രാജാക്കന്മാരുടെ വേനൽക്കാല വസതി കുട്ടിക്കാനം

പീരുമേടിന്റെ പച്ചപ്പ് ആസ്വദിക്കാൻ പോയവർ കുട്ടിക്കാനത്തും പോകാതിരിക്കാൻ സാധ്യത ഇല്ല.ഇടുക്കി ജില്ലയിൽ സ്ഥിതി ചെയ്യുന്ന കുട്ടിക്കാനം ഏകദേശം സമുദ്രനിരപ്പിൽ നിന്ന് 3500 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഒരുകാലത്തു തിരുവിതാങ്കൂർ രാജാക്കന്മാരുടെ വേനൽക്കാല വിനോദസഞ്ചാര കേന്ദ്രമായിരുന്നു ഇന്ന് നമ്മൾ കാണുന്ന കുട്ടിക്കാനം. തീർന്നിട്ടില്ല പാഞ്ചാലിമേട് എന്നിങ്ങനെ നിരവധി സഞ്ചാര കേന്ദ്രങ്ങൾ കുട്ടിക്കാനാവുമായി പൂവിട്ടുകിടക്കുന്ന സ്ഥലമാണ്.

ഒരുപാട് സിനിമളുടെ ലൊകേഷനുകളായി ചിത്രീകരിച്ച കുട്ടിക്കാനം ചിത്രകാരന്മാരുടെയും കലാകാരന്മാരുടെയും ഇഷ്ടകേന്ദ്രം കൂടിയാണ്. പച്ചപ്പിന്റെ നിറവിൽ നിൽക്കുന്ന കുട്ടിക്കാനം ഏതൊരു സഞ്ചരിയെയും ആനന്ദം കൊള്ളിക്കുന്നതാണ്. സമ്മർ പാലസ് , ഹോപ്പ് ചർച്, ആഷ്ലീ ബംഗ്ലാവ്, പാഞ്ചാലിമേട്, അമൃതമല അങ്ങനെ നീണ്ടുകിടക്കുന്നു സഹോദരസഞ്ചാര കേന്ദ്രങ്ങൾ. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശം കൂടിയാണ് കുട്ടിക്കാനം.

കോട്ടയം കുമളി ഭാഗത്തേക്ക് പോയാൽ പീരുമേടിന്റെ ഓരം തട്ടി നിൽക്കുന്ന കുട്ടിക്കാനത്തെ ആസ്വദിക്കാൻ സാധിക്കും. മേഘങ്ങളെ തൊട്ടുകിടക്കുന്ന പച്ചപുതച്ച മലനിരകളും ഇളം കാറ്റിന്റെ ആസ്വാദനത്തിൽ നിർത്തടമാടുന്ന പുൽമേടുകളും എത്രകണ്ടാലും മതിവരാത്ത കുട്ടിക്കാനത്തെ താഴ്വരകളൂം എന്നും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. ഒരു കാലത്തു റോഡുകൾ മോശമാവുകയും തുടർന്ന് ബ്രിട്ടീഷ് സാനിധ്യത്തിൽ റോഡുകൾ മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

എല്ലാ യാത്രകളിലും ശ്രദ്ധിക്കേണ്ട പ്ലാസ്റ്റിക് പോലുള്ള വസ്തുക്കൾ അത്പോലെ ഭൂമിക്ക് ഹാനികരമാകുന്ന പ്രവർത്തങ്ങൾ എന്നിവകളിൽ നിന്ന് മാറി നിൽക്കുക. വരും തലമുറക്ക് ആരോഗ്യമുള്ള ഒരു പ്രകൃതിയെ സമ്മാനിക്കാൻ സാധിക്കട്ടെ

Leave a Reply