മഹാരാഷ്ട്രയിലെ സതാര ജില്ലയിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഹിൽസ്റ്റേഷനാണ് മഹാബാലേശ്വർ വിനോദസഞ്ചാര കേന്ദ്രം. കൊടിമുടികളാലും മനോഹരമായ നിരവധി നദികളാലും ഏറെ പ്രസിദ്ധി നേടിയ ഇടം കൂടിയാണ് മഹാബാലേശ്വർ. മുബൈ നഗരങ്ങളിൽ അധികമായി വീക്കെൻഡ് യാത്രകൾ പോകുന്ന ഇടം കൂടിയാണ് മാത്രവുമല്ല കൃഷ്ണ നദിയുടെ ഉത്ഭവം മഹാബാലേശ്വറിലായതിനാൽ ഹൈന്ദവ സമുദായത്തിന്റെ പുണ്യഭൂമികൂടിയാണ് ഈ വിനോദസഞ്ചാരകേന്ദ്രം.
ബ്രിട്ടീഷുകാരുടെ വേനൽക്കാല ഇടവും അതിലുപരി അമ്പലങ്ങൾ ബോർഡിങ് സ്കൂളുകൾ കുന്നുകളും താഴ്വരകളാലും സമൃദ്ധമായിരുന്നു. അത്പോലെ മഹാബാലേശ്വറിൽ നിന്ന് ഏകദേശം ഒരുമണിക്കൂർ യാത്ര ചെയ്താൽ അതിമനോഹരമായ പ്രതാപ്ഗഡ് കോട്ടയിലും എത്തിച്ചേരാൻ സാധിക്കും. മഹാബലേശ്വറിനെ കൂടുതൽ സൗന്ദര്യവതിയാക്കുന്നത് മാൽക്കം പെത്ത്, പഴയ ക്ഷേത്ര മഹാബലേശ്വർ, ഷിൻഡോള ഗ്രാമത്തിലെ ഒരു പ്രദേശം എന്നിവയാണ്.
പുനെയിൽ നിന്ന് 120 കിലോമീറ്റർ തെക്ക്-പടിഞ്ഞാറും മുംബൈയിൽ നിന്ന് 285 കിലോമീറ്ററും അകലെയാണ് മനോഹരമായ മഹാബാലേശ്വർ സ്ഥിതിചെയ്യുന്നത്. വർഷത്തിൽ അധികദിവസവും സന്ദർശിക്കാനുതകുന്ന രൂപത്തിലാണ് മഹാബാലേശ്വർ ഒരുങ്ങിനിൽക്കുന്നത്. എന്നാലും കൂടുതൽ സൗന്ദര്യവതിയാകുന്നത് ജൂൺ മുതൽ ഒക്ടോബർ മാസങ്ങളിലാണ്. എത്തിച്ചേരാനുള്ള എളുപ്പമാർഗം 132 KM അകലെയുള്ള പുനെ അന്തരാഷ്ട്ര വിമാനത്താവളത്തിലേക്ക് മുംബൈയിൽ നിന്ന് ദിവസേനെ വിമാനങ്ങൾ ലഭ്യമാണ്.
ബാംഗ്ലൂർ, ഹൈദരാബാദ്, ചെന്നൈ, കൊച്ചി, ദില്ലി, കൊൽക്കത്ത, ഗോവ എന്നിവിടങ്ങളിൽ നിന്നും ദിവസേന വിമാനങ്ങൾ എത്തിച്ചേരലുണ്ട്. ബാലേശ്വറിൽ നിന്നും 60 കിലോമീറ്റർ അകലെയുള്ള സതാരയാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. മുംബൈ, പൂനെ, സതാര, ബാംഗ്ലൂർ, ഗോവ, ഷിർഡി എന്നിവയുമായി മഹാബലേശ്വർ റോഡ് മാർഗവും എത്തിച്ചേരാൻ സാധിക്കും. ഗാംഭീര്യമുള്ള സഹ്യാദ്രി പർവതനിരകളും ആഴത്തിലുള്ള കുന്നിൻചരുവുകളും മനോഹരമായ വ്യൂ പോയിന്റും മഹാബാലേശ്വറിനു സ്വന്തമാണ് .
