യാത്ര പോകുന്നവർ യാത്ര ഇൻഷുറൻസ് എടുക്കാൻ മറക്കരുത്

മനുഷ്യർ നിരന്തരമായി സഞ്ചരിക്കുന്നവരും വിത്യസ്ത ദേശങ്ങളിൽ യാത്ര ചെയ്യുന്നവരുമാണ്യാ. എന്നാൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഒന്നാണ് യാത്ര ഇൻഷുറൻസ്.പ്രേത്യേകിച്ചു വിദേശ രാജ്യങ്ങളിലേക്ക് ദീർഘ കാല യാത്ര ചെയ്യുന്നവർക്ക് ഇൻഷുറൻസ് വളരെ വലിയ മുതൽക്കൂട്ട്
തന്നെയായിരിക്കും.അത്യാഹിതങ്ങൾ, അപകടങ്ങൾ, ചികിത്സ,മോഷണം, കയ്യിൽ കരുതുന്ന വസ്തുക്കൾ, പണം, എന്നിവകൾ നഷ്ടപ്പെട്ടാൽ ഇൻഷുറൻസ് എടുത്തവരാണെങ്കിൽ നിങ്ങൾക്കുണ്ടായ ചിലവുകൾ ഇൻഷുറൻസ് കമ്പനി ഏറ്റെടുക്കുന്നതാണ്.

യാത്രപോളിസികൾ എടുക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കണം. കമ്പനി നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി വായിക്കുകയും ഇൻഷുറൻസ് കമ്പനി യാത്ര പോകുമ്പോൾ എന്തൊക്കെ നഷ്ടങ്ങൾ വരുമ്പോഴാണ് ഇൻഷുറൻസ് ഉപകാരപെടുന്നത് എന്ന് കൃത്യത വരുത്തുക. ചിലപ്പോൾ ചെറിയ പ്ലാനിൽ ഇൻഷുറൻസ് എടുത്തിട്ടുണ്ടാകാം എന്ന് സമാധാനിച്ചു ഇരിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. ചിലപ്പോൾ കുറഞ്ഞ ചിലവിലുള്ള ഇൻഷുറൻസ് നിങ്ങൾ ഉദ്ദേശിക്കുന്ന രൂപത്തിൽ സഹായിച്ചുകൊള്ളണം എന്നില്ല.

പോളിസി എടുക്കുമ്പോൾ ഏറ്റവും മുൻഘടന നൽകേണ്ടത് ആരോഗ്യത്തിനും ചികിത്സയ്ക്കും വേണ്ടിയാകണം. എന്നാൽ യാത്ര തുടങ്ങുന്നതിനു മുമ്പുള്ള രോഗങ്ങൾക്ക് ഇൻഷുറൻസ് നൽകാറില്ല. യാത്രയിലായിരിക്കുമ്പോഴൊക്കെ ഉണ്ടാകുന്ന രോഗങ്ങൾക്കാണ് ഇൻഷുറൻസ് നൽകാറില്ല. അത്പോലെ കുടുംബമായി യാത്ര ചെയ്യുന്നവർക്ക് കുടുബംഗളെ ഉൾകൊള്ളിക്കുന്ന യാത്ര പോളിസി എടുക്കാൻ ശ്രദ്ധിക്കുക.

അത്പോലെ പ്ലൈൻ ലേറ്റ് ആവുക അതുമൂലം ഉണ്ടാകുന്ന നഷ്ടങ്ങൾ മുതലായവയും ഇൻഷുറൻസ് പോളിസികൾ ഉള്കൊള്ളിക്കാറുണ്ട്. ഇൻഷുറൻസ് എടുക്കുന്നവർ എല്ലാം കൃത്യമായി മനസ്സിലാക്കി മാത്രം എടുക്കാൻ ശ്രദ്ധിക്കുക.

Leave a Reply