കൊല്ലം ജില്ലയുടെ ഹൃദയത്തിലെ പാലരുവി വെള്ളച്ചാട്ടം

കൊല്ലം ജില്ലയിലെ വിനോദസഞ്ചാരത്തിന്റെ ഹൃദയമാണ് പാലരുവി വെള്ളച്ചാട്ടം. ആര്യങ്കാവിനടുത്തുള്ള മനോഹരമായ വെള്ളച്ചാട്ടം ഏകദേശം 91 മീറ്റർ ഉയരത്തിൽ നിന്നാണ് താഴേക്ക് പതിക്കുന്നത്. പാലുപോലെ ഒഴുകുന്ന വശ്യമാർന്ന വെള്ളച്ചാട്ടമായതിനാലാണ് പാലരുവി എന്ന് പേര് വരാൻ കാരണം. പാലരുവിയുമായി ബദ്ധപ്പെട്ട് ഒരുപാട് വിശ്വാസങ്ങളും നാട്ടുകാർ വെച്ചുപുലർത്തുന്നുണ്ട്. രോഗങ്ങൾ പോലുള്ളവ മാറാനുള്ള ഒരുപാധിയുമായി പാലരുവിയെ നാട്ടുകാർ കാണപെടുന്നുണ്ട്.

തെന്മലയോട് അടുത്ത് കിടക്കുന്ന പ്രദേശമായതിനാലും പച്ചപ്പിന്റെ ഉള്ളുകളെ തൊട്ടറിഞ്ഞാണ് പലരുവിയുടെ യാത്ര. പാലരുവിയുടെ കാഴ്ചകൾ സമ്മാനിക്കാൻ ടുറിസം വകുപ്പിന്റെ വാഹനത്തിലാണ് കൊണ്ടുപോകുന്നത്. മാത്രവുമല്ല നല്ല തിങ്ങിനിറഞ്ഞ കാടുകളെ പിന്നിട്ടാണ് പാലരുവിയിലേക്കുള്ള ബസ് യാത്ര സമ്മാനിക്കുന്നത്. ബസിൽ നിന്നും ഇറങ്ങിയതിനു ശേഷം 300 നടക്കേണ്ടി വരും പലരുവിയുടെ വശ്യത തൊട്ടറിയാൻ. നിരവധി സഞ്ചാരികൾ തെന്മലയുടെ ഭാഗമായ പാലരുവി കാണാൻ എത്തിച്ചേരുന്നുണ്ട്.

നടക്കുമ്പോൾ തന്നെ ചെറിയ വെള്ളച്ചാട്ടങ്ങൾ കാണാൻ സാധിക്കും. ശ്കതമായ മഴയുള്ള സമയങ്ങളിൽ വെള്ളച്ചാട്ടത്തിന്റെ അടുത്തേക്ക് പോകാൻ സാധിക്കില്ല. എന്നാൽ വേനല്കാലത് ഇറങ്ങികുളിക്കാനുള്ള അവസരം ലഭിച്ചേക്കാം. വെള്ളച്ചാട്ടത്തിലേക്ക് നടക്കാൻ തുടങ്ങുമ്പോൾ തന്നെ ശക്തിയായി പതിക്കുന്ന വെള്ളത്തിന്റെ ശബ്‌ദം കേൾക്കാൻ സാധിക്കും. പടികളായി വെള്ളത്തിന്റെ മുകളിലേക്ക് കയറുമ്പോൾ തന്നെ സഞ്ചാരികളെ ഏറെ ആകർഷിപ്പിക്കുന്നതാണ്.

പാറക്കെട്ടുകളെ തലോടിയുള്ള വെള്ളത്തിന്റെ ഒഴുക്കുകൾ കണ്ടുനിൽക്കാൻ തന്നെ ഏറെ കൗതുകംനിറഞ്ഞത്താണ്. പലരുവിയിലേക്കുള്ള പ്രവേശനത്തുകയായി മുതിർന്നവർക്ക് അൻപത് രൂപയും കുട്ടികൾക്ക് ഇരുപത്തിയഞ്ചു രൂപയും അത്പോലെ ഇരുചക്രവാഹനങ്ങൾക്ക് ഇരുപത് രൂപ അധികം ഈടാക്കുകയും ചെയ്യുന്നതാണ്. സ്വകര്യവാഹനങ്ങൾക്ക് കാട്ടിലേക്ക് പ്രവേശിക്കാൻ സാധിക്കില്ല. ബസ്സിൽ ഏകദേശം നാലു കിലോമീറ്റർ സഞ്ചരിക്കേണ്ടതുണ്ട്.

പശ്ചിമഘട്ട മലനിരകളുടെ ഭാഗമായതിനാൽ കാടിന്റെ വിസ്‌മൃതിയിലാഴ്ത്തുന്ന കാഴ്ചകളെ കുറിച്ച് പറയേണ്ടതില്ല. ഇന്ത്യയിൽ തന്നെ മുപ്പത്തിരണ്ടാമത്തെ വെള്ളച്ചാട്ടമായാണ് എണ്ണപ്പെടുന്നത്. പടികൾ നടന്നു കയറിച്ചെന്നാൽ ചെറിയൊരു മണ്ഡപത്തിലേക്ക് നടന്നെത്തും. വെള്ളച്ചാട്ടത്തിന്റെ ധൂളികൾ ശരീരത്തിൽ വന്നു പതിക്കുന്ന അനുഭവം എടുത്തുപറയേണ്ടതല്ല അനുഭവിച്ചറിയേണ്ടതാണ്. വേനൽക്കാല സന്ദർശനത്തിന് വേണ്ടി തിരുവിതാങ്കൂർ രാജകുടുംബം നിർമിച്ചതാണ് മണ്ഡപങ്ങളിൽ ഒന്നാണ് പാലരുവിയിൽ കാണുന്നത്.

Leave a Reply