അരികച്ചവടക്കാരി അമ്മയുടെ പ്രിയ പുത്രി സുമതിയുടെ കൊലപാതകമാണ് സുമതി വളവിൽ ഇന്നും ജനങ്ങൾ പേടിക്കുന്ന ശക്തിയുടെ പിന്നിൽ. ഇതിനാലാണ് സുമതി വളവ് എന്ന് തന്നെ പേര് വരാൻ കാരണം. പത്തൊൻപത് വയസ്സുകാരിയായ സുമതിയുടെ കുടുംബം പ്രാരാബ്ധത്തിലും കഷ്ടതയിലുമായിരുന്നു. സുമതിയുടെ പഠനത്തോടൊപ്പം ഒരു സമ്പന്നകുടുംബത്തിൽ വീട്ടുജോലിയും ചെയ്തിരുന്നു. കാരേറ്റ് ഭാഗത്തു താമസിക്കുന്ന സുമതിയെ കാണാനും സൗന്ദര്യവതിയായിരുന്നു.
ജോലി ചെയ്യുന്ന വീട്ടിലെ മുതലാളിയുടെ മകനുമായുള്ള പ്രണയത്തിൽ നിന്നാണ് സുമതിയുടെ മരണത്തിലേക്കുള്ള യാത്ര തുടങ്ങുന്നത്. തുടർന്ന് സുമതി ഗർഭിണിയാകുകയും കല്യാണവുമായി മുന്നോട്ട് വന്നപ്പോൾ നിരസിക്കുകയും തുടർന്ന് അരുംകൊലയുടെ വക്കിലേക്ക് എത്തിച്ചേരുകയും ചെയ്തത്. 1953 ജനുവരി 27 രാത്രി പത്തുമണിക്കായിരുന്നു അരുംകൊല സുമതി വളവിൽ അരങ്ങേറിയത്. വളവിനോട് ചേർന്നുള്ള കാടിനുള്ളിൽ കഴുത്തിൽ കത്തിയിറക്കി കൊലപ്പെടുത്തി.
കുറച്ചുദിവസങ്ങൾക്ക് ശേഷം ആദിവാസികളാണ് സുമതിയുടെ മൃതദേഹം കണ്ടെത്തുന്നത്. കൊലയുടെ വക്താക്കളെ കണ്ടെത്തുകയും. ഇക്കാലയത്രെയും അതിന്റെ അനുരണങ്ങളാണ് സുമതി വളവിൽ സംഭവിക്കുന്നത് എന്നാണ് ജനങളുടെ വിശ്വാസം. കാറിൽ പോകുന്നവരുടെ എൻജിൻ വളവിൽ എത്തുമ്പോൾ ഓഫ് ആകുകയും ബൈക്കിൽ പോകുന്നവർ വീഴുകയും അങ്ങനെ നിരവധി അനിഷ്ടകരമായ സംഭവങ്ങൾ അരങ്ങേറുന്ന സ്ഥലമാണ് സുമതി വളവ്.
ഈ വളവുകളിൽ രാത്രി സമയങ്ങളിൽ പോകാനും യാത്രക്കാർക് ഭയമാണ്. എന്നാലും ഇതൊന്നും വെറും മിഥ്യയാണെന്നു വിശ്വസിക്കുന്നവരുമുണ്ട്. ഇപ്പോഴും നിഗൂഢതകൾ നിറഞ്ഞു കിടക്കുകയാണ് സുമതിവളവ്.
