സ്ത്രീകൾക് പ്രവേശനം നിഷേധിച്ച അഞ്ഞൂറാന്റെ വീട്

മലയാള സിനിമയിലെ ഏറെ പ്രസിദ്ധി നേടിയ ഡയലോഗാണ് “കേറി വാടാ മക്കളെ കേറി വാ”. സിദ്ധീഖ് ലാൽ സംവിധാനം ചെയ്ത് ഗോഡ് ഫാദർ എന്ന സിനിമയിലെ അഞ്ഞൂറാൻ എന്ന കഥാപാത്രമായി നിറഞ്ഞാടിയ അത്പോലെ അതിനു പശ്ചാത്തലമൊരുക്കിയ കൗതുകമുണർത്തുന്ന വീട് വർഷങ്ങൾ പിന്നിട്ടും ഇന്നും പഴേത് പോലെ നിലനിൽക്കുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ പയ്യനക്കലാണ് ഗോഡ് ഫാദർ ചലച്ചിത്രം ഒപ്പിയെടുത്ത മനോഹരമായ വീട്.

ഏകദേശം ഗോഡ് ഫാദർ സിനിമയുടെ ചിത്രീകരണം കഴിഞ്ഞു ഇപ്പോൾ ഇരുപത്തിയഞ്ചു വർഷം പിന്നിട്ടിരിക്കുന്നു. പ്രായഭേദമന്യേ കുട്ടികളും മുതിർന്നവരും ഒരുപോലെ ചിരിച്ചു ഉല്ലസിക്കുന്ന ഒരു സിനിമയാണ് അഞ്ഞൂറാന്റെ ഗോഡ് ഫാദർ. വീടിന്റെ അടുത്തായി ചെറിയ രൂപത്തിൽ വീടുമായി ബന്ധിപ്പിച്ചു കൊണ്ട് കെട്ടിടം പണിഞ്ഞിട്ടുണ്ട്. മാത്രവുമല്ല നിരവധി ആളുകൾ ഈ ലൊക്കേഷൻ അറിയാൻ വഴിയില്ല.

വീടിനേക്കാൾ ഏറെ പ്രാധാന്യമർഹിക്കുന്ന ഒരു സ്ഥലമാണ് ഗേറ്റ്. നിരവധി ഷോട്ടുകൾ എടുത്തിട്ടുണ്ട് മാത്രവുമല്ല പഴേരൂപത്തിൽ തന്നെയാണ് ഇപ്പോഴും ആ ഗേറ്റ് നിലകൊള്ളുന്നത്. അതുപോലെ വീടിന്റെ മുന്നിലുള്ള നടവഴിയും ഏറെ പ്രാധാന്യം അർഹിക്കുക്കുന്നുണ്ട്. ചലച്ചിത്രം ഇഷ്ടപ്പെടുന്നവർക്ക് വളരെയയധികം നൊസ്റ്റാൾജിക് അനുഭവപ്പെടുമെന്നത് ഉറപ്പാണ്. ഏറെ കൗതുകം എന്നത് പഴമയെ വിളിച്ചോതുന്ന രൂപത്തിലാണ് വീടിന്റെ നിർമിതി.

സിനിമയിൽ വീടിന്റെ പൂർണ ചിത്രം ലഭിക്കുന്നില്ലെങ്കിലും വീട് കാണാൻ ഏറെ ഭംഗിയാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ താഴെയുള്ള വിഡിയോ കണ്ടു നോക്കുക

Leave a Reply