മൂന്നു ഡാമുകൾ താണ്ടിയുള്ള ഗവി യാത്ര ചെയ്യുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ടത്

ഓർഡിനറിയെന്ന സിനിമയിലൂടെ മലയാളി മനസ്സിലേക്ക് പുതിയൊരു ആഗ്രഹം കൂടി വിടരുകയാണ് ഗവിയിൽ പോകണം.മഞ്ഞിന്റെ താഴ്വരകളെ തലോടി ഓരോ വളവുകളും താണ്ടി ആനവണ്ടിയിലൊരു ഗവിയാത്ര ഇപ്പോൾ മലയാളികളുടെ ഒരു ലക്ഷ്യ സ്ഥാനം കൂടിആയിരിക്കുകയാണ്.പത്തനംതിട്ടയിൽ നിന്ന് ഗവിയിലേക്കുള്ള യാത്ര ഏകദേശം നാലര മണിക്കൂറാണ്.താഴ്വരകളും ഡാമുകളും വെള്ളച്ചാട്ടങ്ങളുമാണ് ഈ നാലര മണിക്കൂറിൽ ആനവണ്ടി നമുക്ക് സമ്മാനിക്കുന്നത്.

എന്നാൽ നൂറു പേർക്കാണ് ഗവിയിലേക്കുള്ള പ്രവേശനം എക്കോ ടൂറിസം അധൃകൃതർ നൽകിയിരിക്കുന്നത്.മാത്രവുമല്ല വനം വകുപ്പിന്റെ അനുമതി കൂടാതെ പ്രവേശിക്കാൻ സാധിക്കില്ല.അനുമതി ലഭിച്ചാലും സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കാനും സാധിക്കില്ല. കക്കി ഡാം, ആനത്തോട് ഡാം, പമ്പാ ഡാം എന്നീ ഡാമുകളുടെ മുകളിലൂടെയുള്ള യാത്രകൾ കൂടുതൽ ആകർഷിപ്പിക്കുന്നുണ്ട്. പത്തനംതിട്ടയിൽ നിന്ന് രാവിലെയും ഉച്ചക്കുമുള്ള ബസ് സർവീസുകളാണ് ഗവിയിലേക്കുള്ളത് .

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3400 അടി ഉയരത്തിലാണ് ഗവി സ്ഥിതി ചെയ്യുന്നത്.ശക്തമായ വേനലുകൾ ഉണ്ടായാലും വൈകുന്നേരങ്ങളിൽ 10 ഡിഗ്രി ചൂട് അനുഭവപ്പെടുന്ന സ്ഥലമാണ്.ഗവിയിലേക്ക് വണ്ടിപ്പെരിയാറിൽ നിന്നും കുമളിയിൽ നിന്നും പോകാൻ സാധിക്കും. ചില അവസരങ്ങളിൽ ആങ്ങമൊഴി പോലുള്ള സ്ഥലങ്ങളിൽ അന്യമൃഗങ്ങളെ കാണാൻ സാധിക്കുന്നതാണ്.പോകുന്ന വഴികളിലുള്ള കാടുകളിൽ വണ്ടി നിർത്തുകയോ പുറത്തിറങ്ങുകയോ ചെയ്യരുത്.

കുമളിയിൽ നിന്നും തേക്കടിയിൽ നിന്നും 28 കിലോമീറ്റർ ദൂരെയാണ് ഗവി.റാന്നിയിലെ സീതത്തോട് പഞ്ചായത്തിലാണ് ഗവി സ്ഥിതി ചെയ്യുന്നത്.അത്പോലെ വള്ളക്കടവിൽ പോകാൻ ഫോറസ്ററ് ചെക്‌പോസ്റ്റിൽ നിന്ന് അനുമതി മേടിക്കേണ്ടതുണ്ട്.കേരള ഫോറസ്റ്റ് ഡവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ മുൻ‌കൂർ ബുക്കിങ് സാധ്യമാണ്. ഗവിയുടെ അടുത്തുള്ള എയർപോർട്ടുകൾ തിരുവന്തപുരവും കൊചിയുമാണ്.

അത്പോലെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 133 കിലോമീറ്റർ ദൂരമാണ് ഗവിയിലേക്ക്.പത്തനംതിട്ടയിൽ നിന്നും കുമളിയിലേക്ക് മൂഴിയാർ, കൊച്ചുപമ്പ, പച്ചകാനം,ഗവി വഴി കെ.എസ്.ആർ.ടി.സി ബസ് സർവീസ് നിലവിലുണ്ട്. ഗവിയിലേക്ക് ദിവസം കുറഞ്ഞത് 700 പേർ വരുന്നതിൽ 100 ആളുകൾക്ക് മാത്രമാണ് പ്രവേശനം നൽകുന്നത് .പ്ലാസ്റ്റിക് പോലുള്ള വസ്തുക്കൾ യാത്രാവഴികളിൽ ഉപേക്ഷിക്കാതിരിക്കാൻ ശ്രദ്ധിക്കുക.