള പാറകളുടെ ഓരത്തായി നിന്ന് കൊണ്ടുള്ള സെൽഫിക്ക് കുറവുമില്ല.
എന്നാലും സഞ്ചാരികളുടെ സുരക്ഷക്ക് വേണ്ടി സുരക്ഷിതമായ കോണിപ്പടികളും സ്റ്റീൽ കൊണ്ടുള്ള ബാരിക്കേഡുകൾ നിർമിച്ചതിനാൽ കുടുംബമായി ആസ്വദിച്ചു ഉല്ലസിച്ചു പോകാനായി ഒരിടം കൂടിയാണ് പരുന്തുംപ്പാറ. പരുന്തുംപാറയിൽ നിന്നുള്ള കാഴ്ചകൾ പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്. വിശാലമായി കിടക്കുന്ന കുന്നിൻ ചരുവുകളും പകലുകളിൽ മഞ്ഞിന്റെ ഒഴുക്കും അത്പോലെ ശബരിമലയിലെ മനോഹരമായ കാഴ്ചകളും സഞ്ചാരികളെ പുതിയൊരു ഉണർവ് നൽകിയുന്നുണ്ട്.
സമുദ്രനിരപ്പിൽ നിന്ന് നാലായിരം അടി ഉയർച്ചയിൽ നിൽക്കുന്ന പരുന്തുംപ്പാറ ചെറുഅരുവികളുടെയും ഒലിച്ചിറങ്ങുന്ന വെള്ളച്ചാട്ടങ്ങളുടെയും കാഴ്ചകൾ സമ്മാനിക്കുന്നുണ്ട്. മൂടൽമഞ്ഞു കൊണ്ടുള്ള മായാലോകം തീർക്കുയും പെട്ടന്ന് തന്നെ പച്ചപ്പിന്റെ കാഴ്ചകളിലേക്ക് മടങ്ങുകയും ചെയ്യും. സഞ്ചാരികളുടെ ക്ഷീണത്തിനെ ഇളം കാറ്റിന്റെ കൂടെ പറഞ്ഞയക്കും. തേക്കടിയിൽ നിന്ന് 25 കിലോമീറ്ററും അത്പോലെ പീരുമേടിൽ നിന്നും ആറ് കിലോമീറ്റർ മാത്രമാണ് പരുന്തുംപ്പാറയിൽ എത്തിച്ചേരാൻ.
പരുന്തുംപാറയുടെ വിശേഷങ്ങളും താഴ്വരയുടെ ദൃശ്യങ്ങളും ആസ്വദിക്കാൻ താഴെയുള്ള വീഡിയോ കാണുക
