കോന്നിയിലെ കുട്ടവഞ്ചിയാത്ര

മലയാളികളുടെ ഏറെ പ്രിയപ്പെട്ട അതിലുപരി സഞ്ചരിക്കാൻ കൂടുതൽ ആഗ്രഹിക്കുന്ന ഒന്നാണ് കുട്ടവഞ്ചിയാത്ര. വെള്ളത്തിന്റെ ഓളങ്ങളെ തള്ളിനീക്കിയും കറങ്ങിയാടി വെള്ളത്തിൽ നീന്തിത്തുടിക്കുന്ന കുട്ടവഞ്ചി മുകളിൽ കയറി വഞ്ചിയെ നിയന്ത്രിക്കാനും ഒരു സുഖം തന്നെയാണ് പത്തനംതിട്ട ജില്ലയിലെ കുട്ടവഞ്ചി യാത്രയുടെ എല്ലാ ആനന്ദങ്ങളും ഉൾക്കൊള്ളിച്ചാണ് കോന്നി-അടവി ഇക്കോ ടൂറിസം സഞ്ചാരികൾക്ക് വേണ്ടി തയാറാക്കി വെച്ചിരിക്കുകയാണ്.

ഒരുപാട് ബഹുമതികളും കോന്നിയുടെ പാരമ്പര്യത്തിൽ അലിഞ്ഞുചേർന്നതാണ്. കേരളത്തിലെ ആദ്യ റിസർവ് വനമായി അംഗീകരിച്ച ഒന്നാണ് കോന്നി എക്കോ ടൂറിസം. അത്പോലെ നീണ്ടുകിടക്കുന്നു കോന്നിയുടെ വിശേഷങ്ങൾ. കോന്നിയിലെ തണ്ണിത്തോട്-മുണ്ടന്‍മൂഴിയിലാണ് കുട്ടവഞ്ചി ആസ്വദിച്ചുള്ള യാത്രയുടെ സഞ്ചാരപഥം.റിസർവ് വനമായി പ്രഖ്യാപിച്ചിട്ട് ഏകദേശം 133 വയസ്സ് തികയുന്നു. ഏകദേശം 331.65 ചതുരശ്ര കിലോമീറ്ററാണ് വിസ്തീര്‍ണം.

കേരളത്തിൽ തന്നെ വാനപ്രദേശത്തിൽ മൂന്നാം സ്ഥാനത്താണ് പത്തനംതിട്ട. കോന്നിയുടെ ഏറ്റവും വലിയ പ്രേത്യേകത എന്നത് ആനക്കൂട്ടാണ് അഥവാ ആനകളെ മെരുക്കിയെടുക്കുന്നതിൽ ഏറെ പ്രസിദ്ധിയാർജ്ജിച്ച സ്ഥലമാണ് കോന്നി. കോന്നിയുടെ സസ്യങ്ങൾ ഏറെ ഔഷധം നിറഞ്ഞതാണെന്ന് പറയപ്പെടുന്നു. റാന്നി, കോന്നി, അച്ചന്‍കോവിലാര്‍ എന്നിങ്ങനെ വനം ഡിവിഷനുകളായി പത്തനംതിട്ട തിരിച്ചിട്ടുണ്ട്. മാത്രവുമല്ല കേരളത്തിൽ തന്നെ ആദ്യ വനം ഡിവിഷൻ കോന്നിയാണ്.

ആനകൂട് ഒരുകാലത്തു ഏറെ അറിയപെട്ടങ്കിലും നിലവിൽ അവിടുത്തെ അവസ്ഥ വളരെ മോശമാണ്. കാടുകളും മറ്റും കയറി പരിസരപ്രദേശം ദയനീയാവസ്ഥയാണ്. കല്ലാർ നദീതീരത്തുടെയുള്ള ട്രെക്കിങ്ങ് മറ്റൊരു അനുഭവം സഞ്ചാരികൾക്കു പകർന്നു നല്കുന്നുണ്ട്. ഗ്രാമ്പൂ, കുരുമുളക് എന്നിവകളുടെ തോട്ടങ്ങൾ കൊണ്ട് ഏറെ സമൃദ്ധമാണ് കോന്നി. ആനകളെ കുറിച്ച് കൂടുതൽ അറിയാനും കോന്നി സഹായകമാകും. ആനത്താവളം ആന മ്യുസിയം വനങ്ങളിലെ പല വസ്തുക്കളുടെയും കച്ചവടം നടക്കുന്ന ഇടം കൂടിയാണ് കോന്നി.

Leave a Reply