80 ഡിഗ്രി ചരിവിലായി 1171 പടികളുള്ള ഹരിഹർ ഫോർട്ട്

അധോലോകങ്ങളുടെ നഗരമായ മുംബൈ സ്ഥിതി ചെയ്യുന്ന മഹാരാഷ്ട്രയിലാണ് ആരും ആഗ്രഹിച്ചു പോകുന്ന ട്രക്കിങ്ങുള്ളത്. എന്നാൽ സഞ്ചാരികളെ പലപ്പോഴായി സംശയത്തിലാക്കിയ സഞ്ചാരകേന്ദ്രമാണ് ഹരിഹർ ഫോർട്ട് .ഹരിഹർ ഫോർട്ടിന്റെ അടുത്തുള്ള പ്രദേശങ്ങളിൽ ഹരിഹർ ഫോർട്ടിനെ കുറിച്ച് ചോദിച്ചാൽ ചിലപ്പോൾ അറിയാൻ സാധിക്കില്ല.കുറഞ്ഞ ആളുകൾക്ക് മാത്രമേ ഹരിഹർ ഫോർട്ടിനെ കുറിച് അറിവുള്ളു.എന്നാൽ ഹരിഹർ ഫോർട്ടിനെ കുറിച് അറിഞ്ഞവർ വാതോരാതെ നമുക്ക് വിളമ്പി തരുകയും ചെയ്യും അത്രയധികം പ്രകൃതിയുടെ മനോഹാരിതയെ വരച്ചിടുന്നുണ്ട്.

കേരളത്തിൽ നിന്ന് യാത്ര പുറപ്പെടുമ്പോൾ ശ്രദ്ധിക്കേണ്ടത് നാസിക് റോഡ് റെയിൽവേ സ്റ്റേഷൻ വഴി പോകുന്ന ട്രെയിനിൽ വേണം കയറാൻ.മംഗള എക്സ്പ്രസ്സാണ് അധിക സഞ്ചാരികളും തിരഞ്ഞെടുക്കുന്നത്.നാസിക്കിൽ നിന്ന് 40 km ദൂരമുണ്ട് ഹരിഹർ ഫോർട്ടിലേക്ക്.മംഗള എക്സ്പ്രെസ്സിൽ പോകുമ്പോൾ അധികവും വൈകുന്നേരങ്ങളിൽ ആയിരിക്കും നാസിക്കിൽ എത്തുന്നത്.ഇരുട്ട് വീഴുന്ന സമയത്തേക്കാൾ ഏറ്റവും നല്ലത് നാസിക്കിൽ വൈകുന്നേരം ചിലവഴിച്ചു അടുത്ത ദിവസം പ്രഭാതം തുടങ്ങുന്നതിനു മുമ്ബ് പോകുന്നതായിരിക്കും ഏറ്ററ്വും നല്ലത്.

ഹരിഹർ ഗഡ്‌ എന്നാണ് നാട്ടിൻപ്രദേശത്തുകാർ ഉപയോഗിക്കുന്ന ഹരിഹർ ഫോർട്ടിനെ വിളിക്കുന്നത്.നിർഗുടപാട എന്നാണ് ഗ്രാമത്തിന്റെ പേര്.അവിടെ നിന്ന് ചില സമയങ്ങളിൽ മാത്രമാണ് ഹരിഹർ ഫോർട്ടിലേക്ക് ബസ് ഉണ്ടാവുകയുള്ളു.51 രൂപ ചാർജിൽ പൊട്ടിപൊളിഞ്ഞ വഴിയിലൂടെയാണ് ബസിന്റെ യാത്ര.പാറകൾ കൊണ്ടുള്ള ട്രെക്കിങ്ങ് സൗധത്തിൽ മഴക്കാലത്താണ് ട്രക്കിങിന് ഏറ്റവും അനുയോജ്യമായ സമയം .അത്പോലെ പാറക്കെട്ടുകളിലുള്ള വഴുക്കലുകൾ ശ്രദ്ധിക്കണം.

കയ്യിൽ ട്രെക്കിങിന് ആവിശ്യമായ വടി പോലുള്ള സാധനകൾ എടുക്കാൻ മറക്കരുത്.80 ഡിഗ്രി ചരിവിലാണ് ഹരിഹർഫോർട്ടിലെ പാറക്കെട്ടുകളുള്ളത്.ട്രെക്കിങ്ങ് വളരെ സാഹസികത നിറഞ്ഞതുമാണ്.1171 പടികളാണ് ഉള്ള ഹരിഹർ ഫോർട്ട് സമുദ്രനിരപ്പിൽ നിന്ന് 3676 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്മുകളിലെത്തിയാൽ ത്രസിപ്പിക്കുന്ന കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.ഭൂമിയുടെ നെറുകയിൽ എത്തിയൊരനുഭവം സഞ്ചാരികൾക്ക് അനുഭവപ്പെടുമെന്നു ഉറപ്പാണ്.

ട്രെക്കിങ്ങ് ഇഷ്ടപ്പെടുന്നവർക്ക് ഒരിക്കലും മറക്കാനാകാത്ത അനുഭവംതന്നെയാണ് ഹരിഹർ ഫോർട്ട്.റെയ്ൻ ജാക്കറ്റ് മുതലായവ എടുക്കാൻ വിട്ട് പോകരുത്. ഇടയ്ക്കിടെ മഴ പെയ്യുന്ന പ്രദശമാണ് .പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങൾ പുറംതള്ളാതിരിക്കുക.വലിയ ലഗേജുകൾ ഉണ്ടെങ്കിൽ ട്രെക്കിങ്ങ് സമയങ്ങളിൽ ഒഴിവാക്കാൻ ശ്രമിക്കുക