മഞ്ഞുനിറഞ്ഞ താഴ്വരകളും, കുതിച്ചു ചാടുന്ന വെള്ളച്ചാട്ടങ്ങളും സമുദ്രനിരപ്പിൽ നിന്നും 4500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ പച്ചപ്പ് നിറഞ്ഞ മലനിരകളാണ് ചിറാപ്പുഞ്ചി. വര്ഷം മുഴുവനും മഴ ആയതിനാൽ ലോകത്തിൽ തന്നെ ഇപ്പോഴും നനവാർന്ന പ്രദേശം എന്ന ഗിന്നസ് റെക്കോർഡ് ചിറാപുഞ്ചിക്ക് സ്വന്തമാണ്. മേഘങ്ങളുടെ മുകളിൽ മേഘാലയുടെ ഹൃദയത്തെ സ്പർശിച്ചു നിൽക്കുന്ന സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് ചിറാപുഞ്ചി.
മൺസൂൺ കാലങ്ങളിലാണ് ചിറാപുഞ്ചിയുടെ ഹൃദയത്തിലേക്ക് യാത്ര ചെയ്യാൻ ഏറ്റവും അനിയോജ്യമായ സമയം. കാരണം മഴയിൽ നിന്ന് അല്പമെങ്കിലും രക്ഷ നേടുന്ന സമയമാണ് മൺസൂൺ. രാത്രികാലങ്ങളിലാണ് അധികവും മഴ ഉണ്ടാകുന്നത്. കാലാവസ്ഥ മാറില്ലെകിലും മഴയുടെ അളവിൽ വിത്യാസം ഉണ്ടാകും. എന്നാലും ഏറ്റവും കൂടുതൽ മഴ പെയ്യുന്നത് മെയ് മുതൽ സെപ്റ്റംബർ വരെയാണ്. ഈ മാസങ്ങളിൽ ചെറിയൊരു കടലായി മാറുകയും വൃക്ഷങ്ങൾ കടപുഴകി വീഴുകയും ചെയ്യും.
വീടിന്റെ ഷെഡ്ഡുകളിലും മറ്റും മഴത്തുള്ളികളുടെ വീഴ്ചയുടെ ശബ്ദം തന്നെ വളരെ മധുരമാണ്. 1861 ലെ 22,987 മില്ലിമീറ്റർ മഴ പോലുള്ള റെക്കോർഡുകൾക്ക് കാരണമാകുന്ന മാസങ്ങളാണ് മെയ് മുതൽ സെപ്തംബര് വരെ. ചെറാപുഞ്ചിയുടെ വാർഷിക ശരാശരി മഴ ഇന്ന് 10,871 മില്ലിമീറ്ററാണ്. ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയ ചെറാപുഞ്ചിയിൽ നിന്ന് 10 കിലോമീറ്റർ അകലെയുള്ള മാവ്സിൻറാം ഗ്രാമമാണ്. ദിവസം മുഴുവൻ ചാരനിറത്തിലായി ആകാശത്ത് മൃദുവായ പാസ്റ്റൽ ഷേഡുകൾ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു .
കൂടാതെ ഫോട്ടോഗ്രാഫറുടെ ആനന്ദമായ മഴവില്ലുകൾ അപ്രതീക്ഷിതമായി അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്നു. മേഘാലയുടെ തലസ്ഥാനമായ ഷില്ലോങിൽ നിന്ന് 58 കിലോമീറ്റർ അകലെയാണ് ചിറാപുഞ്ചി. കുത്തനെയുള്ള മോട്ടോറബിൾ റോഡിന്റെ അവസാനം മഞ്ഞിൽ മൂടിയ കാഴ്ചകളാണ് ആസ്വദിക്കാൻ സാധിക്കുന്നത്. അത്പോലെ ഷില്ലോങ്ങിൽ നിന്ന് ബസുകളും ടാക്സികളും ലഭ്യമാണ്. ചിറാപുഞ്ചിയിൽ സഞ്ചാരികളെ ആകർഷിപ്പിക്കുന്ന കാഴ്ചകൾ നിരവധിയാണ്.
ചിറാപുഞ്ചിയുടെ ആകാശ ദൃശ്യങ്ങൾ ആസ്വദിക്കാൻ താഴെയുള്ള വീഡിയോ കാണുക
