എപ്പോഴും തിരക്കുള്ള ജീവിതശൈലിയാണ് ബാംഗ്ലൂരിൽ ജീവിക്കുന്നവർ. മാത്രവുമല്ല സ്വകാര്യ ബസ്സുകളിൽ തിങ്ങിനിറഞ്ഞു യാത്ര ചെയ്യുന്നവരാണ് ബാംഗ്ലൂരിൽ ജീവിക്കുന്നവരിൽ അധികവും. മലയാളി സമൂഹങ്ങൾ കൂടുതലും ബിസ്സിനസ്സും മറ്റു ജോലികൾക്കുമായി ബാംഗ്ലൂർ ആശ്രയിക്കാറുണ്ട്. എന്നാൽ നമ്മൾ യാത്ര ചെയ്യുബോൾ പലപ്പോഴും അശ്രദ്ധയോടെയായിരിക്കും. പലപ്പോഴും നമ്മുടെ പക്കലുള്ള വസ്തുക്കൾ മോഷണം പോകുന്നതും യാത്രകളിലുള്ള അശ്രദ്ധ മൂലമാണ്.

ബാംഗ്ലൂരിൽ ബസ്സുകളിലുള്ള യാത്ര ഒരിക്കലെങ്കിലും നടത്താത്തവരായി ബാംഗൂരിൽ താമസിക്കുന്നവർ ഉണ്ടാകില്ല. എന്നാൽ ഏറ്റവും കൂടുതൽ മോഷണം നടക്കുന്ന സ്വകാര്യ വാഹനം എന്നറിയപ്പെടുന്ന പല പ്രമുഖ ബസ് കമ്പനികളെയും കാണാൻ സാധിക്കും. നമ്മൾ പലപ്പോഴും യാത്ര ചെയ്യുമ്പോൾ ബസ്സിന്റെ വാതിലിൽ നിൽക്കാനാണ് ശ്രമിക്കുക. പക്ഷെ ഏറ്റവും കൂടുതൽ മോഷണം പോകുന്ന അവസരം വാതിലിൽ നിൽക്കുമ്പോഴാണ് ഉണ്ടാകുന്നത്.
മോഷ്ടാക്കൾ പലപ്പോഴും സംഘങ്ങളായിയാണ് ബസ്സിൽ യാത്രചെയ്യുന്നത്. പരസ്പരം നല്ല തിരക്ക് രൂപപ്പെടുത്തുകയും അവരുടെ അടുത്ത് കൂടെ പോകുന്നവരുടെ പോക്കറ്റിൽ നിന്ന് ഫോണോ അല്ലെങ്കിൽ പേഴ്‌സ് മുതലായ മോഷ്ടിക്കും. അധികവും ഇത്തരം മോഷ്ടാക്കളുടെ ശൈലി എന്നത് ഇതുപോലെയാണ്. അധികവും മൊബൈൽ ഫോണാണ് മോഷണത്തിന് വിധേയമാക്കുന്നത്. പരമാവധി ഫോൺ കയ്യിൽ കരുതുക അല്ലെങ്കിൽ സുരക്ഷതമായി വെക്കാൻ ശ്രമിക്കുക.

പരമാവധി ബസ്സിൽ കയറുമ്പോൾ പുറകിലേക്ക് പോകുക. ചിലപ്പോൾ നല്ല തിരക്ക് ഉണ്ടാക്കി മോഷണം നടത്താൻ നോക്കും അപ്പോൾ കൂടുതൽ ശ്രദ്ധാലുവായി കയറുകയും ഇറങ്ങുകയും ചെയ്യുക. മോഷ്ടക്കൽ മോഷണം നടത്തി കഴിഞ്ഞാൽ തൊട്ടടുത്തുള്ള സ്ഥലത്തു നിന്ന് ഇറങ്ങുകയും പരസ്പരം പരിചയം കാണിക്കാത്ത രൂപത്തിൽ എതിർ ദിശയിലേക്ക് സഞ്ചരിക്കുന്നത് കാണാം. ശേഷം അവർ ഒരുമിച്ചു അടുത്ത ബസ്സിലേക്ക് പോകുന്ന കാഴ്ച ബാംഗ്ലൂരിൽ നിത്യ സംഭവമാണ്.
എന്നാൽ പലപ്പോഴും ബസ്സുകളിലുള്ള കണ്ടക്ടറുമായി സഹകരിച്ചു കൊണ്ടാണ് മോഷ്ടാക്കൾ മോഷണം നടത്തുന്നതാണു ഏറ്റവും ഖേദകരം. പരമാവധി മൊബൈൽ ഫോണിൽ ട്രാക്ക് ചെയ്യാൻ പറ്റിയ ആപ്പുകൾ അല്ലെങ്കിൽ ഫോണിന്റെ സീരിയൽ നമ്പർ പോലുള്ളത് സൂക്ഷിച്ചു വെക്കുക. ഫോൺ പോലുള്ളത് മോഷണം പോയാൽ ഒരുപക്ഷെ ഈ സീരിയൽ നമ്പർ കൊണ്ട് കണ്ടുപിടിക്കാൻ സാധിക്കും. അത്പോലെ തിരക്കുള്ള പട്ടണങ്ങളുള്ള ബസ്സിൽ കയറുമ്പോൾ ഉറങ്ങാതെ സൂക്ഷിക്കുക.
