വഞ്ചിയിൽ ഒരു യാത്ര ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ .കൊല്ലം ജില്ലയിലെ ഏറ്റവും മനോഹരമായ സ്ഥലമാണ് കായലിനോട് ഇഴകിച്ചേർന്നു കിടക്കുന്ന മണ്റോതുരുത്.അവിടെ താമസിക്കുന്ന അധികം ആളുകൾക്കും സ്വന്തമായി വള്ളം ഉണ്ടായിരിക്കും.അധിക സമയങ്ങളിലും സിനിമ ഷൂട്ടിങ് അല്ലെങ്കിൽ വെഡ്‌ഡിങ് വീഡിയോ ഷൂട്ടിങ് നടക്കുന്ന സ്ഥലമാണ് മൺറോ തുരുത്.വൈകുന്നേരങ്ങളിൽ സൂര്യാസ്തമയം കാണാനായി വിദേശികളുടെ ഒഴുക്ക് കാണാൻ സാധിക്കും.
കൊല്ലത്ത് നിന്ന് പെരുമൺ എന്ന ഭാഗത്തേക്ക് ബസ് കയറിയാൽ ശേഷം ജങ്കാറിൽ കയറി മൺറോ തുരുത്തിന്റെ കരയിൽ എതാൻ സാധിക്കും. സ്വകാര്യ വാഹനങ്ങളിലാണെങ്കിലും വാഹനങ്ങൾ ജങ്കാറിൽ കയറ്റി അക്കരെ എത്താൻ സാധിക്കും. ജങ്കാറിൽ യാത്ര ചെയ്യാൻ ആഗ്രഹമുള്ളവർക്ക് ഏറ്റവും വലിയ സുവാരണാവസരമാണ് കൊല്ലം ജില്ലയിലെ മണ്റോതുരുത് നിങ്ങൾക്ക് സമ്മാനിക്കുന്നത്.ആളൊഴിഞ്ഞ അധികം തിരക്കില്ലാത്ത മനോഹരമായ കുഞ്ഞു റെയിൽവേ സ്റ്റേഷനും മണ്റോതുരുത്തിലുണ്ട്.
കുറഞ്ഞ ട്രെയിനുകൾ മാത്രമേ മണ്റോതുരുത്തിൽ സ്റ്റോപ്പ് ഉണ്ടാകുകയുള്ളൂ.അല്പം വിശ്രമിക്കാനും ഏകാന്തമായി ഇരിക്കാനും മണ്റോതുരുത്തിലെ റെയിൽവേ സ്റ്റേഷൻ സജ്ജമാണ് .റയിൽവേയിൽ നിന്ന് മൺറോ തുരുത്തിലേക്ക് ഓട്ടോ ലഭിക്കുന്നതാണ്.കുറഞ്ഞ ചിലവുകളിൽ തന്നെ മൺറോ തുരുത് നമുക്ക് സന്ദർശിക്കാൻ സാധിക്കുന്നതാണ്. വഞ്ചിയിൽ ഒരു മണിക്കൂറിൽആറുപേർക്ക് യാത്രചെയ്യുന്നതിനു 600 രൂപയാകും .ചില സമയങ്ങളിൽ യാത്ര നിരക്കുകൾക്ക് വിത്യാസം വരികയും ചെയ്യും.
വഞ്ചികൾ മുൻകൂർ ബുക്ക് ചെയ്യേണ്ടതില്ല എപ്പോൾ വേണമെങ്കിലും വഞ്ചി ലഭിക്കുന്നതാണ്. കായലിലേക്ക് നീണ്ടുകിടക്കുന്ന ഒരു പാതയാണ് തുരുത്തിനെ കൂടുതൽ ഭംഗിയാക്കുന്നത്.പാതയുടെ ഓരങ്ങളിൽ ചെറിയ പെട്ടി കടകളും ചെറിയ വഞ്ചികളും സ്ഥാനം ഉറപ്പിച്ചു കിടക്കുന്നത് കാണാം. വഞ്ചിയിൽ യാത്ര ചെയ്തില്ലെങ്കിലും ആ നീണ്ടപാത അവസാനിക്കുന്നിടത് പോയി കാലുകൾ കായലിലേകിട്ടു കരയിൽ ഇരുന്നു കാറ്റ് കൊള്ളാനുള്ള അനുഭൂതിയും നൽകുന്നുണ്ട്.
എന്നാൽ തുരുത്തുകളുടെ ഇടയിലൂടെ കുഞ്ഞു മേല്പാലങ്ങൾ വരുമ്പോൾ തല കുനിഞ്ഞിരുന്നു വൻഞ്ചികളിലിരുന്നുള്ള യാത്ര പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.കായലിനു നടുഭാഗത്തായി ആർച് രൂപത്തിൽ മരവും അതിന്റെ നടുഭാഗത്തൂടെ വള്ളത്തിൽ യാത്ര ചെയ്യലാണ് സഞ്ചാരികളെ ഏറെ ആകര്ഷിപ്പിക്കുന്നത്.നിരവധി പേർ വള്ളങ്ങൾ അവിടെ നിർത്തി ചിത്രങ്ങൾ പകർത്തുന്നത് കാണാൻ സാധിക്കുന്നതാണ് .
കായലുകളും വള്ളങ്ങളും ഇഷ്ടപ്പെടുന്നവർ ഉറപ്പായും വരേണ്ട സ്ഥലം തന്നെയാണ് മൺറോ തുരുത്
